Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

തെരുവിൽ മാലിന്യം വാരുന്ന വയോധികയ്ക്ക് റോസാപ്പൂ സമ്മാനിച്ച് യുവാവ് പറഞ്ഞത് 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന്; പ്രണയ ദിനത്തിന്റെ പേരിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന യുവാക്കൾക്കിടയിൽ മാതൃകയായി ഒരു കാരുണ്യത്തിന്റെ വീഡിയോ

തെരുവിൽ മാലിന്യം വാരുന്ന വയോധികയ്ക്ക് റോസാപ്പൂ സമ്മാനിച്ച് യുവാവ് പറഞ്ഞത് 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന്; പ്രണയ ദിനത്തിന്റെ പേരിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന യുവാക്കൾക്കിടയിൽ മാതൃകയായി ഒരു കാരുണ്യത്തിന്റെ വീഡിയോ

മറുനാടൻ ഡെസ്‌ക്ക്

ചെന്നൈ: വാലന്റൈസ് ദിനത്തിൽ ലോകമെങ്ങും ആഘോഷം നടക്കുകയാണ്. എന്നാൽ, അനാവശ്യമായി പ്രണയദിനത്തിന്റെ പേരിൽ പണം മുടക്കുമ്പോൾ വ്യത്യസ്തമായ വീഡീയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തമിഴ്‌നാട്ടിലെ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് ഈ വീഡിയോ വൈറലായത്. കാരണം കരുണയും ആർദ്രതയും നിറഞ്ഞു നിൽക്കുന്ന വ്യത്യസ്തമായ വീഡിയോ ആണ് ഇത് എന്തു കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

ദ ഹീലർ ഫൗണ്ടേഷനാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഒരു ചുവന്ന റോസാപുഷ്പ്പം കൈയിലേന്തി ഒരു യുവാവ് തെരുവിൽ മാലിന്യം വാരുന്ന വയോധികയായ യുവതിയെ സമീപിക്കുകയും 'ഹാപ്പി വാലന്റൈൻസ് ഡേ' എന്നു പറഞ്ഞ് ഒരു ചുവന്ന റോസാപ്പൂ സമ്മാനിക്കുകയായിരുന്നു. കൂടുതൽ കാല നല്ലതു പോലെയരിക്കണമെന്ന് പറഞ്ഞ് യുവത് യുവതിയോട് സംസാരിക്കുന്നത് കാണാം. തുടർന്ന് പ്രണയദിനാശംസകൾ എന്നു പറയിക്കുകയും ചെയ്യുന്നു.

വയോധികയായ യുവതിയുടെ സാമൂഹ്യാവസ്ഥ ചോദിച്ചറിയുകയും ചെയ്യുന്നു. തെരുവിൽ അധ്വാനിക്കുന്ന വയോധികക്ക് പണവും നൽകുന്നുണ്ട് യുവാവ്. ഒടുവിൽ ആ സ്ത്രീയിൽ നിന്നും ഒരു മുത്തവും വാങ്ങിയാണ് യുവാവ് മടങ്ങിയത്. കരുണാർദ്ദാമായ വീഡിയോയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഫേസ്‌ബുക്കിൽ വാട്‌സ് ആപ്പിലുമായി അതിവേഗം വൈറലായി ഈ വീഡിയോ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP