1 aed = 18.14 inr 1 eur = 70.38 inr 1 gbp = 83.03 inr 1 kwd = 218.43 inr 1 sar = 17.84 inr 1 usd = 66.64 inr
Feb / 2017
26
Sunday

എസ്.എം.സി.സി. ഫ്ളോറിഡ ചാപ്റ്റർ ഒരുക്കുന്ന ഏഷ്യൻ ടൂർ സെപ്റ്റംബർ 14 മുതൽ

സ്വന്തം ലേഖകൻ
February 25, 2017 | 04:17 pm

  മയാമി: സീറോ മലബാർ കാത്തലിക് കോഗ്രസ് ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഏഷ്യൻ വൻകരയിലെ മൂ്്ന്നു രാജ്യങ്ങളിലൂടെ (ചൈന, മലേഷ്യ, സിംഗപൂര്) പതിമൂന്ന് ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.സെപ്റ്റംബർ പതിനാലാം തീയതി യാത്ര ആരംഭിച്ച് സെപ്റ്റംബർ 26-ാം തീയതി തിരിച്ചെത്തുന്നു. ലോക ചരിത്രത്തിന്റെ ഏടുകളിൽ ഒരുപാട് സംഭാവനകൾ നല്കുകയും, ഇന്നും ചരിത്ര സാക്ഷ്യങ്ങളായി ഉറങ്ങുകയും ചെയ്യുന്ന ചൈനയിലൂടെയും, മലയാളികളുടെ ആദ്യകാല കുടിയേറ്റ രാജ്യമായ മലേഷ്യൻ മണ്ണിലൂടെയും, ആധുനിക നാഗരികതയുടെ സുന്ദരമുഖം എന്നു വിശേഷിപ്പിക്കുന്...

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മഹാ ശിവരാത്രി ആഘോഷം നാളെ

February 23 / 2017

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാശിവരാത്രി മഹോൽസവം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ വൈകുന്നേരം 9 മണി വരെ മേൽശാന്തി കക്കാട്ടു മന ശ്രീ ശശി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്, ഇതോടനബന്ധിച്ച് ഫെബ്രുവരി 26 ഞായറാഴ്ച രാവിലെ 9 മണി മുതൽ 11 മണി വരെ മഹാമൃത്യംജയ ഹോമം നടക്കുന്നതാണ്. ഋഗ്വേദത്തിലെ പ്രശസ്തമായ രുദ്ര, തൃയംബക, മൃത്യംജയ എന്നീ മഹനീയമായ മന്ത്രോ ഛാരണങ്ങളോടെ 25 ഇനം ജൈവവേരുകളും മറ്റ് വിവിധ ഇനം ഇലകളും പൂക്കളം ഉപയോഗിച്ചു നടക്കുന്ന വളരെ ശക്തമായ ദൈവീക തരംഗങ്ങ...

അമേരിക്കൻ ക്‌നാനായ സമുദായ - ആത്മീയ നേതൃത്വങ്ങളിലെ തമ്മിലടി തെരുവിലേക്ക്

February 17 / 2017

ന്യൂജേഴ്‌സി: കലർപ്പില്ലാത്ത രക്തബന്ധങ്ങളിലൂടെ ഒരുമയുടെ മാതൃകയായിരുന്ന ക്‌നാനായ സമുദായത്തിൽ ഭിന്നിപ്പും പടലപ്പിണക്കവും രൂക്ഷമാകുന്നു. അമേരിക്കയിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും ഐക്യനാടുകൾ മുഴുവൻ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന ക്‌നാനായ സമുദായ സംഘടനകളും അവരുടെതന്നെ ആത്മീയ നേതൃത്വവും തമ്മിലാണ് പടലപ്പിണക്കവും പരോക്ഷമായ പോരാട്ടവും രൂക്ഷമായിരിക്കുന്നത്. നേരത്തേ സീറോ മലബാർ സഭാ നേതൃത്വത്തിനെതിരേ തുടങ്ങിവച്ച പോര് ഇപ്പോൾ ക്‌നാനായ സമുദായത്തിലെ തന്നെ മെത്രാന്മാർക്കും വൈദികർക്കുമെതിരേ തുറന്ന പോരിന്റെ വക്കില...

എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്സിക്കു പുതിയ നേതൃത്വം; ഫാദർ ജേക്കബ് ക്രിസ്റ്റി പ്രസിഡന്റ്

February 14 / 2017

ന്യുജേഴ്സി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ന്യുജേഴ്സിയുടെ 2017 - 2018 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഫെബ്രുവരി 4 ന് സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ കൂടിയ ആനുവൽ ജനറൽ ബോഡിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഫാദർ ജേക്കബ് ക്രിസ്റ്റിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഫെലോഷിപ്പ് പ്രസിഡന്റ് റവ : ഫാദർ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി ഡോക്ടർ സോഫി വിൽസൺ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ ബോഡിക്കു മുൻപിൽ അവതരിപ്പിച്ചു, സിറോ മലബാർ കത്തോ...

പി എ മാത്യൂസ് ഹൂസ്റ്റണിൽ നിര്യാതനായി

February 17 / 2017

ഹൂസ്റ്റൺ: പി എ  മാത്യൂസ് (65) നിര്യാതനായി. കോഴഞ്ചേരി ഞാലിപറമ്പിൽ (നാരങ്ങാനം) കുടുംബാംഗമാണ്,ഭാര്യാ പരേതയായ റോസമ്മ മാത്യു (പുത്തൻപുര മേലേതിൽ പത്തനാപുരം). മക്കൾ: മിനി പി മാത്യു (ഹൂസ്റ്റൺ), ലിനി പി മാത്യു (ഹൈദ്രബാദ് ), നീതു പി മാത്യു (ന്യൂയോർക്ക്). മരുമക്കൾ സജി തോമസ് (ഹൂസ്റ്റൺ), സിജി എം തോമസ് (ദുബായ് ), ജോജോ (ന്യൂയോർക്ക). മഴവിൽ എഫ്എം ഡയറക്ടർ ജോജോ കൊട്ടാരക്കരയുടെ ഭാര്യാ പിതാവും കൂടിയാണ് പരേതൻ. സംസ്‌കാര ശുശ്രുഷ പിന്നീട് നാരങ്ങാനം മാർത്തോമ്മാ പള്ളിയിൽ  ...

പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിനിർഭരമായി

February 13 / 2017

ന്യൂജേഴ്സി: പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കൽ ശുശ്രൂഷയും ഫെബ്രുവരി 5 ഞായറാഴ്ച നടത്തപ്പെട്ടു. ഞായറാഴ്ച രാവിലെ 11 ന് ആരംഭിച്ച തിരുനാൾ കർമ്മങ്ങൾ തിരുസ്വരൂപം വെഞ്ചരിക്കൽ തുടർന്നു നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലി എന്നിവയ്ക്ക് ഇടവക വികാരി റവ: ഫാദർ .ജേക്കബ് ക്രിസ്റ്റി നേതൃത്വം വഹിച്ചു, റവ : ഫാദർ റിജോ ജോൺസൻ സഹകാർമ്മികത്വം നിർവഹിച്ചു, ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, കഴുന്നെടുക്കൽ ശുശ്രൂഷ, നേർച്ച കാഴ്ച സമർപ്പണം, നേർച്ച എന്നീ കർമങ്ങളിൽ ...

കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ് ശ്രദ്ധേയമായി

February 13 / 2017

ന്യൂജേഴ്­സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സിയുടെ നേതൃത്വത്തിൽ 2017 ജനുവരി 28 ശനിയാഴ്ച ചാരിറ്റി ഇവന്റ് കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ് നടത്തപ്പെട്ടു. എല്ലാ വർഷവും നടത്തി വരാറുള്ള ഈ ചാരിറ്റി പ്രോഗ്രാമിൽ അനേകം ഹൈസ്‌ക്കൂൾ, കോളേജ് കുട്ടികൾ പങ്കെടുക്കാറുണ്ട് , ഇത്തവണയും അനേകം യുവജനങ്ങൾ ഫുഡ് ഡ്രൈവിൽ പങ്കെടുക്കുന്നതിനായി മുന്നോട്ടു വന്നു, പ്രസിഡന്റിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും യൂത്ത് വിങ്‌ന്റെയും ട്രസ്റ്റി ബോർഡിന്റെയും കൂട്ടായുള്ള സഹകരണത്തിൽ ന്യൂ ജേഴ്­സി ഹിൽസൈഡ് കമ്മ്യൂണിറ്റി ഫുഡ് ബാങ്കിൽ നടത...

Latest News