Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീലത്താമരയിലെ പ്രണയകാവ്യം പുനരാവിഷ്‌കരിച്ച് മഞ്ച് 'അമേരിക്കൻ ഡേയ്‌സ്' 28-ന്

നീലത്താമരയിലെ പ്രണയകാവ്യം പുനരാവിഷ്‌കരിച്ച് മഞ്ച് 'അമേരിക്കൻ ഡേയ്‌സ്'  28-ന്

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്‌സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (മഞ്ച്) സംഘാടകത്വത്തിൽ നടക്കുന്ന 'അമേരിക്കൻ ഡേയ്‌സ്' എന്ന മുഴുനീള സംഗീത ഹാസ്യ പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മഞ്ച് പ്രസിഡന്റ് ഷാജി വർഗീസ് അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി  'അമേരിക്കൻ ഡേയ്‌സ്' ഒരു സമ്പൂർണ്ണ വിജയമായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനോടകം മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന സ്റ്റേജ്‌ഷോയ്ക്ക് ന്യൂജേഴ്‌സിയിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും പിന്തുണ അറിയിച്ചു.

എ.ബി.സി.ഡി, കസിൻസ്, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ലീനു ആന്റണിയാണ് ഷോ സംവിധാനം ചെയ്തിരിക്കുന്നത്. വിരസതയുടേയും നിലവാരത്തകർച്ചയുടേയും നിഴലിലായ സ്റ്റേജ് ഷോകളിൽ നിന്നും വ്യത്യസ്തമായി പ്രേഷകരെ രണ്ടര മണിക്കൂർ ഉല്ലാസ തിമിർപ്പിലാക്കുന്ന ഒരു സംഗീത-ഹാസ്യ പരിപാടിയായിരിക്കും ഇതെന്ന് ലിനു ഉറപ്പു നൽകുന്നു. നൂറിലേറെ ചിത്രങ്ങളിൽ പാടിയിട്ടുള്ള പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസും, കേരള സംഗീത നാടക അക്കാഡമി അവാർഡും ജോൺസൺ മെമോറിയൽ അവാർഡും (2012) നേടിയ എടപ്പാൾ വിശ്വവും ചേർന്ന് സംഗീതത്തിന്റെ മാസ്മരീകലോകം തീർക്കുന്നു.


2009-ൽ ലാൽ ജോസ് സംവിധാനം ചെയ്ത അഭ്രപാളികളിൽ തിരികെയെത്തിച്ച് പ്രേഷകലക്ഷങ്ങളുടെ മനംകവർന്ന പ്രണയകാവ്യം സ്റ്റേജിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നത് ഈ ഷോയുടെ മുഖമുദ്രയാകും. മലയാളികൾക്ക് ആ ദൃശ്യാനുഭവം പകർന്നു നൽകാൻ 'കുട്ടിമാളുവായി' അർച്ചനാ കവിയും, 'ഹരിദാസായി' കൈലാഷും വേദിയിലെത്തുന്നു. പ്രശസ്ത സിനിമ- സീരിയൽ നടീനടന്മാരായ സുധീഷ്, സരയൂ, അഞ്ജു അരവിന്ദ്, കിഷോർ തുടങ്ങിയവർ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിക്കും. മലയാള ഹാസ്യത്തിന്റെ ഈറ്റില്ലമായ കലാഭവനിൽ നിന്നുള്ള കലാഭവൻ ജിന്റോ, കലാഭവൻ ബിജു, കലാഭവൻ പ്രശാന്ത്, ബിനു അടിമാലി എന്നിവർ സദസിൽ ചിരിയുടെ മായാലോകം സൃഷ്ടിക്കും.

ലളിതവും ഹാസ്യാത്മകവും സംഗീതസാന്ദ്രവുമായ ഈ കലാവിരുന്നിലേക്ക് എല്ലാ കലാപ്രേമികളുടേയും സാംസ്‌കാരിക സംഘടനകളുടേയും സജീവസഹകരണം മഞ്ച് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

മഞ്ച് ഒരുക്കുന്ന ഈ കലോപഹാരത്തിന് പൂർണ്ണ പിന്തുണ നൽകുന്നു എന്നും ഇതിന്റെ ലാഭവിഹിതം  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക ഉന്നമനത്തിനും ഉപയോഗിക്കും എന്നുള്ളത് മഞ്ച് എന്ന സംഘടനയുടെ സാമൂഹിക പ്രസക്തിക്ക് അടിവരയിടുന്നതാണെന്ന് പറഞ്ഞ നാമം രക്ഷാധികാരി മാധവൻ ബി. നായർ 'അമേരിക്കൻ ഡേയ്‌സിനും' മഞ്ചിന്റെ എല്ലാ സാമൂഹിക പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു. ഫൊക്കാനാ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ കറുകപ്പള്ളിൽ അമേരിക്കൻ ഡേയ്‌സിന് വിജയാശംസകൾ നേരുകയും പൂർണപിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

പ്രവാസി ചാനലും, മലയാളി എഫ്.എമ്മും, ടൈംലൈൻ ഫോട്ടോഗ്രാഫിയും മീഡിയ സ്‌പോൺസേഴ്‌സാകുന്ന മഞ്ച് അമേരിക്കൻ ഡേയ്‌സ് 2015 ജൂൺ 28-ന് ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി 8 മണി വരെ ജോൺ പി. സ്റ്റീവൻസ് ഹൈസ്‌കൂളിൽ (855 Grove Ave, Edison, NJ 08820) വച്ച് നടത്തപ്പെടുന്നു.  ടിക്കറ്റുകൾ sulekha.comþൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും ബന്ധപ്പെടുക: ഷാജി വർഗീസ് 862 812 4371, ഡോ. സുജ തോമസ് (973 632 1172), പിന്റോ ചാക്കോ (റോയൽ ഇന്ത്യ) 973 337 7238, സജിമോൻ ആന്റണി 862 438 2361, സഞ്ജീവ് കുമാർ നായർ 732 306 7406.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP