Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആലുവ ശിവരാത്രി മഹോൽസവത്തിനിടെ കഞ്ചാവ് വിൽപന: തമിഴ്‌നാട് സ്വദേശി പിടിയിൽ

ആലുവ ശിവരാത്രി മഹോൽസവത്തിനിടെ കഞ്ചാവ് വിൽപന: തമിഴ്‌നാട് സ്വദേശി പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: ആലുവ ശിവരാത്രി മഹോത്സവത്തിന് കഞ്ചാവ് വിൽക്കാൻ എത്തിയ തമിഴ്‌നാട് സ്വദേശി പിടിയിൽ. എട്ടു പൊതികളിലായി 2.25 കിലോഗ്രാം കഞ്ചാവുമായി വന്ന തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്്. കമ്പം കൂഡല്ലൂർ സ്വദേശി എല്ലൈ തെരുവിൽ ആങ്കർ തേവർ മകൻ പാണ്ഡ്യ തേവരെയാണ് (70) കസ്റ്റഡിയിലെടുത്തത്. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്.

ഈ മാസം എട്ടിന് കമ്പത്തു വച്ചു തന്റെ പക്കൽ നിന്ന് 900 ഗ്രാം കഞ്ചാവു വാങ്ങിയ ആലുവ സ്വദേശിയായ അനസ്സ് നിർദ്ദേശിച്ച പ്രകാരമാണ് എട്ട് പൊതികളിലാക്കി കഞ്ചാവുമായി ആലുവയിലെത്തിയത്. ഒരു പാഴ്‌സലിന് (2250 ഗ്രാം) തനിക്ക് 13,000/- രൂപക്ക് ലഭിക്കുമെന്നും അത് എട്ട് പൊതികളിലാക്കി പൊതി ഒന്നിന് 6,000/- രൂപക്കാണ് വില്പന നടത്തുന്നതെന്നും പ്രതി പാണ്ഡ്യതേവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

കഞ്ചാവു കൊണ്ടുവരാൻ നിർദ്ദേശിച്ച അനസ്സിനെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് എക്‌സൈസ് . എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജി ലക്ഷ്മണൻ, എക്‌സൈസ് ഇൻസ്‌പെക്ടർ സുദീപ് കുമാർ NP, അസി. എക്ലൈസ് ഇൻസ്‌പെക്ടർ CK സെയ്ഫുദ്ദീൻ, പ്രിവന്റീവ് ഓഫീസർ മാരായ A. S ജയൻ, M. A. K ഫൈസൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ KM റോബി, PX റൂബൻ, രഞ്ജു എൽദോ തോമസ്, ഡ്രൈവർ പ്രദീപ് കുമാർ CT, എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP