Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ അരിസ് ഖാനെ കുടുക്കി ഡൽഹി പൊലീസ്; പിടിയിലായത് ബാട്‌ല ഹൗസ് ആക്രമത്തിലെ സൂത്രധാരനായ എൻജിനീയർ

ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ അരിസ് ഖാനെ കുടുക്കി ഡൽഹി പൊലീസ്; പിടിയിലായത് ബാട്‌ല ഹൗസ് ആക്രമത്തിലെ സൂത്രധാരനായ എൻജിനീയർ

ന്യൂഡൽഹി: ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. അരിസ് ഖാൻ എന്ന ജുനൈദ് (32) ആണ് സെപ്ഷ്യൽ സെല്ലിന്റെ അറസ്റ്റിലായത്. ഇന്തോ-നേപ്പാൾ അതിർത്തിയിൽ നിന്നാണ് ജുനൈദിനെ പിടികൂടിയത്. 2008ലെ ബാട്ല ഹൗസ് ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഇയാൾ പിന്നീട് ഒളിവിലായിരുന്നു. അന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ഭീകരരെ വധിക്കുകയും രണ്ടു പേരെ പിടികൂടുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശിലെ അസംഘട്ട് സ്വദേശിയാണ് ജുനൈദ്. എൻജിനീയർ ബിരുദധാരിയായ ഇയാൾ ആണ് ബട്ല ഹൗസ് ആക്രമണത്തിന് നേതൃത്വം നൽകിയത്. അന്നത്തെ ഏറ്റുമുട്ടലിൽ ഇൻസ്പെക്ടർ മൊഹദ് ചന്ദ് ശർമ്മ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആറു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലായിരുന്നു അന്നത്തേത്.

ഡൽഹിയിലെ പഹർഗാങ്, ബാരഖമബ റോഡ്, കൊണാട്ട് പ്ലേസ്, ഗ്രേറ്റ്ര് കൈലാസ്, ഗോവിന്ദ് പുരി എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. 30 പേർ കൊല്ലപ്പെടുകയും 100ൽ ഏറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷം രൂപയും ഡൽഹി പൊലീസ് അഞ്ചു ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP