Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മമ്മൂട്ടിയുടെ മാമാങ്കത്തിനായി ഉയരുന്നത് കൂറ്റൻ സെറ്റുകൾ;മംഗലാപുരത്ത്‌ ഷൂട്ടിങിനായി ഒരുക്കിയെ സെറ്റിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ

മമ്മൂട്ടിയുടെ മാമാങ്കത്തിനായി ഉയരുന്നത് കൂറ്റൻ സെറ്റുകൾ;മംഗലാപുരത്ത്‌ ഷൂട്ടിങിനായി ഒരുക്കിയെ സെറ്റിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ

മ്മൂട്ടി വീണ്ടും ചരിത്രകഥാപാത്രമായി വേഷമിടുന്ന മാമാങ്കത്തിന്റെ ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ ചിത്രത്തിനായി ഒരുങ്ങുന്ന സെറ്റിന്റെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. മംഗലാപുരത്ത് വച്ചാണ് ഷൂട്ടിങ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചരിത്ര കഥാപാത്രത്തിനായി ഒരുങ്ങുന്ന പഴയ കൊട്ടാരത്തിന്റെ മാതൃകയിലുള്ള സെറ്റിന്റെ ചിത്രങ്ങളാണ് പുറത്ത് വ്ന്നിരിക്കുന്നത്.

കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. വേണു കുന്നംപിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. തിരക്കഥയും സജീവിന്റെത് തന്നെ.ബോളിവുഡിലെയും ഹോളിവുഡിലെയും അതികായരാകും ചിത്രത്തിനായി അണി നിരക്കുക. വിശ്വരൂപം, തുപ്പാക്കി, ആരംഭം, ബില്ല 2 തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടറായ കിച്ച കംപട്കിയാണ് മാമാങ്കത്തിനായി സംഘട്ടന മൊരുക്കുന്നത്. ഗ്രാഫ്കിസ് രംഗങ്ങളാൽ മികച്ചു നിൽക്കേണ്ട സിനിമയക്കായി രാജമൗലിയുടെ ബാഹുബലി ടീം തന്നെ എത്തും.

മാമാങ്കത്തിലെ താരനിർണ്ണയെത്തെക്കുറിച്ച് സവിധായകൻ കൂടുതലൊന്നും വെളിപ്പെടുത്തി യിട്ടില്ല. ചിത്രീകരണ് ആരംഭിച്ചതിന് ശേഷം വിവരങ്ങൾ പുറത്തുവിടാമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. മലയാള സിനിമയിലെ താരങ്ങൾ മാത്രമല്ല അന്യഭാഷയിലെ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP