Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടകക്കാരൻ എഴുവയസ്സുകാരനെ കൊന്ന് ഒരു മാസത്തോളം പെട്ടിക്കുള്ളിൽ സൂക്ഷിച്ചു; കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത് വാടകക്കാരനായ യുവാവിനെ കാണുന്നതിൽ നിന്ന് പിതാവ് കുട്ടിയെ വിലക്കിയതിന്റെ വൈരാഗ്യം

വാടകക്കാരൻ എഴുവയസ്സുകാരനെ കൊന്ന് ഒരു മാസത്തോളം പെട്ടിക്കുള്ളിൽ സൂക്ഷിച്ചു; കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത് വാടകക്കാരനായ യുവാവിനെ കാണുന്നതിൽ നിന്ന് പിതാവ് കുട്ടിയെ വിലക്കിയതിന്റെ വൈരാഗ്യം

ഴു വയസ്സുകാരനെ കൊന്ന് മൃതദേഹം പെട്ടിയിൽ സൂക്ഷിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സ്വരൂപ് നഗറിൽ താമസിക്കുന്ന അവ്ദേശ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കുട്ടിയെ ആണ് കൊലപ്പെടുത്തിയ ശേഷം ഒരു മാസത്തോളം പെട്ടിക്കുള്ളിൽ സൂക്ഷിച്ചത്.

ഉത്തർ പ്രദേശ് സ്വദേശിയായ അവ്‌ദേശ് കഴിഞ്ഞ മൂന്ന് വർഷമായി കരൺ സിങ് എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുക ആയിരുന്നു. എന്നാൽ കരൺസിങിന്റെ മകനെ അവ്‌ദേശുമായി അടുക്കുന്നത് കരൺസിങ് വിലക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് കുട്ടിയെ കൊന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ മാസം ആറിന് മകനെ കാണാതായെന്ന് പിതാവ് കരൺസിങ്ങ് സ്വരൂപ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ, അവ്ദേശിന്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടപ്പോഴും എലി ചത്തതാണെന്നായിരുന്നു മറുപടി.

കരൺസിങിന്റെ വീട് സദാസമയവും പൊലീസ് നിരീക്ഷണത്തിലായിരുന്നതിനാൽ മൃതദേഹം മറവു ചെയ്യാനും അവ്‌ദേശിനു കഴിഞ്ഞിരുന്നില്ല. കൃത്യമായ സൂചന ലഭിച്ച പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അവ്ദേശ് കുറ്റസമ്മതം നടത്തിയത്.

അവ്ദേശ് കരൺ സിങിന്റെ വീട് ഇടയ്ക്ക് സന്ദർശിച്ചിരുന്നുവെങ്കിലും മകനെ കാണുന്നതിനെ കരൺസിങ് വിലക്കി. അവ്ദേശ് താമസിക്കുന്ന വീട്ടിലേക്ക് വന്ന കുട്ടി , അവ്ദേശുമായി ചങ്ങാത്തം വേണ്ടെന്ന് അച്ഛൻ പറഞ്ഞുവെന്ന് സൂചിപ്പിച്ചു. ഇതിൽ പ്രകോപിതനായി കുട്ടിയെ കൊല്ലുകയായിരുന്നുവെന്നാണ് അവ്ദേശ് പൊലീസിനോട് പറഞ്ഞത്.

കുട്ടിയെ കാണാതായതിന് ശേഷവും അവ്ദേശ് കരൺസിങ്ങിന്റെ വീട്ടിലെത്തുകയും കുട്ടിയെ കാണാതായതിൽ പൊലീസിൽ പരാതി നൽകാൻ കരൺ സിങിനോടൊപ്പം സ്റ്റേഷനിൽ പോവുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP