Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീ ശാക്തീകരണത്തിനുള്ള സാഹചര്യം സൃഷ്ടിക്കും; സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടും; സാർവദേശിയ വനിതാദിനത്തിൽ 'സധൈര്യം മുന്നോട്ട്'

സ്ത്രീ ശാക്തീകരണത്തിനുള്ള സാഹചര്യം സൃഷ്ടിക്കും; സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടും; സാർവദേശിയ വനിതാദിനത്തിൽ 'സധൈര്യം മുന്നോട്ട്'

തിരുവനന്തപുരം: സാർവദേശിയ വനിതാദിനമായ മാർച്ച് 8 ന് 'സധൈര്യം മുന്നോട്ട്' എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള സാഹചര്യം സൃഷ്ടിക്കുക, സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുക എന്നീ ലക്ഷ്യങ്ങളുമായി മാർച്ച് 8 മുതൽ 14 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വനിതാ ശിശു വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, എൻ.എച്ച്.എം., കുടുംബശ്രീ, സോഷ്യൽ സെക്യൂരിറ്റി മിഷൻ, വനിതാ വികസന കോർപറേഷൻ, വനിതാ കമ്മീഷൻ, വിവിധ വനിതാ സംഘടനകൾ എന്നിവർ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

വി.ജെ.ടി. ഹാൾ, സ്റ്റേഡിയം ഗ്രൗണ്ട്, മാനവീയം വിഥി തുടങ്ങിയ സ്ഥലങ്ങളിലായി പഠനക്ലാസ്, സെമിനാർ, സ്‌കിൽ ഡെവലപ്മെന്റ് പരിപാടി, മാർഷർ ആർട്സ്, ഫുട്ബോൾ, പെയിന്റിങ്, മീഡിയ ഡിബേറ്റ്, രാത്രി കൂട്ടയോട്ടം, എക്സിബിഷൻ, സിനിമാ പ്രദർശനം, തെരുവ് നാടകം, മറ്റ് സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു.

വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, വനിതാ വികസന കോർപറേഷൻ എം.ഡി. ബിന്ദു വി സി., സാക്ഷരതാമിഷൻ ഡയറക്ടർ പി.എസ്. ശ്രീകല, സാമൂഹ്യ സുരക്ഷാമിഷൻ എക്സി ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ, കുടുംബശ്രീ പ്രോഗ്രാം മാനേജർ സോയ തോമസ്, പി. സതീദേവി, അഡ്വ. വസന്തം, സൂസൻ കോടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ആരോഗ്യ വകുപ്പ് മന്ത്രിയെ സംഘാടക സമിതി ചെയർപേഴ്സണായും വൈസ് ചെയർപേഴ്സണായി വനിതാ കമ്മീഷൻ അധ്യക്ഷയേയും കൺവീനറായി സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയേയും തെരഞ്ഞെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP