Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹാരാഷ്ട്രയിൽ സ്‌കൂളുകളിൽ ഉപ പാഠ പുസ്തകമായി വാങ്ങിക്കൂട്ടുന്നത് ഏറെയും മോദിയെക്കുറിച്ചുള്ള പുസ്തകങ്ങൾ; മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങുന്നത് പേരിന് മാത്രം; മോദി കഴിഞ്ഞാൽ പ്രിയങ്കരൻ അംബേദകർ

മഹാരാഷ്ട്രയിൽ സ്‌കൂളുകളിൽ ഉപ പാഠ പുസ്തകമായി വാങ്ങിക്കൂട്ടുന്നത് ഏറെയും മോദിയെക്കുറിച്ചുള്ള പുസ്തകങ്ങൾ; മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങുന്നത് പേരിന് മാത്രം; മോദി കഴിഞ്ഞാൽ പ്രിയങ്കരൻ അംബേദകർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത മഹാത്മാവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് മഹരാഷ്ട്രയിലെ വിദ്യാഭ്യാസ വകുപ്പ്, അതിനായി പുസ്തകങ്ങളിലൂടെ അടുത്ത തലമുറയെ മോദിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

മോദിയെ എങ്ങനെ കുട്ടികളിൽ ഇൻഞ്ചെക്ട് ചെയ്യാം എന്നതിന് പുതിയ ഒരു രീതിയാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ഇതിനായി സ്‌കൂളുകളിൽ ഉപ പാഠപുസ്തകമായി വാങ്ങിക്കൂട്ടുന്നത് ഏറെയും മോദിയെക്കുറിച്ചുള്ള പുസ്തകങ്ങളാണ്, 59.42 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് മോദിയെക്കുറിച്ച് പഠിക്കാനായി വിദ്യാഭ്യാസ വകുപ്പ് വാങ്ങിക്കൂട്ടിയത്. 

അതേ സമയം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വിദ്യഭ്യാസ വകുപ്പിന് വലിയ പഥ്യമില്ല. വെറും 3.25 ലക്ഷം രൂപയുടെ പുസ്തകം മാത്രമാണ് ഗാന്ധിയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് വാങ്ങിക്കൂട്ടിയത്. പ്രധാന മന്ത്രി കഴിഞ്ഞാൽ വിദ്യാഭ്യാസ വകുപ്പിന് പ്രിയങ്കരനായിട്ടുള്ളത് ബാബാ സാഹേബ് അംബേദ്കറാണ്. 24.28 ലക്ഷം രൂപയുടെ പുസ്തകം അംബേദകറിനെക്കുറിച്ച് പഠിക്കാനായി വകുപ്പ് വാങ്ങിയിട്ടുണ്ട്.

അതേ പോലെ മഹാത്മാ ജ്യോതി റാവു ഫലേയെക്കുറിച്ചുള്ള പുസ്തകത്തിന് 22.63 ലക്ഷം രൂപയും വിദ്യാഭ്യാസ വകുപ്പ് ചിലവഴിച്ചിട്ടുണ്ട്. ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ ഉപപാഠപുസ്തകങ്ങളാണ് വകുപ്പ് വാങ്ങിക്കൂട്ടുന്നത്.

അതേസമയം മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങളെക്കാൾ കൂടുതലായി അംബേദ്ക്കറുടെയും ഫുലേയുടെയും പുസ്തകങ്ങൾ വാങ്ങുന്നുണ്ട്. വിദഗ്ധ സമിതിയാണ് പുസ്തകങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ബാൽഭാരതി ഡയറക്ടറും സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ ആൻഡ് റിസർച്ച് ട്രെയിനിങ്ങിന്റെ ഡയറക്ടർ- ഇൻ- ചാർജുമായ ഡോ.സുനിൽ മഹർ പറയുന്നു.

എന്നാൽ മഹാത്മഗാന്ധിയെക്കാളും മഹത് വ്യക്തിയായി നരേന്ദ്ര മോദിയെയാണ് സർക്കാർ കാണുന്നതെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതായും
കുട്ടികളുടെ മനസ്സിൽ മോദിയെക്കുറിച്ച് വലിയ പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാനുള്ള ലക്ഷ്യവും സർക്കാറിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെ കുറ്റപ്പെടുത്തി.

ഡയമണ്ട് പോക്കറ്റ് ബുക്സും വിലാസ് ബുക്സും പ്രസിദ്ധീകരിച്ച മോദിയെക്കുറിച്ചുള്ള മറാഠി, ഇംഗ്ളീഷ് പുസ്തകങ്ങളാണ് വാങ്ങിക്കൂട്ടുന്നത്. മറാഠി മീഡിയത്തിൽ മോദിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ 72,933 കോപ്പികളും ഇംഗ്ളീഷ് മീഡിയത്തിൽ 7,148 കോപ്പികളും വാങ്ങും. ഇംഗ്ളീഷ് പുസ്തകത്തിന്റെ വില 45 രൂപയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP