Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ഡിബേറ്റ് ഫോറം ഫൊക്കാനക്കും ഫോമക്കും ഇലക്ഷൻ ടെലി ഡിബേറ്റ് സംഘടിപ്പിക്കുന്നു

കേരള ഡിബേറ്റ് ഫോറം ഫൊക്കാനക്കും ഫോമക്കും ഇലക്ഷൻ ടെലി ഡിബേറ്റ് സംഘടിപ്പിക്കുന്നു

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: അമേരിക്കയിലെ വിവിധ മലയാളി ദേശീയ സംഘടനകളുടെ കൺവൻഷൻ പൂക്കാല വസന്തമാണല്ലൊ സംജാതമായിരിക്കുന്നത്. മിക്ക പ്രസ്ഥാനങ്ങളുടേയും കൺവെൻഷനോടനുബന്ധിച്ചു തന്നെ സംഘടനകളുടെ അടുത്ത പ്രവർത്തക സമിതിയേയും, സാരഥികളേയും തെരഞ്ഞെടുക്കും. സംഘടനയേയും പൊതുജനത്തേയും സേവിക്കാൻ തൽപ്പരരായ സേവകർ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലെത്തിക്കഴിഞ്ഞു. അവർക്കൊക്കെ ഒരു വേദിയും വീഥിയും ഒരുക്കുകയാണ് കേരളാ ഡിബേറ്റ് ഫോറം ഇത്തരം ടെലി-ഡിബേറ്റ് ഓപ്പൺ ഫോറത്തിലൂടെ. അമേരിക്കയിലെ പ്രബലമായ രണ്ടു സെക്കുലർ ദേശീയ പ്രസ്ഥാനങ്ങളായ ഫൊക്കാന-ഫോമ കൺവെൻഷനുകളും തെരഞ്ഞെടുപ്പുകളും അടുത്ത രണ്ടാഴ്ചകളിലായി യഥാക്രമം ടൊറോന്റോയിലും മയാമിയിലും അരങ്ങേറുകയാണ്. ഇതിൽ ആദ്യം നടക്കുന്ന കൺവെൻഷനും ഇലക്ഷനും ഫൊക്കാനായുടേതായതിനാൽ ഫൊക്കാന സ്ഥാനാർത്ഥികൾക്കും, അതിനടുത്ത ദിവസം ഫോമ സ്ഥാനാർത്ഥികൾക്കും വോട്ടർമാരായ ഡെലിഗേറ്റുകൾക്കും അംഗസംഘടനകൾക്കും സർവോപരി അറിയാനും ചോദിക്കാനും അവകാശമുള്ള പൊതുജനങ്ങൾക്കുമായിട്ട് കേരളാ ഡിബേറ്റ് ഫോറം ഈ പരിപാടി തികച്ചും സൗഹാർദ്ദപരമായി സംഘടിപ്പിക്കുകയാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തോടെ അവതരിപ്പിക്കുന്ന ഈ സംവാദവും ഓപ്പൺ ഫോറവും തികച്ചും നിഷ്പക്ഷവും നീതിപുലർത്തുന്നതുമായിരിക്കും. സ്ഥാനാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ എല്ലാ സ്ഥാനാർത്ഥികളേയും സസ്‌നേഹം ബഹുമാനപുരസ്സരം ഈ ടെലി-ഡിബേറ്റ് ഓപ്പൺ ഫോറത്തിലേക്ക് ക്ഷണിക്കുന്നു. ഈ പ്രസ് റിലീസ് ഓരോരുത്തർക്കുമുള്ള ക്ഷണക്കത്തായി കരുതുക.

ജൂൺ 28 ചൊവ്വ വൈകുന്നേരം 8 മുതൽ (ഈസ്റ്റേൺ സ്റ്റാൻഡാർഡ്-ന്യൂയോർക്ക് ടൈം) ആരംഭിക്കുന്ന ടെലിഫോൺ കോൺഫറൻസ് സ്റ്റൈലിലുള്ള ഡിബേറ്റ് ഓപ്പൺ ഫോറത്തിൽ 2016 ഫൊക്കാന പ്രവർത്തക സമിതിയിലെ ഏതു തസ്തികയിലേക്ക് മൽസരിക്കുന്നവർക്കും അവരെ സ്വയം ഫൊക്കാന വോട്ടർമാർക്കും മറ്റ് അംഗ സംഘടനാ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്താനുള്ള ഒരസുലഭ സന്ദർഭമായിരിക്കും ലഭ്യമാകുക.

അതു പോലെ ജൂൺ 29 ബുധൻ വൈകുന്നേരം 8 മുതൽ (ഈസ്റ്റേൺ സ്റ്റാൻഡാർഡ്-ന്യൂയോർക്ക് ടൈം)ആരംഭിക്കുന്ന ടെലിഫോൺ കോൺഫറൻസ് സ്റ്റൈലിലുള്ള ഡിബേറ്റ് ഓപ്പൺ ഫോറത്തിൽ 2016 ഫോമാ പ്രവർത്തക സമിതിയിലെ ഏതു തസ്തികയിലേക്ക് മൽസരിക്കുന്നവർക്കും അവരെ സ്വയം ഫോമാ വോട്ടർമാർക്കും മറ്റ് അംഗ സംഘടനാ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പരിചയപ്പെടുത്താനുള്ള ഒരസുലഭ സന്ദർഭമായിരിക്കും ലഭ്യമാകുക. 2014ലും ഇതേപോലെ ഫൊക്കാനാ, ഫോമാ ടെലി ഡിബേറ്റ് നടത്തിയിരുന്നു.

നിശ്ചയമായിട്ടും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലുമുള്ള നൂറുകണക്കിനാളുകൾ ഈ ടെലിഫോൺ സംവാദത്തിൽ നിങ്ങളെ പരിചയപ്പെടാനും ശ്രവിക്കാനും എത്താതിരിക്കില്ല. പ്രാദേശിക അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് ദ കാൻഡിഡേറ്റ് ഫോറങ്ങളും നല്ലതു തന്നെ. എന്നാൽ അതിന്റെ പതിന്മടങ്ങ് ആളുകളുടെ ഇടയിൽ നിഷ്പ്രയാസം സ്ഥാനാർത്ഥികളുടെ അജണ്ടയും വാഗ്ദാനങ്ങളും അവതരിപ്പിക്കാൻ ഈ നാഷനൽ ടെലി ഡിബേറ്റു വഴി എളുപ്പം സാധിക്കും. പത്രമാദ്ധ്യമ പ്രതിനിധികളും സംഘടനാ പ്രതിനിധികളും സ്ഥാനാർത്ഥികളോട് ന്യായമായ ചോദ്യങ്ങൾ ഉന്നയിച്ചേക്കാം. ചോദ്യങ്ങളും ഉത്തരങ്ങളും കാര്യമാത്ര പ്രസക്തവും ഹൃസ്വവും ആയിരിക്കണം. അപമാനപരവും വ്യക്തിഹത്യ ധ്വനിപ്പിക്കുന്നതുമായ ഒരു പ്രസ്താവനയും ചോദ്യവും അനുവദനീയമല്ല. തികച്ചും ആരോഗ്യപ്രദമായ സംവാദങ്ങളും പ്രസ്താവനകളുമായിരിക്കണം. സംഘടനയുടെ ഉയർച്ചയും വളർച്ചയും വിജയവും പൊതുജനക്ഷേമവും മാത്രമായിരിക്കണം അവനവന്റെ ചോദ്യങ്ങളുടെ, വാദങ്ങളുടെ ലക്ഷ്യം. ഡിബേറ്റ് മോഡറേറ്ററുടെ അഭ്യർത്ഥനകളും നിർദ്ദേശങ്ങളും കർശനമായി പാലിച്ചിരിക്കണം. നിങ്ങളുടെ ഭവനത്തിലിരുന്നു തന്നെ ടെലിഫോൺ കറക്കി സംബന്ധിക്കാവുന്ന ഈ ടെലി ഡിബേറ്റ് ഓപ്പൺ ഫോറത്തിലേക്ക് പൊതുജനങ്ങളേയും കേരളാ ഡിബേറ്റ് ഫോറം സർവാത്മനാ സ്വാഗതം ചെയ്യുന്നു. നമ്മുടെ ഫൊക്കാന-ഫോമാ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ പോകുന്നവർ പറയുന്നതു കേൾക്കാൻ എല്ലാവർക്കും ചെവിയോർക്കാം.

രണ്ടു ദിവസവും വൈകുന്നേരം 8 മുതൽ (ന്യൂയോർക്ക് ടൈം-ഈസ്റ്റേൺ സ്റ്റാൻഡാർഡ് ടൈം) ആയിരിക്കും ടെലി-ഡിബേറ്റ് ഓപ്പൺ ഫോറം തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് 8 പിഎം എന്ന ഈസ്റ്റേൺ സ്റ്റാൻഡാർഡ് സമയത്തിന്റെ അടിസ്ഥാനത്തിൽ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി അവരവരുടെ ഫോൺ ഡയൽ ചെയ്ത് ടെലികോൺഫറൻസ് ഓപ്പൺ ഫോറത്തിൽ പ്രവേശിക്കാവുന്നതാണ്. ടെലി ഡിബേറ്റ് ഓപ്പൺ ഫോറത്തിൽ സംബന്ധിക്കുന്നവർ സെൽഫോൺ ഉപയോഗിക്കുന്നതിനേക്കാൾ അഭികാമ്യം ലാൻഡ് ഫോൺ ഉപയോഗിക്കുന്നതാണ്.

ടെലി കോൺഫറൻസ് ഓപ്പൺ ഫോറത്തിലേക്കായി ഡയൽ ചെയ്യേണ്ട നമ്പർ :
1-605-562-3140 അക്ക്‌സസ് കോഡ് : 605988

കൂടാതെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
എ.സി. ജോർജ്ജ്: 832-295-1487, സണ്ണി വള്ളിക്കളം: 847-722-7598, റെജി ചെറിയാൻ: 404-425-4350, തോമസ് കൂവള്ളൂർ: 914-409-5772, ടോം വിരിപ്പൻ: 832-462-4596, മാത്യൂസ് ഇടപ്പാറ: 845-309-3671, സജി കരിമ്പന്നൂർ: 813-263-6302, തോമസ് ഓലിയാൻകുന്നേൽ: 713-679-9950, എ.വി. വർഗ്ഗീസ് : 914-433-2255.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP