Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാനലുകാർ ഇന്റർവ്യൂ വളച്ചൊടിച്ചത്; ചെങ്ങന്നൂരിൽ താൻ മത്സരിക്കുമെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് പി.എസ്.ശ്രീധരൻ പിള്ള

ചാനലുകാർ ഇന്റർവ്യൂ വളച്ചൊടിച്ചത്; ചെങ്ങന്നൂരിൽ താൻ മത്സരിക്കുമെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് പി.എസ്.ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന ചാനൽ വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരൻപിള്ള.ഇക്കാര്യം ഇതുവരെ താനോ, പാർട്ടിയോ തീരുമാനിച്ചിട്ടില്ല.

ജീവിതത്തിൽ ഒരിക്കൽ പോലും സ്ഥാനമാനങ്ങളുടെ പിറകെ പോയിട്ടില്ല, ഇനി പോകുകയുമില്ല. എനിക്ക് അതാവണം, ഇതാവണം എന്നുപറഞ്ഞ് പാർട്ടി നേതൃത്വത്തെ ഇതുവരെ സമീപിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിച്ചിട്ടുമില്ല. അവർ വെറുതെ വാർത്ത മെനയുകയാണെന്നും അദ്ദേഹം പറഞ്ഞു.

താൻ നൂറു പുസ്തകങ്ങൾ രചിച്ചതുമായി ബന്ധപ്പെട്ടാണ് ചാനലുകാർ ഇന്റർവ്യൂവിന് വന്നത്. വാർത്താക്ഷാമം പരിഹരിക്കാൻ അവർ ഇന്റർവ്യു വളച്ചൊടിച്ചതാണ്. പാർട്ടിയാണ് തനിക്കെല്ലാമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP