Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓൺലൈൻ പെൺവാണിഭ കേസ് പ്രതി രാഹുൽ പശുപാലനെ കേരള ലിറ്റററി ഫെസ്റ്റിവലിൽ ക്ഷണിച്ചിരുത്തി സംഘാടകർ; കേരളത്തിന്റെ പുത്തൻ സാംസ്കാരിക നായകനോ എന്ന് ചോദിച്ച് സൈബർ ലോകത്തിന്റെ വിമർശം; പെൺവാണിഭ കേസ് പ്രതി സർക്കാർ സ്‌പോൺസേഡ് പരിപാടിയിൽ ഇടംപിടിച്ചത് ആയുധമാക്കി ഇടഞ്ഞു നിൽക്കുന്ന സംഘപരിവാറും

ഓൺലൈൻ പെൺവാണിഭ കേസ് പ്രതി രാഹുൽ പശുപാലനെ കേരള ലിറ്റററി ഫെസ്റ്റിവലിൽ ക്ഷണിച്ചിരുത്തി സംഘാടകർ; കേരളത്തിന്റെ പുത്തൻ സാംസ്കാരിക നായകനോ എന്ന് ചോദിച്ച് സൈബർ ലോകത്തിന്റെ വിമർശം; പെൺവാണിഭ കേസ് പ്രതി സർക്കാർ സ്‌പോൺസേഡ് പരിപാടിയിൽ ഇടംപിടിച്ചത് ആയുധമാക്കി ഇടഞ്ഞു നിൽക്കുന്ന സംഘപരിവാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് നടന്ന കേരള ലിറ്റററി ഫെസ്റ്റിവൽ ഇന്നലെ വിപുലമായ പരിപാടികളോടെ സമാപിച്ചു. കേന്ദ്ര - സംസ്ഥാന ഫണ്ട് ലഭിക്കുന്ന പരിപാടിയിൽ നിന്നും വലതുപക്ഷ അനുഭാവികളായ സാഹിത്യകാരന്മാരെ മാറ്റി നിർത്തുന്നു എന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സാഹിത്യോത്സവത്തെ ചൊല്ലി മറ്റൊരു വിവാദവും കൂടി ഉണ്ടാകുന്നത്. പരിപാടിയിൽ ഓൺലൈൻ പെൺവാണിഭ കേസ് പ്രതി രാഹുൽ പശുപാലനെ ക്ഷണിച്ചിരുത്തിയതിനെ രൂക്ഷമായി വിമർശിച്ച് സൈബർ ലോകം രംഗത്തെത്തിയിരിക്കയാണ്.

പരിപാടിയുടെ ഭാഗമായി നടന്ന സെമിനാറിലാണ് രാഹുൽ പശുപാലനെയും സംഘാടകർ ക്ഷണിച്ചിരുത്തിയത്. വ്യക്തിയുടെ പശ്ചാത്തലം നോക്കാതെ പരിപാടിയിലേക്ക് രാഹുലിനെ ക്ഷണിച്ചതിൽ സംഘാടകർക്കിടയിൽ തന്നെ അമർഷം ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് സൈബർ ലോകത്തിന്റെ പ്രതിഷേധവും. 'ഭരണകൂടം ഇരയെ പിടിക്കുമ്പോൾ' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിലാണ് രാഹുൽ പങ്കെടുത്തത്. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകനായ കെ എം ഷാജഹാനായിരുന്നു പരിപാടിയുടെ മോഡറേറ്റർ.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത നദിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. പിണറായി വിജയൻ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പാണ് നദിയുടെ വിഷയത്തിൽ വിമർശനം കേട്ടത്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുൽ പശുപാലനെ ക്ഷണിച്ചത്. പെൺവാണിഭ കേസിൽ പ്രതിയായ വ്യക്തിയെ ഇത്തരമൊരു പരിപാടിയിൽ ക്ഷണിച്ചിരുത്തിയ നടപടിയാണ് വിമർശനം നേരിടുന്നത്. കളങ്കിത വ്യക്തിത്വത്തെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ സംഘാടകർ ജാഗ്രത പുലർത്തേണ്ടതായിരുന്നു എന്നാണ് വിമർശനം.

അതിനിടെ കിട്ടിയ അവസരം മുതലെടുത്ത് ബിജെപി അനുകൂലികൾ പരിപാടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഘപരിവാർ അനുകൂലികളായ സാഹിത്യകാരന്മാർ പരിപാടിയിൽ പങ്കെടുക്കാത്തത് നന്നായെന്നും രാഹുൽ പശുപാലനാണോ കേരളത്തിന്റെ പുത്തൻ സാംസ്‌കാരിക നായകനെന്നും ചോദിച്ചാണ് സൈബർ ലോകത്തിന്റെ വിമർശനം.

സംഘപരിവാർ അനുകൂല ഗ്രൂപ്പുകൾ വിഷയം ശരിക്കും ആഘോഷമാക്കുന്നുണ്ട്. രാഹുലിനെയും കെഎൽഎഫിനെയും അധിക്ഷേപിച്ചു കൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റുകളും ട്രോളുകളും. ഇടതുപക്ഷത്തിന്റെ മാത്രം കുത്തകയാക്കി ലിറ്ററേച്ചർ ഫെസ്റ്റിവലിനെ മാറ്റുന്നു എന്നാരോപിച്ച് നേരത്തെ സംഘപരിവാർ, ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു. രാഹുൽ പശുപാലനെ സിപിഎം സംരക്ഷിക്കുന്നു എന്ന വിധത്തിലാണ് വിമർശനം കൊഴുക്കുന്നത്.

പ്രമുഖ കൊച്ചുപുസ്തക എഴുത്തുകാരനും പെൺവാണിഭക്കാരനുമായ രാഹുൽ പശുപാലൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ എന്ന പോസ്റ്റാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP