Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഊബർ ഈറ്റ്സ് നാളെ മുതൽ കൊച്ചിയിലും; ഇരുന്നൂറോളം റസ്റ്റോറന്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണ വിതരണ സേവനം ആസ്വദിക്കാനൊരുങ്ങി കൊച്ചിക്കാർ

ഊബർ ഈറ്റ്സ് നാളെ മുതൽ കൊച്ചിയിലും; ഇരുന്നൂറോളം റസ്റ്റോറന്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണ വിതരണ സേവനം ആസ്വദിക്കാനൊരുങ്ങി കൊച്ചിക്കാർ

കൊച്ചി: ജനങ്ങളെ തങ്ങൾക്കു പ്രിയപ്പെട്ട ഭക്ഷണവുമായി ബന്ധിപ്പിക്കുന്നഅവരുടെ ആവശ്യാനുസരണം ഭക്ഷണം വിതരണം ചെയ്യുന്ന ആപ്പ് ആയ ഊബർ ഈറ്റ്സ്‌ഫെബ്രുവരി 15 ന് ഉച്ചയ്ക്കു 12 മണി മുതൽ കൊച്ചിയിലും ലഭ്യമാകും. 200-ൽ ഏറെറസ്റ്റോറന്റുകൾ പങ്കാളികളായ ഈ സേവനം കലൂർ, പനമ്പള്ളി നഗർ, മറൈൻഡ്രൈവ്, എളംകുളം തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ലഭ്യമായിരിക്കും.

കൊക്കോ ട്രീ, ഗോകുൽ ഊട്ടുപുര, മിലാനോ ഐസ്‌ക്രീംസ്, ചായ് കോഫി, സർദാർജിദാ ദാബ തുടങ്ങിയ നിരവധി ജനപ്രിയ ഭക്ഷണശാലകളിൽ നിന്ന തങ്ങളുടെ പ്രിയപ്പെട്ടഭക്ഷണം ഓർഡർ ചെയ്യുവാൻ ഇതു സഹായിക്കും.പ്രാരംഭ ആനുകൂല്യം എന്ന നിലയിൽ ഒരു രൂപ വിതരണ നിരക്കെന്ന നിലയിൽ കുറഞ്ഞഓർഡറിന്റെ കാര്യത്തിൽ നിബന്ധനകളൊന്നുമില്ലാതെ ഊബർ ഈറ്റ്സ്പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്കു കഴിയും. അതായത് ഇതൊരു കപ്പ്ചായയായാലും കുടുംബത്തിനു മൊത്തത്തിലുള്ള ഭക്ഷണമായാലും ഒരു രൂപ മാത്രം ഫീസ്ഈടാക്കിക്കൊണ്ട് ഊബര് ഈറ്റ്സ് അതു ഡെലിവറി ചെയ്യും.

ഊബർ ഈറ്റ്സ് കൊച്ചിയിൽ അവതരിപ്പിക്കാൻ തങ്ങൾക്കേറെ ആവേശമുണ്ടെന്ന്ഇതേക്കുറിച്ചു പ്രതികരിക്കവെ ഊബർ ഈറ്റ്സ് ഇന്ത്യയുടെ മേധാവി ഭാവിക്‌റാത്തോഡ് പറഞ്ഞു. ഏറ്റവും നവീനമായ വിതരണ ശൃംഖലയും ഏറ്റവും മികച്ചസാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി മികച്ച റസ്റ്റോറന്റ് പങ്കാളികളുമായിസഹകരിച്ച് മികച്ച ഭക്ഷണം ലഭ്യമാക്കാനുള്ള പ്രതിബദ്ധതയ്ക്ക് അത് അവതരിപ്പിച്ചനഗരങ്ങളിൽ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ആവേശകരമായ പ്രതികരണമാണുലഭിച്ചിട്ടുള്ളത്. ഇപ്പോൾ കൊച്ചിയിലുള്ളവർക്കും ഇതുപയോഗിക്കാം. തങ്ങൾആഗ്രഹിക്കുന്ന ഭക്ഷണം അവർക്കാവശ്യമുള്ള സമയത്ത് ഊബർ വേഗതയോടെ വിതരണംചെയ്യാൻ അതു സഹായിക്കുമെന്നും ഭാവിക് റാത്തോഡ് കൂട്ടിച്ചേർത്തു.

ഊബർ ഈറ്റ്സുമായുള്ള സഹകരണത്തെ തങ്ങൾ ശുഭാപ്തി വിശ്വാസത്തോടെയാണു കാണുന്നതെന്ന് അവന്യൂ ഗ്രൂപ്പ് (കൊക്കോ ട്രീ) ഡയറക്ടർ ഐസക് അലക്സാണ്ടർചൂണ്ടിക്കാട്ടി. ഭക്ഷണം ഡെലിവറി ചെയ്യുന്ന സേവനത്തിൽ ഏറ്റവും മികച്ചകാര്യക്ഷമത ലഭ്യമാക്കാൻ അവർക്കു സാധിക്കുമെന്നും റസ്റ്റോറന്റുകൾക്ക്അതേക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

ലോസ് ഏഞ്ചൽസിൽ ചെറിയ തോതിലെ വിതരണവുമായി 2014 ൽ ആണ് ഊബർ ഈറ്റ്സ്ആ രംഭിച്ചത്. 2015 ഡിസംബറിൽ ടൊറോണ്ടോയ്ക്കായി പ്രത്യേക ആപ്പ്് ആരംഭിക്കുകയുംചെയ്തു. തുടർന്ന് ഗണ്യമായ വളർച്ച കൈവരിച്ച ഇത് 29 രാജ്യങ്ങളിലായി 130നഗരങ്ങൾക്കായി പ്രത്യേകമായ ആപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്്. 2017 മെയ്മാസത്തിലാണ് മുംബൈയിൽ ഊബർ ഈറ്റ്സ് അവതരിപ്പിച്ചത്. ഏഴു മാസത്തിനകംഡൽഹി, ഗുഡ്ഗാവ്, ബെംഗലൂരു, ചെന്നൈ, ചണ്ഡിഗഡ്, ഹൈദരാബാദ്, പൂണെ, ജെയ്പൂർഎന്നിവിടങ്ങളിലും ഇപ്പോൾ കൊച്ചിയിലും എത്തിയിരിക്കുകയാണ്.

വളരെ എളുപ്പത്തിൽ ഊബർ ഈറ്റ്സ് ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.
1. ഊബർ ഈറ്റ്സ് ആപ്പ് ഡൗൺലോഡു ചെയ്യുക.
2. ഡെലിവറി ചെയ്യേണ്ട സ്ഥലം പിൻ ചെയ്യുക- എവിടെയാണോ ഭക്ഷണം വിതരണംചെയ്യേണ്ടത് അവിടത്തെ നിങ്ങളുടെ വിലാസം നൽകുക.
3. ഭക്ഷണം തെരഞ്ഞെടുക്കുക- റസ്റ്റോറന്റുകളുടെ അടിസ്ഥാനത്തിലോ ഭക്ഷണത്തിന്റെരീതിയുടെ അടിസ്ഥാനത്തിലോ തെരച്ചിൽ നടത്തുക. വില. വിതരണം ചെയ്യുന്ന രീതികൾ,വേഗത എന്നിവയുടെ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പു നടത്തി എന്താണു നിങ്ങൾ
ആഗ്രഹിക്കുന്നതെന്നതിനനുസൃതമായി തെരയാം.
4. ഓർഡർ നൽകുക-നിങ്ങൾക്കു വേണ്ട ഭക്ഷണം തെരഞ്ഞെടുക്കുകയും
അപ്പോഴത്തേക്ക് ഓർഡർ ചെയ്യുകയോ നിങ്ങളുടെ സൗകര്യമനുസരിച്ച് വേണ്ട സമയംതീരുമാനിക്കുകയോ ചെയ്യുക.
5. പേടിഎം വഴിയോ ലഭിക്കുന്ന സമയത്തു പണമായോ വില നൽകുക- പങ്കാളിയായ പേടിഎംനിങ്ങളുടെ പണമടക്കൽ സൗകര്യപ്രദമാക്കും. ആവശ്യമെങ്കിൽ വിതരണം ചെയ്യുന്നസമയത്ത് കാഷ് ആയും നൽകാം.
6. നിങ്ങളുടെ ഡെലിവറിയുടെ പുരോഗതി പരിശോധിക്കാം- നിങ്ങളുടെ ഓർഡറിന്റെപുരോഗതി സംബന്ധിച്ച അപ്ഡേറ്റുകൾ ലഭിക്കും. നിങ്ങളുടെ സ്ഥലത്ത് ഭക്ഷണംവിതരണം ചെയ്യുന്നതു വരെ തൽസമയം പരിശോധിക്കുകയും ചെയ്യാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP