Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:2018-19 അദ്ധ്യയന വർഷം കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സ്‌കൂൾ അത്ലറ്റിക്സ്-ഗെയിംസ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് മികച്ച കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. 2018 ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പിൽ ഉൾപ്പെടുത്തി മികച്ച പരിശീലനവും നൽകും. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാനതല തിരഞ്ഞെടുപ്പ് നടത്തുന്നത്. അത്ലറ്റിക്സ്, തയ്ക്വൺഡോ, ഫുട്ബോൾ, വോളീബോൾ, ഹാൻഡ്ബോൾ, കബഡി, ഖൊ-ഖൊ, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോൾ, ബോൾബാഡ്മിന്റൺ, ഹോക്കി ഇനങ്ങളിലാണ് സമ്മർ കോച്ചിങ് ക്യാമ്പിൽ പ്രത്യേക പരിശീലനം നൽകുന്നത്. സമ്മർ കോച്ചിങ് ക്യാമ്പിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 15 ന് കോട്ടയം, നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകൾക്കായാണ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ www.education.kerala.gov.in ൽ ലഭിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP