Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യമായി ഫലസ്തീൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി മോദിയല്ല! ഇസ്രയേൽ അട്ടിമറിക്കാൻ ശ്രമിച്ച നെഹ്‌റുവിന്റെ രാജകീയ സന്ദർശനം പട്ടികയിൽ ഇല്ലാത്തതു ഫലസ്തീനെ ഇന്ത്യ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാതിരുന്നതു കൊണ്ട്; ഒരേ സമയം ഇസ്രയേലും ഫലസ്തീനേയും കൂടെ നിർത്താൻ ശ്രമിക്കുന്ന പ്രധാനമന്ത്രി എന്ന നിലയിൽ മോദിക്ക് ലോകത്തിന്റെ കൈയടി

ആദ്യമായി ഫലസ്തീൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി മോദിയല്ല! ഇസ്രയേൽ അട്ടിമറിക്കാൻ ശ്രമിച്ച നെഹ്‌റുവിന്റെ രാജകീയ സന്ദർശനം പട്ടികയിൽ ഇല്ലാത്തതു ഫലസ്തീനെ ഇന്ത്യ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാതിരുന്നതു കൊണ്ട്; ഒരേ സമയം ഇസ്രയേലും ഫലസ്തീനേയും കൂടെ നിർത്താൻ ശ്രമിക്കുന്ന പ്രധാനമന്ത്രി എന്ന നിലയിൽ മോദിക്ക് ലോകത്തിന്റെ കൈയടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫലസ്തീൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ? ആദ്യമായി ഒരിന്ത്യൻ പ്രധാനമന്ത്രി ഫലസ്തീനിലെത്തി എന്നതാണ് ഇതിന് ചരിത്രപ്രാധാന്യം നൽകുന്നതെന്നാണ് മാധ്യമങ്ങളും സർക്കാറും അവകാശപ്പെട്ടത്. സന്ദർശനത്തിനുമുമ്പ് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലും ഇത് വ്യക്തമാക്കിയിരുന്നു.

ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 196-0ൽ ഫലസ്തീന്റെ ഭാഗമായ ഗസ്സയിലെത്തിയ ചിത്രങ്ങളും വാർത്തകളും ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് സംബന്ധിച്ച് ചർച്ചകൾ സജീവമായതോടെ മാധ്യമങ്ങളും വാർത്ത ഏറ്റുപിടിച്ചു. ലണ്ടനിൽ നടന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് നെഹ്‌റു ഗസ്സയിലിറങ്ങിയത്.

ലബനാനിലെ ബൈറൂത്തിൽനിന്ന് ഗസ്സയിലെത്തിയ നെഹ്‌റു യു.എൻ അടിയന്തര സേനാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. മടങ്ങുന്നതിനിടെ ഇസ്രയേൽ ജെറ്റ് വിമാനങ്ങൾ നെഹ്‌റു സഞ്ചരിച്ച യു.എൻ വിമാനം താഴെയിറക്കാൻ ശ്രമവും നടത്തിയിരുന്നു. എന്നാൽ, അത് പരാജയപ്പെട്ടു. തിരിച്ച് ഇന്ത്യയിലെത്തിയ നെഹ്‌റു തന്റെ വിമാനം ഇസ്രയേൽ റാഞ്ചാൻ ശ്രമിച്ചതായി ആരോപിച്ചു.

ഈ സന്ദർശനം പരിഗണിച്ചാൽ ഫലസ്തീൻ മണ്ണിൽ ആദ്യമായി കാലുകുത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റുവാണെന്നാണ് വാദം. ഇത് ശരിയുമാണ്. എന്നാൽ സാങ്കേതികമായും ഔദ്യോഗികമായും ഇത് പൂർണമായും ശരിയല്ല. കാരണം നെഹ്‌റു സന്ദർശിക്കുമ്പോൾ ഗസ്സ ഈജിപ്ത് നിയന്ത്രണത്തിലായിരുന്നു. മാത്രവുമല്ല, ഫലസ്തീനെ രാഷ്ട്രമായി ഇന്ത്യ അംഗീകരിക്കുന്നത് 1988ലാണ്.

ഇതിന് മുമ്പായതിനാൽ നെഹ്‌റുവിൻേറത് ഔദ്യോഗിക സന്ദർശനവുമാകുന്നില്ല. അതിനാൽ ആദ്യമായി ഫലസ്തീനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണെന്നത് സാങ്കേതികമായി ശരിയാകുന്നുവെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP