Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

15,000 ഡോളർ ചെക്ക് ബാങ്കിൽ നിക്ഷേപിക്കാനെത്തിയ ഡോക്ടറൽ വിദ്യാർത്ഥി അറസ്റ്റിൽ

15,000 ഡോളർ ചെക്ക് ബാങ്കിൽ നിക്ഷേപിക്കാനെത്തിയ ഡോക്ടറൽ വിദ്യാർത്ഥി അറസ്റ്റിൽ

പി.പി. ചെറിയാൻ

വിചിറ്റ(കാൻസസ്): വിചിറ്റ എം പ്രൈസ് ബാങ്കിൽ 151,000 ഡോളറിന്റെചെക്ക് നിക്ഷേപി ക്കാനെത്തിയ ഇറാക്കി ഡോക്ടറൽ വിദ്യാർത്ഥിയെ ബുധനാഴ്ചപൊലീസ് അറസ്റ്റു ചെയ്തു. സത്താൽ അലിയേയും ഭാര്യ, പതിനഞ്ചു വയസ്സുള്ളമകൾ എന്നിവരേയും പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

1993ൽ ഇറാക്കിൽ നിന്നും എത്തിയ സത്താർ വിചിറ്റ സ്റ്റേറ്റ്യൂണിവേഴ്‌സിറ്റിയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡോക്ടറൽവിദ്യാർത്ഥിയാണ്. ഈയ്യിടെയാണ് മിഷിഗണിലുള്ള വീട് വിറ്റ്
വിചിറ്റയിലേക്ക് കുടുംബസമ്മേതം താമസം മാറ്റിയത്. അലിയുടെ മൂത്തമകൻ ഈയൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ്.

ബാങ്കിലെത്തി പണം നിക്ഷേപിക്കുന്നതിനെകുറിച്ചു ജീവനക്കാരനുമായിസംസാരിക്കു ന്നതിനിടയിൽ (അഞ്ചുമിനിറ്റിനുള്ളിൽ) പൊലീസ് എത്തിയ അലിയെകൈയാമം വെക്കുകയായിരുന്നു. 151,000 ഡോളർ സ്ഥലം വിറ്റുകിട്ടിയതാണെന്നു പറഞ്ഞിട്ടും പൊലീസ് അത് പരിശോധിക്കാൻ തയ്യാറായില്ലഎന്ന് അലി പറഞ്ഞു.

ഇത്രയും വലിയ തുക ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയതിൽ സംശയം തോന്നി ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചതെന്നും, ചെക്കിനെ കുറിച്ചുള്ളവിശദാംശങ്ങൾ പരിശോധിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടുവെന്നുമാണ് പൊലീസ്‌വിശദീകരണം.

അറസ്റ്റിനു മുമ്പ് ആവശ്യമായ രേഖകൾ പൊലീസിന് നൽകിയെന്നും, എന്നാൽപൊലീസ് അതൊന്നും കാര്യമായി എടുത്തില്ലെന്നും, താൻ വംശീയതയുടെഇരയാണെന്നും അലി പിന്നീട് പറഞ്ഞു. സത്താർ അലി ആയതുകൊണ്ടാണഅ ഇത്‌സംഭവിച്ചതെന്നും, ജെയിംസോ, റോബർട്ടോ ആയിരുന്നുവെങ്കിൽസംഭവിക്കുകയില്ലായിരുന്നുവെന്നും അലി പരാതിപ്പെട്ടു. ചെക്കിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടാൽ ഇവരെ വിട്ടയക്കുമെന്നും പൊലീസുംവ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP