Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയതമായ ഒരു ആകൃതിക്കും വഴങ്ങാതെ ജലം പോലെ ജീവിച്ചു മരിക്കുകയും ചെയ്ത ഒരുവളെ സിനിമയിലാക്കുമ്പോൾ അമ്പേ പരാജപ്പെട്ടുപോകുന്നത് എങ്ങനെന്ന് അനുഭവിച്ചറിയണമെങ്കിൽ ആമി കാണണം; ഒരു കുറിപ്പ് പോലും സാധ്യമാവാത്ത വിധം അശക്തനും അസംതൃപ്തനുമാണ്: ഒരു സിനിമാ പ്രേക്ഷകന്റെ നിരീക്ഷണം ഇങ്ങനെ

നിയതമായ ഒരു ആകൃതിക്കും വഴങ്ങാതെ ജലം പോലെ ജീവിച്ചു മരിക്കുകയും ചെയ്ത ഒരുവളെ സിനിമയിലാക്കുമ്പോൾ അമ്പേ പരാജപ്പെട്ടുപോകുന്നത് എങ്ങനെന്ന് അനുഭവിച്ചറിയണമെങ്കിൽ ആമി കാണണം; ഒരു കുറിപ്പ് പോലും സാധ്യമാവാത്ത വിധം അശക്തനും അസംതൃപ്തനുമാണ്: ഒരു സിനിമാ പ്രേക്ഷകന്റെ നിരീക്ഷണം ഇങ്ങനെ

മിയെ കുറിച്ച് ഒരു കുറിപ്പ് പോലും സാധ്യമാവാത്ത വിധം അശക്തനും അസംതൃപ്തനുമാണ്. തോന്നുമ്പോൾ തോന്നിയതുപോലെ മിണ്ടുകയും എഴുതുകയും സ്വപ്നം കാണുകയും, അതിലൊക്കെയും ആത്മാവിന്റെ അതിനിഗൂഢമായ അന്വേഷണങ്ങളെ, അതീവ സത്യസന്ധമായി ഒളിപ്പിച്ചുവയ്ക്കുകയും വെളിപ്പെടുത്തുകയും, നിയതമായ ഒരു ആകൃതിക്കും വഴങ്ങാതെ ജലം പോലെ ജീവിച്ചു മരിക്കുകയും ചെയ്ത ഒരുവളെ സിനിമയിലാക്കുമ്പോൾ, അതൊരു അനുഭവമാവാതെ എങ്ങനെയാണ് അമ്പേ പരാജപ്പെട്ടുപോകുന്നതെന്നു അനുഭവിച്ചറിയണമെങ്കിൽ ആമി കാണണം.

ഇതിനെ കൈകാര്യം ചെയ്തിരിക്കുന്ന കലാബോധം ഒരു സിനിമയുടേതല്ല, ഒരു വിവരാവകാശ ഡോക്യൂമെന്ററിയുടേതാണ്. അത്രയ്ക്ക് ശുഷ്‌കമാണ് ഇതിന്റെ അനുഭവതലം. ആദിമധ്യാന്തം ഒരു ജീവിതത്തെ ഒരു ഇൻഫോർമേഷൻ എന്നനിലയിൽ കോർത്തിണക്കി ചിട്ടവട്ടങ്ങൾ ഒപ്പിച്ചു അവതരിപ്പിക്കുന്നു എന്നതിനപ്പുറം ഒരു കഥാപാത്രവും ആസ്വാദനത്തിലേക്കു വളർന്നു പൊന്തുന്നില്ല. ഒരാളുപോലും അവരുടെ മനോവ്യാപാരങ്ങളെ ആത്മാവോടു കൂടി ആഴത്തിൽ രേഖപ്പെടുത്തി വയ്ക്കുന്നില്ല. വാചകക്കസർത്തുകൾ കൊണ്ട് എന്തൊക്കെയോ നമ്മളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു അനുഭവമാകാതെ നിഴൽ പോലെ തളർന്നു താഴെവീണു പോകുന്നു.

ഒറ്റവരയിൽ അങ്ങനെ എളുപ്പത്തിൽ പറഞ്ഞുപോകാൻ കഴിയുന്ന ഏകതാനമായ ഒരു ജീവിതമോ എഴുത്തോ സർഗാത്മകതയോ അല്ല മാധവിക്കുട്ടി. അതുനിറയെ അതിരുകളെ അതിലംഘിക്കുന്ന ഭാവനകളും കാമനകളും സ്വപ്നാടനങ്ങളും ആഘോഷങ്ങളും അന്വേഷണങ്ങളും ഒക്കെ ആണ്. അങ്ങനെയല്ലാത്ത ഒരു അടക്കത്തിലേക്കും ഒതുക്കത്തിലേക്കും വരുത്തിത്തീർക്കാൻ ശ്രമിക്കുമ്പോൾ അത് മറ്റാരൊക്കെയോ ആയിത്തീരുകയും, സിനിമ ആത്മാവ് നഷ്ടപ്പെട്ട ഒരുകൂട്ടം ദൃശ്യങ്ങളുടെ വെറും റീലുകൾ മാത്രമാവുകയും ചെയ്യും.

എന്റെ ആമിയെ കാണാനല്ല പോയത്, മഞ്ജു വാര്യരുടെ പോലുമല്ല, കമലിന്റെ ആമിയെ കാണാനാണ്. ആമിയെ എഴുത്തിലൂടെ, സംസാരത്തിലൂടെ, വിവാദങ്ങളിലൂടെ, അതിന്റെ എല്ലാ ഭ്രമാത്മകതകളിലൂടെയും അനുഭവിച്ചറിഞ്ഞ മലയാളിയുടെ മുന്നിൽ, അതിന്റെ സത്താപരമായ എല്ലാ ഔന്നത്യത്തെയും കുടഞ്ഞുകളഞ്ഞു, ഇത്തരമൊരു നിർജീവമായ ചലച്ചിത്രഭാഷ്യവുമായി എത്തുമ്പോൾ, അവർക്കല്ലാതെ മറ്റാർക്കാണ് അതിനുനേരെ ഇത്രയധികം നിരാശാഭരിതരാവാനുള്ള അവകാശം ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP