Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഷേധ പ്രകടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ വ്യാപക സംഘർഷം; കാഞ്ഞിരപ്പള്ളി ടൗണിൽ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബിജെപിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു; മാധ്യമപ്രവർത്തകർക്ക് നേരെയും സിപിഎം പ്രവർത്തകരുടെ മർദ്ദനം

പ്രതിഷേധ പ്രകടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ വ്യാപക സംഘർഷം; കാഞ്ഞിരപ്പള്ളി ടൗണിൽ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബിജെപിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു; മാധ്യമപ്രവർത്തകർക്ക് നേരെയും സിപിഎം പ്രവർത്തകരുടെ മർദ്ദനം

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഎം കാഞ്ഞിരപ്പള്ളി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വ്യാപക സംഘർഷം. പ്രകടനത്തിനിടെ ബിജെപിയുടെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും സിപിഎമ്മുകാർ മർദ്ദിച്ചു.

ഇന്ന് പുലർച്ചെയാണ് കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന്റെ വാതിലിന് മുന്നിൽ തീപടരുന്നത് കണ്ട് ചിലർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഓഫീസിന്റെ ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

കഴിഞ്ഞ കുറച്ചു ദിവസമായി കാഞ്ഞിരപ്പള്ളിക്ക് സമീപം തന്പലക്കാട്ട് സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനെതിരായ ആക്രമണമെന്നാണ് കരുതപ്പെടുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP