Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അരിസോണയിൽ ഓണം പൊന്നോണം 2018 ഓഗസ്റ്റ് 18 ന് ശനിയാഴ്ച

അരിസോണയിൽ ഓണം പൊന്നോണം 2018 ഓഗസ്റ്റ് 18 ന് ശനിയാഴ്ച

മനു നായർ

ഫീനിക്സ് : അരിസോണയിലെ പ്രവാസി സമൂഹംകെ .എച്ച്.എ. യുടെയും ആരിസോണയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ കലാക്ഷേത്രയുടെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച ഓഗസ്റ്റ് 18ന് എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് വിവിധ്യമാര്ന്ന കലാപരിപാടികളോടെ ഓണം ആഘോഷിക്കുന്നു. രാവിലെ 10:30 ന്സംഘടനയിലെ വനിതാഅംഗങ്ങൾ ചേർന്ന് പരമ്പരാഗത രീതിയിൽ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും. തുടർന്ന് നൃത്ത്യഷൈലി സ്‌കൂൾ ഓഫ് കഥകിലെ കലാകാരികൾ അവതരിപ്പിക്കുന്ന ഗണേശവന്ദനം കഥക് അവതരണത്തോടെ ഒരുദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷപരിപാടികൾക്ക് തുടക്കമാകും.

അനിത പ്രസീദ ്ചിട്ടപ്പെടുത്തി നൂറിലധികം വിവിധപ്രായത്തിലുള്ള വനിതകൾ ചേർന്നവതരിപ്പിക്കുന്ന മഹാതിരുവാതിര, മധുഗട്ടിഗ്ഗർ ചിട്ടപ്പെടുത്തി അൻപതിലധികം കലാപ്രതിഭകൾപങ്കെടുക്കുന്ന ഭരതനാട്യം, എബിസിഡി സിനിമാറ്റിക് ഡാൻസ്സ്‌കൂളിന്റെ ഫ്ലാഷ ്മൊബ്, ശാന്ത ഹരിഹരന്റെ നേതൃത്വത്തിൽ നാല്പതിലധികം വനിതകൾ മാറ്റുരക്കുന്ന ഫാഷൻഷോഎന്നിവ ഈവർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകളാണ്.

ഉച്ചക്ക് 12 മണിക്ക് മുത്തുക്കുട, ചെണ്ടമേളം, പുലികളി, നടൻകലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ മഹാബലിതമ്പുരാനെ സ്വീകരിച്ചാനയിക്കും. തുടർന്ന ്കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളാൽ തയ്യാർചെ യ്ത വിഭവസമൃദ്ധമായ ഓണസദ്യ അതിഥികൾക്ക് തൂശനിലയിൽനൽകും. ഓണസദ്യക്ക ്പ്രസിദ്ധമായ ആറന്മുളവള്ള സദ്യയിൽനിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ളവിഭവങ്ങളാണ് തയ്യാറാക്കപ്പെടുന്നത്. സുരേഷ്‌കുമാർ, ശ്രീകുമാർ കൈതവന, കൃഷ്ണകുമാർ പിള്ള, ഗിരീഷ്ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ ്ഓണസദ്യഒരുക്കുന്നത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിക്കുന്ന കലാസാംസ്‌കാരികസമ്മേളനത്തിൽ വിവിധസാമൂഹിക സാംസ്‌കാരിക സന്നദ്ധസംഘടനാ നേതാക്കൾ പങ്കെടുക്കും.തുടർന്ന ്നടക്കുന്നകലാവിരുന്നിൽ ആരിസോണയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ഇരുനൂറിലധികംകലാകാരന്മാർ പങ്കെടുക്കും. വിവിധനാട്യകലാക്ഷേത്രങ്ങളിലെ പ്രതിഭകൾഅവതരിപ്പിക്കുന്ന നിരവധി നിർത്യനൃത്തങ്ങൾ, കേരളത്തിന്റെ സാംസകാരികപൈതൃകവും പാരമ്പര്യവുംവിളിച്ചോതുന്ന കലാവിരുന്ന്, നാടൻപാട്ടുകൾ, നാടോടിനൃത്തം, നാടകം എന്നിവ ഓണാഘോഷത്തിലെ വേറിട്ട കാഴ്ചകളാകും.

മലയാളമണ്ണിനെ സ്നേഹിക്കുന്ന ഏവർക്കുംഹൃദയത്തിൽ സൂക്ഷിക്കാൻ ഗൃഹാതുരതയുണർത്തുന്ന ഒരുപിടി മികച്ചപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായിഒരു ക്കിയിട്ടുണ്ടെന്ന് ഓണംപൊന്നോണം കമ്മിറ്റിക്കുവേണ്ടി സുധീർ കൈതവന, സജീവൻ നെടോര, ദിവ്യ അനുപ്, നിഷ പിള്ള, ഗിരിജമേനോൻ എന്നിവർ അറിയിച്ചു.

മുൻവർഷങ്ങളിലെ പോലെതന്നെ അരിസോണയിലെ മലയാളീസമൂഹത്തിനെന്നും ഓർമയിൽ സൂഷിക്കനുതകുന്ന രീതിയിലാണ് ഈവര്ഷത്തെയും ഓണാഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നും, ഓണാഘോഷപരിപാടികൾ വൻ വിജയമാക്കുവാന് എല്ലാമലയാളി സുഹൃത്തുക്കളു ടേയുംസാന്നിദ്ധ്യസഹായസഹകരണങ്ങൾ സഹർഷംസ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോലാൽ കരുണാകരൻ, വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ ഷേണായ്, ട്രെഷറർ ദിലീപ് പിള്ള, ജനറൽ സെക്രട്ടറി ജിജുഅപ്പുക്കുട്ടൻ എന്നിവർ ഒരുസംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP