Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സമ്പന്നർക്ക് വെടി വച്ച് കൊന്ന് രസിക്കാൻ സിംഹം വരെയുണ്ട് ഈ കാട്ടിൽ; പ്രധാന രസികനെ പതിയിരുന്ന് പിടിച്ച് തലയൊഴികെ എല്ലാം തിന്ന് തീർത്ത് സിംഹങ്ങൾ

സമ്പന്നർക്ക് വെടി വച്ച് കൊന്ന് രസിക്കാൻ സിംഹം വരെയുണ്ട് ഈ കാട്ടിൽ; പ്രധാന രസികനെ പതിയിരുന്ന് പിടിച്ച് തലയൊഴികെ എല്ലാം തിന്ന് തീർത്ത് സിംഹങ്ങൾ

ക്ഷിണാഫ്രിക്കയിലെ ഫാലബോർവയ്ക്ക് അടുത്തുള്ള ഹോയ്ഡ്സ്പ്രുയിറ്റിലെ ഇംഗ് വെലാല പ്രൈവറ്റ് നാച്വർ റിസർവിൽ സിംഹങ്ങളെ വേട്ടയാടി രസിച്ചിരുന്ന ധനാഢ്യനായ വേട്ടക്കാരനെ സിംഹങ്ങൾ പതിയിരുന്ന് പിടിച്ച് തലയൊഴികെ തിന്ന് തീർത്തുവെന്ന് റിപ്പോർട്ട്. സമ്പന്നർക്ക് വെടി വച്ച് കൊന്ന് രസിക്കാൻ സിംഹങ്ങളടക്കം നിരവധി വന്യമൃഗങ്ങളെയാണ് ഈ സ്വകാര്യ വനത്തിൽ വളർത്തി വരുന്നത്. സിംഹങ്ങളുടെ പിടിയിലകപ്പെട്ട് ഇയാൾ ജീവന് വേണ്ടി ദയനീയമായി കരയുന്ന ശബ്ദം ഹൃദയഭേദകമായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് സിംഹങ്ങൾ വേട്ടക്കാരനെ പിച്ചിച്ചീന്തുകയും പരസ്പരം പങ്ക് വയ്ക്കുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഈ ഗെയിം റിസർവിൽ ജോലി ചെയ്ത് വരുന്ന ട്രാക്ടർ ഡ്രൈവറെയാണ് സിംഹങ്ങൾ ഇത്തരത്തിൽ വകവരുത്തിയിരുന്നതെന്നാണ് പൊലീസ് ആദ്യം വിശ്വസിച്ചിരുന്നത്. എന്നാൽ അയാൾ ജീവനോടെയുണ്ടെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് സിംഹങ്ങൾ പിച്ചിച്ചീന്തിയിരിക്കുന്നത് ഇവിടെ വേട്ടയാടി വിനോദിക്കാനെത്തിയ ആളെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇയാളുടെ ശരീര അവശിഷ്ടങ്ങൾക്കടുത്ത് നിന്നും ഒരു റൈഫിൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നതിനായി ലിംപോപോ പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേർസിന്റെ സഹായം തേടിയിരുന്നു. താനുമായി ബന്ധപ്പെട്ട അവശ്യരേഖകളൊന്നുമില്ലാതെയാണ് ഇയാൾ ഇവിടെക്ക് വന്നിരുന്നത്.

മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള പ്രക്രിയകൾ നടന്ന് കൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് ലെഫ്റ്റനന്റ്-കേണലായ മോട്ട്ഷെ എൻഗോയ്പെ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ തല അവശേഷിക്കുന്നതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ സിംഹങ്ങളുടെ ആക്രമണത്തെ കുറിച്ച് താൻ യാതൊന്നും പറയുന്നില്ലെന്നാണ് ഈ സ്വകാര്യ റിസർവിന്റെ ഉടമയായ ജോഷ് പ്രതികരിച്ചിരിക്കുന്നത്.456 ബിഗ് ഗെയിം റൈഫിളും വെടിക്കോപ്പും കൊല്ലപ്പെട്ടയാളുടെ മൃതദേഹ അവശിഷ്ടത്തിനടുത്ത് നിന്നും കണ്ടെടുത്തിരുന്നു.

പണം കൊടുത്ത് ഹണ്ടിങ് ഗെയിമിലേർപ്പെടുന്നതിനായി നിരവധി പ ണക്കാരാണ് ഈ സ്വകാര്യ റിസർവിൽ എത്തുന്നത്. സിംഹങ്ങൾക്ക് പുറമെ ആനകളെയും കണ്ടാമൃഗങ്ങളെയും വേട്ടയാടി വിനോദിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്.ദക്ഷിണാഫ്രിക്കയിൽ വർഷം തോറും 250 പേരെയെങ്കിലും സിംഹങ്ങൾ പിടിച്ച് കൊല്ലുന്നുണ്ട്. ഇവിടെ പണം നൽകി ഹണ്ടിങ് ഗെയിമിനെത്തുന്ന നിരവധി പേരുണ്ടെന്നാണ് വർഷങ്ങളായി ഈ റിസർവിനടുത്ത് താമസിച്ച് ഫോട്ടോകളെടുക്കുന്ന ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ചാർലി ലിൻഹാം വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP