Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാൻകൂവറിൽ ബീച്ച് സർഫിങ് നടത്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാർത്ഥിയായ കൊല്ലം സ്വദേശി

വാൻകൂവറിൽ ബീച്ച് സർഫിങ് നടത്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാർത്ഥിയായ കൊല്ലം സ്വദേശി

കാനഡ: വാൻകൂവറിൽ ബീച്ച് സർഫിങ് നടത്തുന്നതിനിടെ മലയാളി യുവാവ് മരിച്ചു. വാൻകൂർ വാട്ടേഴ്‌സ് ഓഫ് ലോങ് ബീച്ചിൽ സർഫിങ് നടത്തുന്നതിനിടെയാണ് കൊല്ലം സ്വദേശിയായ വിക്ടോറിയ യൂണിവേഴ്‌സിറ്റി ഗവേഷ വിദ്യാർത്ഥി നിജിൻ ജോൺ അപകടത്തിൽ മരിച്ചത്. പരേതന് 24 വയസായിരുന്നു പ്രായം.കൂട്ടുകാരുമൊത്ത് സർഫിങ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം.

കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട്ട് ചെന്നല ഡെയ്ൽജി ജോൺകുട്ടിയുടെയും പൂനം മാത്യുവിന്റെയും ഏകമകനാണ്. സെന്റ് തോമസ് മാർത്തോമ ഇടവകാംഗമാണ്.ഒരു വർഷം മുമ്പാണ് ഉപരിപഠനത്തിനായി കാനഡയിൽ എത്തിയത്. സംസ്‌കാര ചടങ്ങുകൾ കേരളത്തിൽ നടക്കും. വിക്ടോറിയ യൂണിവേഴ്‌സിറ്റി അനുശോചനം അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP