Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജു മാത്യുവിനു കൊപ്പെൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം

ബിജു മാത്യുവിനു കൊപ്പെൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം

പി.പി. ചെറിയാൻ

കൊപ്പെൽ(ഡാളസ്): കൊപ്പൽ സിറ്റി കൗൺസിൽ പ്ലേയ്സ് 6 ലേക്ക് നടന്നതിരഞ്ഞെടുപ്പിൽ മലയാളിയായ ബിജു മാത്യു അട്ടിമറി വിജയം നേടി. മെയ്അഞ്ചിന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനംവോട്ടു നേടാനായിരുന്നില്ല. ജൂൺ 16 ശനിയാഴ്ച നടന്ന റണ്ണോഫിൽ എതിർസ്ഥാനാർത്ഥി ജോൺ ജൂണിനെയാണ് ബിജു പരാജയപ്പെടുത്തിയത്. പോൾ ചെയ്തവോട്ടുകളിൽ 57% ബിജുവിന് ലഭിച്ചപ്പോൾ 43% വോട്ടുകളേ എതിർസ്ഥാനാർത്ഥിക്ക് നേടാനായുള്ളൂ.കോപ്പൽ സിറ്റി കൗൺസിലേക്ക്തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലായളിയാണ് ബിജു മാത്യു.

41,000 ജനസംഖ്യയുള്ള സിറ്റിയിൽ കഴിഞ്ഞ എട്ടുവർഷമായി ബിജു സജ്ജീവസാന്നിധ്യമാണ്. സിറ്റി കൗൺസിലിന്റെ വിവിധ കമ്മിറ്റികളിൽ ബിജുഅംഗമായിരുന്നു. അമേരിക്കൻ രാഷ്ട്രീയ രംഗത്ത് കാൽ നൂറ്റാണ്ടിന്റെപ്രവർത്തന പാരമ്പര്യമുള്ള ബിജു അടിയുറച്ച ധാർമ്മികതയുടെ അർപ്പണബോധവും, സേവന മനസ്ഥിതിയും വച്ചു പുലർത്തുന്ന വ്യക്തിത്വത്തിനുടമയാണ്.

ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർഎൻജിനീയറിംഗിൽ ബിരുദാനന്തരബിരുദം നേടിയ ബിജു ഇരുപതു വർഷമായി ഐടിമേഖലയിൽ പ്രവർത്തിക്കുന്നു. ഭാര്യ ഷിജി ഫിസിഷ്യൻ അസിസ്റ്റന്റാണ്.മൂന്ന് ആൺമക്കളും ഉണ്ട്. ബിജുവിന്റെ വിജയം ഇന്ത്യൻ സമൂഹത്തിനും, പ്രത്യേകം മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്. മാർത്തോമ്മാ ചർച്ച്ഓഫ് ഡാളസ്(ഫാർമേഴ്സി ബ്രാഞ്ച്) അംഗം കൂടിയാണ് ബിജു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP