Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

കേരളാ എൻജിനിയറിങ് ഗ്രാഡ്ജ്യുവേറ്റ്‌സ് അസ്സോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക ഫാമിലി നൈറ്റ് നവംബർ 4 ശനിയാഴ്ച

കേരളാ എൻജിനിയറിങ് ഗ്രാഡ്ജ്യുവേറ്റ്‌സ് അസ്സോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക ഫാമിലി നൈറ്റ് നവംബർ 4 ശനിയാഴ്ച

കേരളാ എൻജിനിയറിങ് ഗ്രാഡ്ജ്യുവേറ്റ്‌സ് അസ്സോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്കയുടെ ഫാമിലി നൈറ്റ് നവംബർ 4 ശനിയാഴ്ച സെന്റ് ജോർജ് ചർച്ച് ബാൻക്വിറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.

ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ മുഖ്യ അതിഥിയായി കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസ്സർ പത്മശ്രീ ഡോക്ടർ സോമസുന്ദരൻ പോണിശേരിൽ പങ്കെടുക്കും, കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എൻജിനിയറിങ് മേഖലയിൽ അടക്കം ജോലി ചെയ്യുന്ന അനേകം പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

എൻജിനിയർ ഓഫ് ദി ഇയർ അവാർഡ് ചടങ്ങിൽ വച്ച് സമ്മാനിക്കപ്പെടും കൂടാതെ സ്റ്റുഡന്റ് അച്ചീവ്മെന്റ് അവാർഡ് സ്റ്റുഡന്റ് സ്‌കോളർഷിപ് തുടങ്ങിയവയും വിതരണം ചെയ്യപ്പെടും.

പ്രമുഖ നർത്തകിയും എഞ്ചിനിയറുമായ മാലിനി നായർ അവതരിപ്പിക്കുന്ന നൃത്തം, തഹസീൻ, ശബരീനാഥ് നായർ, സുമ നായർ തുടങ്ങിയ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ഗാനങ്ങൾ കൂടാതെ പ്രമുഖ കൊമേഡിയൻ ദിനമണി അവതരിപ്പിക്കുന്ന ഹാസ്യാവിരുന്ന് എന്നിവ ചടങ്ങിൽ ഉണ്ടായിരിക്കും. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് എൽദോ പോൾ, സെക്രട്ടറി മനോജ് ജോൺ ട്രഷറർ നീന സുധീർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

(അമേരിക്കയിലെ ഏറ്റവും മികച്ച എഞ്ചിനിയറിനെ കണ്ടെത്തുന്നതിനുള്ള (എൻജിനിയർ ഓഫ് ദി ഇയർ), സ്റ്റുഡന്റ് അച്ചീവ്മെന്റ് അവാർഡ്, സ്റ്റുഡന്റ് സ്‌കോളർഷിപ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഭാരവാഹികൾ പറഞ്ഞു, അപേക്ഷകൾ എത്രയും പെട്ടന്ന് [email protected] എന്ന വിലാസത്തിൽ അയച്ചു തരണമെന്ന് പ്രസിഡന്റ് എൽദോ പോൾ, സെക്രട്ടറി മനോജ് ജോൺ എന്നിവർ അറിയിച്ചു).

കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ് എൽദോ പോൾ - 201.370.5019,
സെക്രട്ടറി മനോജ് ജോൺ - 917.841.9043,
അല്ലെങ്കിൽ കീൻയുഎസ്എ ഡോട്ട് ഒആർജി ( visit www.keanusa.org)

Venue Address : 408 Getty Avenue Paterson New Jersey 07503

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP