Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ റിസോർട്ടിലെ മനുഷ്യമലം ഒഴുക്കിവിട്ട് ആദിവാസി കോളനികളിലെ കുടിവെള്ളം മലിനപ്പെടുത്തുന്നതായി കാണിച്ച് ഹരീഷ് വാസുദേവൻ; ഒരു കൊല്ലം മുമ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഒരാണ്ട് കഴിഞ്ഞപ്പോൾ കർശനമായ നടപടിയെന്ന് പറഞ്ഞ് ഇടുക്കി ജില്ലാ കലക്ടർ ഗോകുലിന്റെ മറുപടി

ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ റിസോർട്ടിലെ മനുഷ്യമലം ഒഴുക്കിവിട്ട് ആദിവാസി കോളനികളിലെ കുടിവെള്ളം മലിനപ്പെടുത്തുന്നതായി കാണിച്ച് ഹരീഷ് വാസുദേവൻ; ഒരു കൊല്ലം മുമ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഒരാണ്ട് കഴിഞ്ഞപ്പോൾ കർശനമായ നടപടിയെന്ന് പറഞ്ഞ് ഇടുക്കി ജില്ലാ കലക്ടർ ഗോകുലിന്റെ മറുപടി

തിരുവനന്തപുരം: ഇടുക്കിയിലെ ഫൈവ് സ്റ്റാർ റിസോർട്ടായ ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ റിസോർട്ടിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ഒരു വർഷം മുമ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് കലക്ടറുടെ മറുപടി വന്നത് വർഷം ഒന്നു കഴിഞ്ഞപ്പോൾ. ഇടുക്കി ജില്ലാ കലക്ടർ ജി ആർ ഗോകുലാണ് പരിസ്ഥിതി പ്രവർത്തകനായ ഹരീഷ് വാസുദേവന്റെ പോസ്റ്റിന് ഒരു വർഷം കഴിഞ്ഞ് മറുപടി നൽകിയത്. പരിശോധന നടക്കുന്നുണ്ടെന്നും പരാതി കൃത്യമാണെന്ന് കണ്ടാൻ നടപടി എടുക്കും എന്നുമായിരുന്നു കലക്ടർ ഹരീഷിന്റെ കമന്റ് ബോക്‌സിലെത്തി മറുപടി നൽകിയത്.

ഫേസ്‌ബുക്ക് ഓർമ്മപ്പെടുത്തിയ പോസ്റ്റ് വീണ്ടും ഷെയർ ചെയ്ത വേളയിലാണ് കലക്ടർ വിഷയത്തിൽ ഉചിതമായ നടപടി എടുക്കുമെന്ന് രേഖപ്പെടുത്തി രംഗത്തെത്തിയത്. ക്ലബ് മഹീന്ദ്ര 'ലേക്ക് വ്യൂ' റിസോർട്ടിലെ മനുഷ്യ മലം ഒഴുക്കിവിട്ട് താഴെയുള്ള തേയില തോട്ടങ്ങളെയും, ആദിവാസി കോളനികളിലേയ്ക്കുള്ള കുടിവെള്ളവും മലിനപ്പെടുത്തുന്നു. അത് ഒഴുകി മൂന്നാറിലെ പരിപാവനമായ അരുവികളിലെത്തി അതുവഴി ആനയിറങ്കൽ ഡാമിലെത്തുന്നു എന്നുമായിരുന്നു ഹരീഷ് ഫേസ്‌ബുക്കിൽ എഴുതിയത്. ഇതേക്കുറിച്ച് തനിക്ക് നേരിൽ ബോധ്യമുണ്ടെന്നും പറഞ്ഞു.

ഹരീഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

അൺറിസർവ്വ് വനപ്രദേശത്ത്, ആനത്താരയിൽ, ചെങ്കുത്തായ മലയിടിച്ച്, പട്ടയവ്യവസ്ഥകളും പട്ടയചട്ടവും ലംഘിച്ച് എങ്ങനെ ഇങ്ങനെയൊരു ഹോട്ടൽ അവിടെയുണ്ടായി എന്നതുതന്നെ അന്വേഷിക്കേണ്ടതും സർക്കാർ തലത്തിൽ നടപടി ആവശ്യമുള്ളതുമാണ്. അതല്ലിവിടെ വിഷയത്തിൽ.

മൂന്നാർ കാണാൻ വരുന്ന സഞ്ചാരികൾക്ക് താമസമൊരുക്കി ആ പ്രകൃതിഭംഗിയും കാലാവസ്ഥയും മാത്രം എക്‌സ്‌ക്ലൂസീവായി വിറ്റ് ലാഭമുണ്ടാക്കുന്ന ക്ലബ് മഹീന്ദ്ര 'ലേക്ക് വ്യൂ' റിസോർട്ടിലെ മനുഷ്യ മലം ഒഴുക്കിവിട്ട് താഴെയുള്ള തേയില തോട്ടങ്ങളെയും, ആദിവാസി കോളനികളിലേയ്ക്കുള്ള കുടിവെള്ളവും മലിനപ്പെടുത്തുന്നു. അത് ഒഴുകി മൂന്നാറിലെ പരിപാവനമായ അരുവികളിലെത്തി അതുവഴി ആനയിറങ്കൽ ഡാമിലെത്തുന്നു. കാട്ടാനകളുടെ സ്ഥിരം സഞ്ചാരപാതയിലാണീ മാലിന്യനിക്ഷേപം. അവയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ വളരെയെളുപ്പം. തോട്ടം തൊഴിലാളികളും ആദിവാസികളും മാത്രമല്ല, മൂന്നാറിലെ ഭീകരനെന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ടാറ്റ പോലും നിരന്തരം പരാതിപ്പെട്ടിട്ടും ക്ലബ് മഹീന്ദ്ര മലം ഒഴുക്കിവിടുന്നതു നിർത്തിയിട്ടില്ല. 2 വർഷം മുൻപ് ഈ സ്ഥലത്തു പോയ എനിക്ക് നേരിൽക്കണ്ടു ബോദ്ധ്യമായ കാര്യമാണ് ഇന്ന് ടാറ്റയും പറയുന്നത് എന്നതിനാൽ വിശ്വസനീയമാണത്.

എറണാകുളം ജില്ലയുടെ നിറുകയാണ് ഇടുക്കിയിലെ ചിന്നക്കനാൽ ഉൾപ്പെട്ട പ്രദേശം. ഈ വരൾച്ചാക്കാലത്തും അവശേഷിക്കുന്ന കുടിവെള്ളത്തിൽ മലം കലർത്തുന്ന ക്ലബ് മഹീന്ദ്ര പോലുള്ള ഹോട്ടലുകൾക്ക് സ്വന്തം മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ പഠിക്കും വരെ, അടച്ചുപൂട്ടാൻ നോട്ടീസ് നൽകാനുള്ള ഉത്തരവാദിത്വമുണ്ട് 'ഹരിത കേരള'വും 'സ്വഛ് ഭാരതും' കൊട്ടിഘോഷിക്കുന്ന ഒരു സർക്കാരിന്റെ സംവിധാനങ്ങൾക്ക്. ഒട്ടും പ്രവർത്തിക്കാത്ത സർക്കാർ സംവിധാനങ്ങളും ഏട്ടിലെ പശുവായ പരിസ്ഥിതി നിയമങ്ങളും ഉള്ള ഒരു രാജ്യത്ത് ഇത്തരം പരിസ്ഥിതി സംവേദക മേഖലകളിൽ എന്തുകൊണ്ട് വലിയ നിർമ്മാണങ്ങൾ പാടില്ല എന്നതിനുദാഹരണം കൂടിയാണ് ക്ലബ് മഹീന്ദ്ര.

എന്തായാലും ഹരീഷ് ഉയർത്തിയ വിഷയത്തിൽ അന്വേഷണം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജി ആർ ഗോകുൽ രംഗത്തെത്തിയത്. എന്തായാലും ഒരു വർഷം മുമ്പിട്ട പോസ്റ്റിന് കലക്ടർ മറുപടി നൽകിയതോടെ ഈ വിഷയത്തിൽ ഇപ്പോഴാണോ നടപടി എടുക്കുന്നതെന്ന സംശയമായിരുന്നു വിവിധ കോണുകളിൽ നിന്നും ഉയർന്നത്. ഇതോടെ അന്വേഷണ റിപ്പോർട്ടിനെ കുറിച്ച് പോസ്റ്റു ചെയ്യാമെന്ന് പറഞ്ഞാണ് ജി ആർ ഗോകുൽ മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP