Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുമേഖലയെ ഒഴിവാക്കാൻ പറഞ്ഞ ന്യായം ക്ലൗഡ് സർവ്വീസില്ലെന്ന്; ഉണ്ടെന്ന് പറഞ്ഞ സിഫിയും രേഖകൾ സൂക്ഷിക്കുക കെൽട്രോണിന്റെ പങ്കാളിയുടെ സർവ്വറിൽ തന്നെ; സ്വകാര്യ കമ്പനിയുടെ സർവ്വീസ് ലെവൽ എഗ്രിമെന്റ് ലംഘനം മറച്ചുവയ്ക്കുന്നത് എന്തിന്? കെൽട്രോണിനെ ഒഴിവാക്കാൻ കള്ളക്കളികൾ നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തുവിടുന്നു; വി എസ് സർക്കാരിനെ റിലയൻസിൽ കുടുക്കിയ ഡാറ്റാ സെന്റർ പിണറായിക്കും തലവേദന; ഡാറ്റാ സെന്റർ കൈമാറ്റത്തിൽ നടന്നത് കോടികളുടെ അഴിമതിയോ?

പൊതുമേഖലയെ ഒഴിവാക്കാൻ പറഞ്ഞ ന്യായം ക്ലൗഡ് സർവ്വീസില്ലെന്ന്; ഉണ്ടെന്ന് പറഞ്ഞ സിഫിയും രേഖകൾ സൂക്ഷിക്കുക കെൽട്രോണിന്റെ പങ്കാളിയുടെ സർവ്വറിൽ തന്നെ; സ്വകാര്യ കമ്പനിയുടെ സർവ്വീസ് ലെവൽ എഗ്രിമെന്റ് ലംഘനം മറച്ചുവയ്ക്കുന്നത് എന്തിന്? കെൽട്രോണിനെ ഒഴിവാക്കാൻ കള്ളക്കളികൾ നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തുവിടുന്നു; വി എസ് സർക്കാരിനെ റിലയൻസിൽ കുടുക്കിയ ഡാറ്റാ സെന്റർ പിണറായിക്കും തലവേദന; ഡാറ്റാ സെന്റർ കൈമാറ്റത്തിൽ നടന്നത് കോടികളുടെ അഴിമതിയോ?

ഷാജി കുര്യാക്കോസ്

തിരുവനന്തപുരം: എൽ ഡി എഫ് വരും എല്ലാം ശരിയാവും ! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം നെഞ്ചിലേറ്റിയ മുദ്രാവാക്യം പ്രതീക്ഷയുടെയും പ്രത്യാശയുടെയുമായിരുന്നു. ഇപ്പോൾ ശരിയാക്കിക്കൊണ്ടിരിക്കുന്ന പട്ടികയിൽ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും . സർക്കാർ പദ്ധതികൾ ടെണ്ടറില്ലാതെ ഒരു സർക്കാർ ഉത്തരവിലൂടെ കെൽട്രോണിന് കൊടുക്കാമെന്ന സുതാര്യ നടപടികൾ അവഗണിച്ചാണ്, ടെക് നിക്കൽ സൈഡിൽ തൊടുന്യായങ്ങൾകണ്ടെത്തി , സർക്കാരിന്റെ ഐടി പ്രോജക്ടുകളിൽ നിന്നെല്ലാം കെൽട്രോൺ പുറത്തായിക്കൊണ്ടിരിക്കുന്നത്. ഇത് വഴി നഷ്ടപ്പെടുന്നത് തൊഴിലവസരങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ നാശവും പ്രാദേശീക തൊഴിലവസരങ്ങളും സർക്കാരിന്റെ റവന്യൂവും.

ഡാറ്റാ ബാങ്കിലെ ചുമതലയിൽ നിന്ന് കെൽട്രോണിനെ ഒഴിവാക്കിയത് വ്യക്തമായ കള്ളക്കളികളിലൂടെയാണെന്നാണ് ഇപ്പോൾ മറുനാടൻ പുറത്തുവിടുന്ന വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഡാറ്റാ ബാങ്ക് കൈകാര്യം ചെയ്ത് വരുന്നത് പൊതു മേഖലാ സ്ഥാപനമായ കെൽട്രോണും സ്വകാര്യ സ്ഥാപനമായ സിഫിയുമായിരുന്നു. കാലാവധി പൂർത്തിയാക്കിയ കെൽട്രോൺ കൈകാര്യം ചെയ്യുന്ന ഡാറ്റാ ബാങ്ക് കെൽട്രോൺ തന്നെ കൈകാര്യം ചെയ്യാമെന്ന സന്നദ്ധത സർക്കാരിനെ അവർ അറിയിക്കുകയും ചെയ്തു. അത് അംഗീകരിക്കാതെ ടെണ്ടർ നടപടി പൂർത്തിയാക്കി വീണ്ടും സിഫിയെ ഏല്പിക്കാനൊരുങ്ങുകയാണ്. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,24 സർട്ടിഫിക്കറ്റുകൾ ,ജനന മരണ രജിസ്‌ട്രേഷൻ അക്കെമുള്ള മുഴുവൻ വിവരങ്ങളുമടങ്ങുന്ന ഡാറ്റ സൂക്ഷിക്കുന്നതിനാണ് കെൽട്രോണിനെ പിൻതള്ളി സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നത്.

കരാർ ലഭിക്കുന്ന കമ്പനി ഗവൺമെന്റുമായി സർവ്വീസ് ലെവൽ എഗ്രിമെന്റ് തയ്യാറാക്കേണ്ടതുണ്ട്. കഴിഞ്ഞ കാല കരാറുകാരായ കെൽട്രോണും സിഫിയും ചെയ്ത സേവനങ്ങളുടെ താരതമ്യ പഠനമാണ് വിവരാവകാശ രേഖയെ അടിസ്ഥാനമാക്കി മറുനാടൻ പൂറത്ത് വിടുന്നത്. കമ്പ്യൂട്ടർ ,നെറ്റുവർക്ക് തുടക്കിയ സർവ്വീസ് മേഖലയിൽ തകരാറ് സംഭവിച്ചാൽ താമസം വിനാ തകരാറുകൾ പരിഹരിക്കുന്നതിനാണ് സർവീസ് ലെവൽ എഗ്രിമെന്റ് ഒപ്പിടുന്നത്. എസ് എൽ എ തെറ്റിയാൽ ഡാറ്റാ സെന്ററിന്റെ പ്രവർത്തനം അവതാളത്തിലാവുകയും സർട്ടിഫിക്കറ്റുകളും ഡാറ്റകളും യഥാസമയം ലഭ്യമാകാതെ വരികയും ചെയ്യും. 2018 ജനുവരി വരെ കെൽട്രോൺ സർവ്വീസ് ലെവൽ എഗ്രിമെന്റ് തെറ്റിച്ചിട്ടില്ല എന്ന് വിവരാവകാശ രേഖ കൾ വ്യക്തമാക്കുന്നതോടൊപ്പം സ്വകാര്യ കമ്പനിയായ സിഫി ലംഘിച്ചുവെന്നും വ്യക്തമാകുന്നു.

കെൽട്രോണിനെ നിസാര കാര്യത്തിന് പിൻതള്ളി സിഫിക്ക് കരാർ നൽകാനുള്ള ടെണ്ടർ നടപടിക്രമം സംസ്ഥാന ഐടി മിഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്ത മറുനാടൻ 2017 നവംബർ 9 ന് നൽകിയിരുന്നു. ഈ എക്‌സ്‌ക്ലൂസീവ് വാർത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ക്ലൗഡ് സർവ്വീസില്ലെന്ന ന്യായമാണ് അധികൃതർ പങ്കുവച്ചത്. എന്നാൽ വ്യക്തമായ കള്ളക്കളികൾ നടന്നുവെന്ന സൂചനയാണ് ഇപ്പോൾ മറുനാടൻ പുറത്തുവിടുന്ന വിവരാവകാശ രേഖകളും നൽകുന്നത്. കെൽട്രോണിനെ കരാറിൽ നിന്നും ഒഴിവാക്കാൻ കണ്ട് പിടിച്ച തൊടുന്യായമാണ് സ്വന്തമായി ക്ലൗഡ് സർവീസ് ഉണ്ടായിരിക്കണമെന്ന കരാർ വ്യവസ്ഥ എന്ന് മറുനാടൻ വിശദീകരിച്ചിരുന്നു.

അതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ വിവരാവകാശ രേഖ. സ്വന്തമായി ക്ലൗഡ്സർവ്വീസ് ഉള്ളതായി കാണിച്ച് കരാർ നേടിയ സ്വകാര്യ കമ്പനി കരാറിന് ശേഷം പുറത്ത് നിന്നും ക്ലൗഡ് സർവീസ് സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. സ്വന്തമായി ക്ലൗഡ് സർവ്വീസില്ല എന്ന കാരണത്താൽ കരാറിൽ നിന്നും പുറത്താകുന്ന പൊതു മേഖലാ കമ്പനിയായയ കെൽട്രോണും ക്ലൗഡ് സർവീസിനായി ആശ്രയിച്ചിരുന്ന കമ്പനിയിൽ നിന്നാണ് സിഫിയും സേവനം ഉറപ്പാക്കുന്നത്. സർവീസിന്റെ കാര്യത്തിൽ ക്ലീൻ ചിറ്റുള്ള പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. എന്നിട്ടും കെൽട്രോണിനെ ഒഴിവാക്കി സർവ്വീസ് കരാർ വ്യവസ്ഥ ലംഘിച്ച കമ്പനിയായ സിഫിക്ക് രണ്ടാമത്തെ ഡാറ്റാ സെന്റർ കരാർ നൽകാൻ നീക്കം നടത്തുന്നതിലൂടെ ഉയരുന്നത് അഴിമതിയിലേക്കുള്ള സൂചനകളാണ്.

ഡാറ്റകൾ കമ്പ്യൂട്ടറിൽ ശേഖരിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായി വരുന്ന മാൻപവറും സ്ഥലസൗകര്യവും ഒഴിവാക്കുന്നതിനായി വൃച്വൽ സംവിധാനം ആശ്രയിക്കുന്ന ടെക്‌നോളജിയെയാണ് ക്ലൗഡ് സർവ്വീസ് എന്ന് പറയുന്നത്. നിലവിൽ കെൽട്രോണിന് സ്വന്തമായി ക്ലൗഡ് സർവീസ് ഇല്ല .വി എം വെയർ എന്ന കമ്പനിയെയാണ് ക്ലൗഡ് സർവ്വീസിനായി കെൽട്രോൺ ആശ്രയിയിക്കുന്നത്. സ്വന്തമായി ക്ലൗഡ് സർവീസ് ഇല്ല എന്ന കാരണത്താലാണ് കെൽട്രോൺ ഡാറ്റാ സെന്റർ കരാറിൽ നിന്നും പുറത്താവുന്നത്. എന്നാൽ സ്വന്തമായി ക്ലൗഡ് സർവ്വീസുള്ള സിഫിയും ഡാറ്റാ സുക്ഷിക്കുന്നതിനായി ആശ്രയിക്കുന്നത് കെൽട്രോൺ ആശ്രയിച്ചിരുന്ന വി എം വെയറിനെയാണ് എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതോടെയാണ് ഡാറ്റാ സെന്റർ ഇടപാടിൽ അഴിമതിയുടെ സംശയം ശക്തമാകുന്നത്.

കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്തെ ഡാറ്റാ ബാങ്ക് ഇടപാട് റിലയൻസിനെ ഏല്പിക്കുന്നതുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാറിന്റെ ഇടപെടൽ ചർച്ചയാവുകയും സിബിഐ അന്വേഷണത്തിൽ എത്തുകയും ചെയ്തിരുന്നു.വി എസ് ന് ഇടപാടിൽ പങ്കില്ലന്ന് സിബിഐ കണ്ടെത്തിയെങ്കിലും ഇടനിലക്കാരന്റെ ഇടപെടൽ സിബിഐ കണ്ടെത്തിയിരുന്നു.2012 ഡിസംബർ ഒന്നിന് റിലയൻസിന്റെ കരാർ തീരുന്നതിന് മുന്ന് ദിവസം മുൻപായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ഗവ: ഉത്തരവിലൂടെ കെൽട്രോണിനെ ഡാറ്റാ ബാങ്കിന്റെ ചുമതല ഏല്പിച്ചത്.രണ്ടാം ഘട്ടം സിഫിക്കും നൽകിയിരുന്നു.ഈ മേഖലയിൽ മുൻ പ്രവർത്തിപരിചയമില്ലാതിരുന്ന കെൽട്രോൺ മികച്ച സേവനം നൽകുകയും ചെയ്തു. പക്ഷേ ഇതൊന്നും ഇത്തവണ സർക്കാർ കാര്യമായെടുത്തില്ല. വിവരാവകാശ രേഖകളിലൂടെ ക്ലൗഡ് സർവ്വീസിനായി സിഫിയും കെൽട്രോണും ആശ്രയിക്കുന്നത് വി എം വെയറിനെയാണ്. അതുകൊണ്ട് തന്നെ നടത്തിപ്പ് ആരും നടത്തിയാലും അതിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാവുകയുമില്ല.

കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ , എൻട്രൻസ് എക്‌സാമിനേഷൻ കമ്മീഷൻ ,കുടുംബശ്രീ ,കേരളാ നിയമസഭാ സെക്രട്ടറിയേറ്റ് ഫോറസ്റ്റ് ,സംസ്ഥാന സഹകരണ ബാങ്ക് തുടങ്ങിയ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നും ലഭിച്ച പ്രശംസപത്രം ഇതിന് തെളിവാണ്. തിരുവനന്തപുരത്തെ കോ ബാങ്ക്്് ടവറിൽ സ്ഥി ചെയ്യുന്ന ഡാറ്റാ ബാങ്കിന്റെ നടത്തിപ്പ്് സംബന്ധിച്ച്്് ഒക്ടോബറിലാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐടി മിഷൻ ടെൻഡർ വിളിച്ചത്.കെൽട്രോണിനെ ഒഴിവാക്കാൻ ടെൻഡർ നിബന്ധനകളിൽ അത്യാവശ്യമല്ലാത്ത പ്രത്യേക പ്രവൃത്തി പരിചയം കൊണ്ടു വരികയും ചെയ്തു. നിലവിൽ കെൽട്രോൺ കൈകാര്യം ചെയ്തിരുന്ന ഡാറ്റ സെന്റർ പ്രവർത്തിപ്പിക്കുന്നവർക്ക് ഇനി മുതൽ ക്ലൗഡ് ഡാറ്റ സെന്റർ കൈകാര്യം ചെയ്തു പരിചയം വേണമെന്നായിരുന്നു പുതിയ വ്യവസ്ഥ. ഉദാഹരണത്തിന് സർക്കാർ സ്ഥാപനത്തിലെ ഡ്രൈവർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുമ്പോൾ ഡ്രൈവർക്ക് ഒ ഡി , ബെൻസ് കാറുകൾ ഓടിച്ചു പരിചയം വേണമെന്ന നിബന്ധന വെയ്ക്കും പോലെയായിരുന്നു ഡാറ്റ സെന്റർ ടെൻഡറിലെ വ്യവസ്ഥ. ഐ ടി വകുപ്പിലെ ചിലർ ഇച്ഛിച്ചതു പോലെ തന്നെ കെൽട്രോണിന് ടെൻഡർ നടപടിയിലെ പങ്കെടുക്കാനായില്ല. അങ്ങനെയാണ് സിഫി ടെക്്്‌നോളജീസിന് കരാർ ഉറപ്പിച്ചത്. .

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റർ റിലയൻസിനെ ഏൽപ്പിക്കുന്നത് വിവാദമായതോടെ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പ്രത്യേക താൽപര്യമെടുത്തായിരുന്നു കെൽട്രോണിനെ ഡാറ്റ സെൻന്റർ ഏൽപ്പിച്ചത്. രണ്ടായിരത്തി പന്ത്രണ്ടിൽ ആരംഭിച്ച സർക്കാരിന്റെ രണ്ടാമത്തെ ഡാറ്റാ സെന്റർ പ്രവർത്തന ചുമതല അഞ്ച് വർഷത്തേക്ക് സിഫിക്ക് കൈമാറിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് രണ്ടാമത്തേയും സിഫിക്ക് നൽകിയത്. ഒരിക്കൽ സ്വകാര്യ വ്യക്തിക്ക് ഡാറ്റാ സെന്റർ കൈമാറായതിനാൽ അടുത്ത ടെൻഡറിൽ ഇത് റിലയൻസിന് പോലും സ്വന്തമാക്കാൻ കഴിയും. ഫലത്തിൽ കേരളത്തിലെ വിവരശേഖരണം ഭാവിയിൽ റിലയൻസിലേക്ക് എത്തിക്കാനുള്ള കള്ളക്കളിയാണ് നടക്കുന്നതെന്ന വിലയിരുത്തലും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP