Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡാക്കാ: നിരാഹാരം തുടരുന്ന വൈദീകന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷിക്കാഗോആർച്ച് ഡയോസിസ്

ഡാക്കാ: നിരാഹാരം തുടരുന്ന വൈദീകന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷിക്കാഗോആർച്ച് ഡയോസിസ്

പി.പി. ചെറിയാൻ

ഷിക്കാഗൊ: ഡൊണാൾഡ് ട്രമ്പിന്റെ ഇമ്മിഗ്രേഷൻ റിഫോ, ഡീമേഴ്സ്പദ്ധതികളെ കുറിച്ചുള്ള അവ്യക്തത നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച്ജനുവരി മുതൽ നിരാഹാര സമരം നടത്തുന്ന റവ.ഗാരി ഗ്രാഫിന് ഐക്യദാർഢ്യംപ്രഖ്യാപിച്ചു ചിക്കാഗൊ ആർച്ച് ഡയോസിസിലെ 'പ്രീസ്റ്റ് ഫോർ ജസ്റ്റിസ്‌ഫോർ ഇമ്മിഗ്രന്റ്സ് ആൻഡ് സിസ്റ്റേഴ്സ് ആൻഡ് ബ്രദേഴ്സ് ഓഫ്ഇമ്മിഗ്രന്റ്സ്' അംഗങ്ങൾ നോമ്പുകാലത്തു ഒന്നോ രണ്ടോ ദിവസം ഉപവാസംഅനുഷ്ഠിക്കുമെന്ന് ഹോളി നെയിം കത്തീഡ്രലിൽ തിങ്കളാഴ്ച നടത്തിയപത്രസമ്മേളനത്തിൽ സംഘടനാ നേതാക്കൾ അറിയിച്ചു.

നോർത്ത് ഫീൽഡ് 'ടെംബിൾ ജെമ്യെ,' റമ്പി പോൾഎഫ് കോനുംഡ്രീമേഴ്സിന്റെ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന ഉപവാസ സമരത്തിന്പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സെന്റ് പ്രൊകോപിയസ് പാരിഷ് വൈദീകനായറവ.ഗാരി ജനുവരി 15 മുതൽ ആരംഭിച്ച നിരാഹാര സമരം മാർച്ച് 5 വരെതുടരാനാണ് തീരുമാനം. ഇതിനിടെ 22 പൗണ്ട് തൂക്കം നഷ്ടപ്പെട്ട വൈദികൻ
വെള്ളവും, പ്രോട്ടീൻ പൗഡറും മാത്രമാണ് കഴിക്കുന്നത്. ഞായറാഴ്ചനടക്കുന്ന വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നതു തനിക്ക് കൂടുതൽ ശക്തിപകരുന്നതായി ഗാരി പറഞ്ഞു.

അനധികൃതമായി കുടിയേറിയ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിൽ എത്തിയ കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നൽകുന്നതിനുള്ള ഡിഫേർഡ് ആക്ഷൻഫോർ ചൈൽഡ്ഹുഡ് അറൈവൽസ് പ്രോഗ്രാമും മാർച്ച് 5ന്അവസാനിക്കുമെന്നാണ് ട്രമ്പ് ഭരണകൂടം സൂചന നൽകിയിരിക്കുന്നത്. യു.എസ്.കോൺഗ്രസ്സിൽ വ്യക്തമായ തീരുമാനം മാർച്ച് 5ന് മുമ്പ്
ഉണ്ടാകുന്നില്ലെങ്കിൽ ദിവസം പ്രതി 1000 പേരുടെ സംരക്ഷണംനഷ്ടപ്പെടുമെന്ന് റവ.ഗാരി പറഞ്ഞു.

മെക്ലിക്കൊ അതിർത്തിയിൽ മതിൽ നിർമ്മാണത്തിന് 25 ബില്യൺ ഡോളർ
അനുവദിച്ചി ല്ലെങ്കിൽ 1.8 മില്യൺ പേരുടെ ഭാവിയാണ് അവതാളത്തിലാകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP