Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിർജീനിയയിൽ മലങ്കര ഭദ്രാസന ഫാമിലി കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക്ഓഫ്

വിർജീനിയയിൽ മലങ്കര ഭദ്രാസന ഫാമിലി കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക്ഓഫ്

ജോയിച്ചൻ പുതുക്കുളം

വിർജീനിയ: മേരിലാന്റ് എമിറ്റ്‌സ്ബർഗ് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി കാമ്പസിൽ ജൂലൈ 20 മുതൽ 23 വരെ നടക്കാനിരിക്കുന്ന സുറിയാനി മലങ്കര അതിഭദ്രാസനത്തിന്റെ ഫാമിലി കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക് ഓഫ് സെന്റ് ജോർജ് പള്ളിയിൽ നടന്നു.

വൈസ് പ്രസിഡന്റ് പ്രസാദ് ചാക്കോ തോമസ്, വികാരി റവ. ഡോ. വർഗീസ് മാനിക്കാട്ട് തുടങ്ങി നിരവധി ആളുകളിൽനിന്ന് പൂരിപ്പിച്ച രജിസ്‌ട്രേഷൻ ഫോറം ഭദ്രാസന മെത്രാപ്പൊലീത്ത യൽദോ മോർ തീത്തോസ് സ്വീകരിച്ചുകൊണ്ട് ഈവർഷത്തെ കോൺഫറൻസ് മുൻ വർഷങ്ങളിലേതിനേക്കാൾ വിജയപ്രദമാക്കിത്തീർക്കാൻ ആഹ്വാനം ചെയ്തു.

മലങ്കരയിലെ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, മെത്രാപ്പൊലീത്തമാർ, ക്‌നാനായ ഭദ്രാസന മെത്രാപ്പൊലീത്തമാർ, സുറിയാനി ഓർത്തഡോക്‌സ് സഭയിലെ ആലപ്പോ, ഹോംസ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വൈദീക ശ്രേഷ്ഠർ, മലങ്കര അഫയേഴ്‌സ് പാത്രിയർക്കൽ സെക്രട്ടറി മാർ തിമോത്തിയോസ് തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ കൺവൻഷനിൽ സംബന്ധിക്കുന്നത് ഈവർഷത്തെ സവിശേഷതയാണ്.

റവ.ഡോ. പോൾ പറമ്പത്ത്, ഗതാഗത വിഭാഗം കോ-ഓർഡിനേറ്റർ ഡോ. ജോർജ് കട്ടക്കുഴി, ഷെവ. വർഗീസ് പറമ്പത്ത്, ഡോ. സിനു ജോൺ, രാജീവ് പാടത്ത്, എൽദോ വർക്കി തുടങ്ങിയ വിശിഷ്ടാതിഥികൾ ചടങ്ങിനു കൊഴുപ്പേകി.

ഭദ്രാസനത്തിന്റെ വിവിധ റീജണുകളിൽ രജിസ്‌ട്രേഷൻ കിക്ക്ഓഫ് തുടർന്നു നടക്കുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP