Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് നാളത്തെ തലമുറ ജൈവവൈവിധ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ്; ജൈവവൈവിധ്യ പാർക്കുകളും, ഉദ്യാനങ്ങളും എല്ലാ വിദ്യാലയങ്ങളുടെയും ഭാഗമായിത്തന്നെ ഒരുങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് നാളത്തെ തലമുറ ജൈവവൈവിധ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ്; ജൈവവൈവിധ്യ പാർക്കുകളും, ഉദ്യാനങ്ങളും എല്ലാ വിദ്യാലയങ്ങളുടെയും ഭാഗമായിത്തന്നെ ഒരുങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:ഏതുകാര്യവും ശരിയായ രീതിയിൽ, നമ്മുടെ നാടിന് ഉപകാര പ്രദമായ നിലയ്ക്ക് നടക്കണമെങ്കിൽ ആ മേഖലയിൽ കുട്ടികളിലുള്ള അവബോധം വളർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 10-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് നാളത്തെ തലമുറ ജൈവവൈവിധ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ്. ജൈവവൈവിധ്യ പാർക്കുകളും, ഉദ്യാനങ്ങളും എല്ലാ വിദ്യാലയങ്ങളുടെയും ഭാഗമായിത്തന്നെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെ കുട്ടികൾക്ക് നല്ല നിലക്ക് ഇതിന്റെ ഭാഗമാകാനും, ഓരോചെടിയെയും പ്രകൃതിയിലുള്ള ഓരോന്നിനെയും കുറിച്ച് കൃത്യമായി മനസിലാക്കുന്നതിനും സാധിക്കും.

സമ്മേളനത്തിൽ നിയമം, പട്ടികജാതി പട്ടികവർഗ ക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഓരോ ജീവജാലത്തിനും അതിന്റെ നിലനില്പിന് അനുയോജ്യമായ ആവാസ വ്യവസ്ഥ അനിവാര്യമാണെന്നും, ഓരോ ജീവജാലവും ആ ആവാസ വ്യവസ്ഥക്കുള്ളിൽ നിലനിൽപ്പിനായി പോരാടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു.

ജൈവ വൈവിധ്യത്തിന്റെ വലിയൊരു കലവറയാണ് നമ്മുടെ നാട്. ആഗോള തലത്തിൽ കണ്ടെത്തിയിട്ടുള്ള 34 ജൈവ വൈവിധ്യ സ്ഥലങ്ങളിൽ മൂന്നെണ്ണം ഇന്ത്യയിലാണ്. ഹിമാലയം, ഇന്തോബർമ്മ, പശ്ചിമഘട്ടം എന്നിവയാണവ. അതിൽ പശ്ചിമഘട്ടത്തിന് അടുത്തകാലത്ത് ലോക പൈതൃക പദവി ലഭിച്ചു.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2017 ലെ വനം റിപ്പോർട്ട് പ്രകാരം 2015 മുതൽ 2017 വരെയുള്ള രണ്ട് വർഷങ്ങളിൽ കേരളം ഉൾപ്പെടെ ഉള്ള അഞ്ച് സംസ്ഥാനങ്ങളിൽ വനം വിസ്തൃതി വർധിച്ചിട്ടുണ്ട്. ഇത് നമുക്ക് വലിയ ആശ്വാസം നൽകുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP