Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അധികാരം ഉപയോഗിച്ച് എന്ത് ചെയ്യാം എന്നാണ് സിപിഎം മനോഭാവം; ഭരണത്തിന്റെ തണലിൽ സിപിഎം അക്രമം നടത്തുന്നത് പൊലീസ് നോക്കി നിൽക്കുകയാണ്'; കൊലപാത രാഷ്ട്രീയം എന്നത് സിപിഎമ്മിന്റെ രക്തത്തിൽ അലിഞ്ഞതാണെന്ന് എ.കെ.ആന്റണി

'അധികാരം ഉപയോഗിച്ച് എന്ത് ചെയ്യാം എന്നാണ് സിപിഎം മനോഭാവം; ഭരണത്തിന്റെ തണലിൽ സിപിഎം അക്രമം നടത്തുന്നത് പൊലീസ് നോക്കി നിൽക്കുകയാണ്'; കൊലപാത രാഷ്ട്രീയം എന്നത് സിപിഎമ്മിന്റെ രക്തത്തിൽ അലിഞ്ഞതാണെന്ന് എ.കെ.ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം സിപിഎം ഭീകരതയുടെ തെളിവാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി. ഭരണത്തിന്റെ തണലിൽ സിപിഎം അക്രമം നടത്തുന്നത് പൊലീസ് നോക്കി നിൽക്കുകയാണ്. അധികാരം ഉപയോഗിച്ച് എന്ത് ചെയ്യാം എന്നാണ് സിപിഎം മനോഭാവം. കൊലപാത രാഷ്ട്രീയം എന്നത് സിപിഎമ്മിന്റെ രക്തത്തിൽ അലിഞ്ഞതാണ്. അവർ അത് ഉപേക്ഷിക്കില്ല എന്നതിന്റെ തെളിവാണ് ഷുഹൈബിന്റെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാനം ഉറപ്പുവരുത്താൻ കഴിയാത്ത പൊലീസിന് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കേന്ദ്ര ഭരണം നടത്തുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും മത്സരിച്ച് നടത്തുന്ന കൊലപാതകങ്ങൾ കാരണം ജനങ്ങൾക്ക് സ്വൈര്യ ജീവിതം നഷ്ടമായിരിക്കുകയാണെന്നും എ.കെ.ആന്റണി കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP