Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സ്പോട്ടിൽ തീർത്ത് കുപ്രസിദ്ധി നേടിയ ഫിലിപ്പിനോ പ്രസിഡന്റ് ഇപ്പോൾ പറയുന്നത് നക്സൽ വനിതകളുടൈ ലൈംഗിക അവയവം തകർക്കാൻ; യോനിയില്ലെങ്കിൽ സ്ത്രീകളെ ഒന്നിനും കൊള്ളില്ലാത്തതിനാൽ കൊല്ലാതെ തകർക്കാമെന്ന് പ്രസിഡന്റ്

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സ്പോട്ടിൽ തീർത്ത് കുപ്രസിദ്ധി നേടിയ ഫിലിപ്പിനോ പ്രസിഡന്റ് ഇപ്പോൾ പറയുന്നത് നക്സൽ വനിതകളുടൈ ലൈംഗിക അവയവം തകർക്കാൻ; യോനിയില്ലെങ്കിൽ സ്ത്രീകളെ ഒന്നിനും കൊള്ളില്ലാത്തതിനാൽ കൊല്ലാതെ തകർക്കാമെന്ന് പ്രസിഡന്റ്

ഫിലിപ്പീൻസിൽ പിടിമുറുക്കിയിരുന്ന മയക്കുമരുന്ന മാഫിയയെയും ഉപഭോക്താക്കളെയും കർക്കശമായ നീക്കങ്ങളിലൂടെ വേരോടെ പിഴുതെറിഞ്ഞ ഫിലിപ്പിനോ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേർട്ട് ഇപ്പോഴിതാ രാജ്യത്തെ നക്സലുകളെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് ശക്തമാക്കിയിരിക്കുന്നത്. അതായത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സ്പോട്ടിൽ തീർത്ത് കുപ്രസിദ്ധി നേടിയ ഡുട്ടേർട്ട് നെക്സൽ വനിതകളുടെ ലൈംഗിക അവയവം തകർക്കുന്ന രീതിയിൽ വെടിയുതിർക്കാനാണ് സൈനികരോട് ഉത്തരവിട്ടിരിക്കുന്നത്. യോനിയില്ലെങ്കിൽ സ്ത്രീകളെ ഒന്നിനും കൊള്ളില്ലാത്തതിനാൽ അവരെ കൊല്ലാതെ തകർക്കാമെന്നാണ് ഫിലിപ്പീൻസ് പ്രസിഡന്റ് പറയുന്നത്.

കഴിഞ്ഞ ആഴ്ച നടത്തിയ നിർണായകമായ ഒരു പ്രസംഗത്തിലാണ് 72കാരനായ ഡുട്ടേർട്ട് ഇത്തരത്തിൽ സൈന്യത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ പ്രസിഡന്റ് മനുഷ്യത്വരഹിതമായ നിർദ്ദേശത്തിനെതിരെ മനുഷ്യാവകാശ ഗ്രൂപ്പുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഫിലിപ്പീൻസിലെ വനിതാ കമ്യൂണിസ്റ്റ് വിമതരുമായി ബന്ധപ്പെട്ട സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇതിനെതിരെ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്.സ്ത്രീകൾക്കെതിരെ പ്രസിഡന്റ് നടത്തുന്ന ഏറ്റവും പുതിയ പ്രസ്താവനയാണിതെന്നാണ് അൽജസീറ ടിവിയോട് ഈ ഗ്രൂപ്പ് പ്രതികരിച്ചിരിക്കുന്നത്.

സായുധ നീക്കത്തിനിടെ സൈന്യത്തെ ലൈംഗികഅതിക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ഉത്തരവാണ് പ്രസിഡന്റ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പ്രതിനിധിയായ കാർലോസ് കോൻഡെ മുന്നറിയിപ്പേകുന്നത്. ഇത് അന്താരാഷ്ട്ര് മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ഇതാദ്യമായിട്ടല്ല ഡുട്ടേർട്ട് വിവാദമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്. ഐസിസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ആവശ്യമായ സന്ദർഭങ്ങളിൽ ഫിലിപ്പീൻസ് സൈനികർക്ക് ഐസിസുമായി ബന്ധമുള്ള സ്്ത്രീകളെ ബലാത്സംഗം ചെയ്യാമെന്നായിരുന്നു കഴിഞ്ഞ വർഷം മേയിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നത്.

1989ൽ ഫിലിപ്പീൻസിൽ വച്ച് മാനഭംഗപ്പെടുത്തപ്പെട്ട സ്ത്രീയെ പറ്റി തമാശ പറഞ്ഞ് 2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് ഡുട്ടേർട്ട് വൻ വിവാദം സൃഷ്ടിച്ചിരുന്നു. മിഷനറിയായി പ്രവർത്തിച്ചിരുന്ന ജാക്യുലിൻഹാമിലിനെ ഡവാവോ സിറ്റി ജയിലിൽ വച്ച് ബലാത്സംഗം ചെയ്തതിനെ പറ്റിയായിരുന്നു ഡുട്ടേർട്ട് പരിഹസിച്ച് സംസാരിച്ച് വിവാദം ക്ഷണിച്ച് വരുത്തിയിരുന്നത്. മയക്കുമരുന്ന് മാഫിയക്കെതിരെ സമീപ വർഷങ്ങളിലായി കടുത്ത നടപടി ഡുട്ടേർട്ട് സ്വീകരിച്ചതിന് ശേഷം രാജ്യത്ത് നിന്നും മയക്കുമരുന്ന് സംഘങ്ങളെ തുടച്ച് നീക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.. ഇതിന്റെ ഭാഗമായി ചുരുങ്ങിയ കാലത്തിനുള്ളിൽ ആയിരക്കണക്കിന് ഡ്രഗ്സ് ഗ്യാങ് അംഗങ്ങളെയാണ് അദ്ദേഹത്തിന്റെ സൈന്യം നിഷ്‌കരുണം വെടിവച്ച് കൊന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP