Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി പി വധഗൂഢലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ; സമാന പരാതിയിൽ നേരത്തെ അന്വേഷണം നടന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ

ടി പി വധഗൂഢലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ; സമാന പരാതിയിൽ നേരത്തെ അന്വേഷണം നടന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധ ശ്രമ ഗൂഢലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈ കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പൊലീസ് 2012ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ കുറ്റക്കാർ എന്ന് കണ്ടെത്താൻ ആയില്ല. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ നൽകിയ ഹർജിയിലായിരുന്നു സർകാർ നിലപാട് അറിയിച്ചത്.

കേസിൽ സി ബി ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ കേസിൽ നിലവിൽ പലരും വിചാരണ നേരിടുകയും ചിലർ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി നിയമവശം ചൂണ്ടിക്കാട്ടി ഈ ചോദ്യം ചോദിച്ചത്. ഗൂഢാലോചന ആരോപണവും അന്ന് പരിഗണിച്ചതാണ്. വിചാരണ നേരിട്ട പ്രതികൾക്കെതിരെ വീണ്ടും ഗൂഢാലോചന കുറ്റം കൂടി ചുമത്താൻ കഴിയില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

എന്നാൽ പുതിയ പ്രതികൾ ഈ കേസിൽ ഉണ്ടെങ്കിൽ അവർക്കെതിരെ എഫ്ഐആർ ചുമത്തി അന്വേഷണം സാധ്യമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി. നിലവിൽ കേസുമായി ബന്ധപ്പെട്ടുള്ള മൂന്ന് എഫ് ഐ ആറുകൾ നിയമപരമായ പരിശോധന പൂർത്തിയാക്കിയതിന് ശേഷം മാത്രമേ സി ബി ഐ അന്വേഷണം സാധ്യമാകൂവെന്ന് കോടതി പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP