Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആനയം കുടുംബ സംഗമം ഡാളസിൽ നടന്നു

ആനയം കുടുംബ സംഗമം ഡാളസിൽ നടന്നു

രാജു തരകൻ

ഡാളസ് : കേരളത്തിലെ കൊല്ലം ജില്ലയിലെ ആനയം ഗ്രാമത്തിലെ ആദിമ ക്രിസ്തീയ കുടുംബത്തിലെ പിന്മുറക്കാർ ഡാളസിൽ നടത്തിയ കുടുംബ സംഗമം വൻവിജയം. ഇക്കഴിഞ്ഞ മെയ്‌-26ന് ഡാളസിലെ ഹെബ്രോൺ പെന്തക്കോസ്ത് ഫെലോഷിപ്പിൽ വച്ച് നടന്ന കുടുംബ സംഗമത്തിൽ ടെക്‌സാസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 65 കുടുംബാംഗങ്ങൾ സംബന്ധിക്കുകയുണ്ടായി.

ആനയത്തുനിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള തേവലപ്പുറത്ത് മൊട്ടാലുവിള കുടുംബത്തിൽ നിന്നുള്ള ചാക്കോ, യോഹന്നാൻ, ഡാനിയേൽ എന്നിവരുടെ കുടുംബങ്ങളാണ് ആദ്യമായി ഇവിടെ കുടിയേറിയത്. അവരോടൊപ്പം കുണ്ടറയിൽ നിന്നുള്ള കാമ്പിയിൽ കുടുംബത്തിൽ പെട്ട യോഹന്നാനും സഹോദരനായ ഫീലിപ്പോസും ആനയത്ത് താമസമാക്കിയിരുന്നു. യോഹന്നാൻ വിവാഹം കഴിച്ചിരിക്കുന്നത് മോട്ടാലുവില കുടുംബത്തിലെ ചാക്കോ, യോഹന്നാൻ,ഡാനിയേൽ എന്നിവരുടെ സഹോദരി അന്നമ്മയെയാണ്. ഇവരുടെ പിൻഗാമികളിൽ ഉൾപെട്ടവരാണ് പ്രസ്തുത സംഗമത്തിൽ ഒന്നിച്ചു കൂടിയത്.

ഇതിലെ ചാക്കോയുടെ കൊച്ചുമകൻ പാസ്റ്റർ ജോർജ്ജ് സി വർഗ്ഗീസാണ് തന്റെ സഹോദരങ്ങൾക്ക് അമേരിക്കൻ കുടിയേറ്റത്തിന് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ സഹോദരൻ കാനഡയിലുള്ള പാസ്റ്റർ ജോർജ്ജ് തോമസിനെ ഡോ. ജോർജ്ജ് ശാസ്ത്രി കാനഡയിൽ എത്തിച്ചതാണ് എല്ലാത്തിനും മുഖാന്തരമായത്. യോഹന്നാന്റെ കൊച്ചുമകൻ രാജൻ മത്തായിയാണ് തന്റെ സഹോദരങ്ങളെ അമേരിക്കയിൽ എത്തിച്ചത്. ആനയത്തെ ആദ്യകുടുംബത്തിൽപെട്ട ചാക്കോ,യോഹന്നാൻ, ഡാനിയേൽ എന്നിവരുടെ സഹോദരിമാരിൽ സാറാമ്മയുടെ കൊച്ചുമകൻ പാസ്റ്റർ കെ ഓ ജോൺസനാണ് തന്റെ സഹോദരങ്ങൾക്ക് അമേരിക്കയിലേക്കുള്ള വഴിയൊരുക്കിയത്. മറ്റൊരു സഹോദരി അന്നമ്മയുടെ കൊച്ചുമക്കളിൽപെട്ടപി എം ശാമുവൽ, പാസ്റ്റർ കെ ജീ ശാമുവൽ, എന്നിവരും അമേരിക്കയിൽ കുടിയേറിയിട്ടുണ്ട്.

ഈ കുടുംബങ്ങളെല്ലാം പെന്തക്കോസ്ത് വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിതം നയിച്ചവരാണ്. അതിനാൽ തന്നെ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവം തങ്ങളെ ഈ നിലയിൽ ലോകത്തിലെ വിവിധ പട്ടണങ്ങളിൽ മാനിച്ചതാണ് എന്ന് പറയുന്നതിൽ അഞ്ചാം തലമുറ വരെ എത്തി നിൽക്കുന്ന ആനയം കുടുംബം അഭിമാനം കൊള്ളുന്നു. ദൈവം നടത്തിയ വിവിധ അനുഭവങ്ങളെ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തവർ സ്മരിക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. സംഗീതാലാപനവും അർത്ഥവത്തായ ചിത്രീകരണവും സംഗമത്തിന്റെ ഭാഗമായി നടന്നു.

പ്രസ്തുത സമ്മേളനത്തിൽ വച്ച് അമേരിക്കയിലേക്ക് വഴിയൊരുക്കിയ മൂന്നു കുടുംബങ്ങളെ ആദരിക്കുകയും അവർക്ക് കാഷ് അവാർഡും പ്രത്യേകം തയ്യാറാക്കിയ ഫലകവും സമ്മാനിക്കുകയുണ്ടായി. പാസ്റ്റർ ജോർജ്ജ് സി വർഗ്ഗീസ്, പാസ്റ്റർ കെ ഓ ജോൺസൻ, രാജൻ മത്തായി എന്നിവരെയാണ് അവരുടെ സഹോദരങ്ങളുടെ പ്രതിനിധികൾ ആദരിച്ചത്.

എല്ലാ വർഷത്തെയും മെമോറിയൽ വാരാന്ത്യത്തിൽ അമേരിക്കയിലെ വിവിധ പട്ടണങ്ങളിൽ ഈ സംഗമം തുടരുവാനും തീരുമാനമായി. അടുത്തവർഷം ഒക്കലഹോമയിൽ നടക്കുന്ന സമ്മേളനത്തിന്റെ ചുമതലക്കാരായി പാസ്റ്റർ കെ. ഓ ജോൺസൻ, രാജൻ മത്തായി എന്നിവരെയും ഇതര ക്രമീകരണങ്ങൾക്കായി റിനോ എബ്രഹാം ,ലിറ്റു തോമസ്, ലിജോ ജോസഫ്, ഗോഡ് വിൻ മാത്യൂ, ജോസ് നൈനാൻ, എന്നിവരെയും ചരിത്രരേഖകൾ ശേഖരിച്ച് ക്രമീകൃതമായ ഒരു കുടുംബ ചരിത്ര രേഖയുണ്ടാക്കാൻ പി എം ശാമുവലിനെയും ചുമതലപ്പെടുത്തി. ആനയം കുടുംബത്തിന്റെ ഭാഗമായുള്ള ചരിത്രപ്രാധാന്യമുള്ള വിവരങ്ങൾ കൈവശമുള്ളവർ പി എം ശാമുവലുമായി ദയവായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. 214 697 2120 (USA). ഇതേ നമ്പരിൽ വാട്‌സപ്പിലും ലഭ്യമാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP