Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരാഴ്ചയായി കാണാതായ മലയാളി യുവാവിനെ കണ്ടെത്തിയത് കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ; അടൂർ മണക്കാല സ്വദേശി ടോണി ജോർജിനെ കണ്ടെത്തിയത് മസ്‌കത്തിലെ ജോലി സ്ഥലത്ത് നിന്നും

ഒരാഴ്ചയായി കാണാതായ മലയാളി യുവാവിനെ കണ്ടെത്തിയത് കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ; അടൂർ മണക്കാല സ്വദേശി ടോണി ജോർജിനെ കണ്ടെത്തിയത് മസ്‌കത്തിലെ ജോലി സ്ഥലത്ത് നിന്നും

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: ഒരാഴ്ചയായി കാണാതായ മലയാളിയെ ഇബ്രിയിൽ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളിൽ വീട്ടിൽ ടോണി ജോർജ്(41) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസമായി ജോലിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ആളെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ചില സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണ് ജോലിയിൽ പ്രവേശിക്കാതിരുന്നതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

നിസ്വയിലെ താമസ സ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിയിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് ഇബ്രിയിലെ ഒരു കെട്ടിടത്തിന് മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ഡെറ്റി, രണ്ട് മക്കളുണ്ട്. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ഭാര്യ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP