Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് 2018 കൺവൻഷനുകൾ ജൂൺ ജൂലൈ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് 2018 കൺവൻഷനുകൾ ജൂൺ ജൂലൈ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് (സി ആർ എഫ്) ന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാനുള്ള കൺവൻഷനുകൾ 2018 ജൂൺ 30 മുതൽ ജൂലൈ 29 വരെയുള്ള കാലയളവിൽ അമേരിക്കയിലും കാനഡയിലുമായി വിവിധ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന്നു. ജൂലൈ 15 വരെ പ്രമുഖ സുവിശേഷ പ്രഭാഷകൻ ഡാനിയേൽ ജോൺ പ്രസംഗിക്കുന്നു, ജൂലൈ 22 മുതൽ 29 വരെ പ്രമുഖ സുവിശേഷ പ്രഘോഷകരായ സജു കുര്യാക്കോസും സാലി സജുവും പ്രസംഗിക്കുന്നു, പ്രത്യുത സമ്മേളനങ്ങളിൽ പ്രൊഫെസ്സർ എം വൈ യോഹന്നാൻ പങ്കെടുക്കുന്ന വീഡിയോ കോൺഫ്രൻസ് മെസ്സേജും ഉണ്ടായിരിക്കും ,

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് (സി ആർ എഫ്) ന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡാനിയേൽ ജോൺ ഫാക്ടിൽ എൻജിനിയർ ആയി സേവനം ചെയ്യുന്നു, സുവിശേഷക ദമ്പതികളായ സജു കുര്യാക്കോസും സാലി സജുവും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് (സി ആർ എഫ്) ന്റെ ഗായക സംഘമായ അമൃതധാരയ്ക്കു നേതൃത്വം നൽകുന്നു,

പ്രൊഫെസ്സർ എം വൈ യോഹന്നാൻ ( മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്,യേശുക്രിസ്തു വഴി ലഭിക്കുന്ന ഹൃദയ വിശുദ്ധീകരണം ലക്ഷ്യമിട്ട്, സഭയോ സമുദായമോ മാറുകയല്ല മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടത് എന്നും മനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നുമാണ് ഫെലോഷിപ്പ് പ്രചരിപ്പിക്കുന്നത്.

ഫെലോഷിപ്പിന്റെ കൺവൻഷനുകൾ നടക്കുന്ന ദിവസ്സങ്ങൾ താഴെപ്പറയുന്നു,

ജൂൺ 30 ന് ഫിലാഡൽഫിയ, പെൻസിൽവാനിയ,
ജൂലൈ 1 ന് പരാമസ്, ന്യൂ ജേഴ്സി,
ജൂലൈ 3 ടോറോന്റോ, കാനഡ,
ജൂലൈ 4 എഡ്മൺടൻ, കാനഡ
ജൂലൈ 6 ലോസ് ആഞ്ചലസ് കാലിഫോർണിയ,
ജൂലൈ 7 സാൻ ജോസ്, കാലിഫോർണിയ,
ജൂലൈ 8 ക്യുൻസ് ന്യൂ യോർക്ക്,
ജൂലൈ 9 ഓസ്റ്റിൻ, ടെക്സസ്,
ജൂലൈ 10 ഡെസ് മൊയിൻസ്,
ജൂലൈ 13 യോങ്കേഴ്‌സ്,ന്യൂ യോർക്ക്,
ജൂലൈ 14, 15 റോക്ക് ലാൻഡ്, ന്യൂ യോർക്ക്,
ജൂലൈ 22 ഷിക്കാഗോ,ഇല്ലിനോയിസ്,
ജൂലൈ 24 ഡാലസ് ടെക്‌സാസ്,
ജൂലൈ 27 ഓസ്റ്റിൻ, ടെക്സസ്,
ജൂലൈ 28 ഹ്യൂസ്റ്റൺ ടെക്‌സാസ്,
ജൂലൈ 29 അറ്റ്‌ലാന്റ ജോർജിയയിൽ സമാപനം.
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാനുള്ള ഈ സുവിശേഷ മഹായോഗങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : വി ഗീവർഗീസ് - 845 -268 -4436.

ബേബി വർഗീസ് - 845 - 268 - 0338
എബി തോമസ് - 973 - 641 -6260
ഗ്രേസ്മോൻ കുര്യാക്കോസ് 646-331-7345

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP