Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ കണ്ണിൽ നിന്നും കണ്ണീർ വരില്ല; പകരം വരുന്നത് ചുടു ചോര; അപൂർവ രോഗത്താൽ അലഞ്ഞ് ബീഹാറിലെ 21 കാരി; ഭാര്യ മന്ത്രവാദിനിയാണെന്ന് പറഞ്ഞ് ഗീതയെ ഉപേക്ഷിച്ച് ഭർത്താവ്; രക്തം വരുന്നത് കാരണം ദുരിതത്തിലായി ഒരു കുടുംബം

ഈ കണ്ണിൽ നിന്നും കണ്ണീർ വരില്ല; പകരം വരുന്നത് ചുടു ചോര; അപൂർവ രോഗത്താൽ അലഞ്ഞ് ബീഹാറിലെ 21 കാരി; ഭാര്യ മന്ത്രവാദിനിയാണെന്ന് പറഞ്ഞ് ഗീതയെ ഉപേക്ഷിച്ച് ഭർത്താവ്; രക്തം വരുന്നത് കാരണം ദുരിതത്തിലായി ഒരു കുടുംബം

പാട്‌ന: കണ്ണിൽ നിന്നും കണ്ണീരിനു പകരം ചോരയാലിക്കുന്ന വ്യത്യസ്ത രോഗവുമായി ബീഹാറിലെ 21 കാരി. 10 മില്യൺ മനുഷ്യരിൽ ഒരാൾക്കു മാത്രം വരാൻ സാധ്യത യുള്ള ഈ അസുഖം അവിചാരിതമായാണ് ഗീതയ്ക്കു ബാധിച്ചത്. കണ്ണുകളിൽ നിന്നും എപ്പോഴും ചോരയൊലിക്കുന്നത് തുടർന്നതോടെ ഗീത ഒരു മന്ത്രവാദിനായാണെന്നാരോപിച്ച് ഗീതയുടെ ഭർത്താവ് കഴിഞ്ഞ വർഷം ഗീതയെ ഉപേക്ഷിച്ചു. തന്റെ മകളുടെ അസുഖം അവളുടെ ശരീരത്തിലെ മറ്റു അവയവങ്ങളെയും ബാധിക്കുമോ എന്ന ഭയത്തിലും ആശങ്കയിലും നിസ്സാഹയാനാണ് കൂലിപ്പണിക്കാരനായ ഗീതയുടെ പിതാവ്. സാദാർ ആശുപത്രിയിൽ ഗീതയെ ചികിത്സിച്ച ഡോ.വിനായക് കുമാർ സിങ്ങ് ഗീതയുടെ ശരീരത്തി ലെ രക്താണുക്കളുടെ എണ്ണവും രക്തം കട്ടിയാകുന്നതുംമെല്ലാം കൃത്യമായി നടക്കുന്നുണ്ടെന്നു ഉറപ്പാക്കി.

ഹേമറ്റോഹൈഡ്രോസിസ്' എന്ന അസുഖമാണിതന്നൊണ് പ്രാധമിക നിഗമനം. ശരീരത്തിൽ നിന്നും രക്തം പുറത്തേയ്ക്കു വന്നുകൊണ്ടിരിക്കും എന്നാൽ വേദനയുണ്ടാകാല്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. മുഖത്തും തലയിലുമാണ് ഈ രോഗം കൂടുതലായി ബാധിക്കുക.അമിതമായ പേടിയോ സമ്മർദ്ദമോ കൊണ്ടാണ് ഈ രോഗം ഉണ്ടാകുക.ചിലരിൽ ആർത്തവകാലത്ത് യൂട്രസ് വഴി പോകാത്ത രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലൂടെ പോകുന്നതാകാമെന്നും അഭിപ്രായമുണ്ട്.10 മില്യൺ ആളുകളിൽ ഒരാളിൽ മാത്രമാണ് ഈ രോഗം ഉണ്ടാകുക.

കഴിഞ്ഞ വർഷം തായ്ലാൻഡിൽ നിന്നുമുള്ള ഒരു പെൺകുട്ടിയിലും ഈ രോഗം കണ്ടെത്തിയിരുന്നു. ഭക്കാമദ് സങ്ചയ് എന്ന ഏഴു വയസ്സുകാരിയിലാണ് മുൻപ് രോഗം കണ്ടെത്തിയത്. തലവേദന ഉണ്ടാകുമ്പോഴൊക്കെ അവളുടെ കണ്ണുകൾ,മൂക്ക്,കാതുകൾ,തൊലി തുടങ്ങിയിടങ്ങളിൽ നിന്നും ചോരയൊലിക്കും. ഒരു ലോക്കൽ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷവും ഭക്കാമദിൽ ഈ രോമഗം തുടർന്നു. ചികിത്സയ്ക്കു പോലും മറ്റു വഴികളില്ലാത്ത പെൺകുട്ടിയുടെ കുടുംബം നിസ്സഹായരാണ്. എന്താണ് ഈ രോഗമെന്നും ഇതിനു കാരണമെന്നും വിദ്ഗദ്ധർ ഇനിയും കണ്ടെത്തിയിട്ടില്ല. അവരതു ഉടൻ കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം' ഭക്കമേദ് പറയുന്നു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP