Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിബാ സമ്മേളനം ഡാലസിൽ ഓഗസ്റ്റ് 2 മുതൽ 5 വരെ

ഫിബാ സമ്മേളനം ഡാലസിൽ ഓഗസ്റ്റ് 2 മുതൽ 5 വരെ

പി പി ചെറിയാൻ

ഡാലസ്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സിറ്റികളിൽ വർഷംതോറും സംഘടിപ്പിക്കാറുള്ള ഫിബാ കോൺഫറൻസ് ഈ വർഷം ഓഗസ്റ്റ് 2 മുതൽ5 വരെ ഡാലസിൽ നടക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

ഹാംപ്റ്റൻ ഇന്നിലാണ് സമ്മേളനവേദി ഒരുങ്ങുന്നത്. ഈ വർഷത്തെസമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്നത് നോഹയുടെ കാലം പോലെ എന്നവിഷയമാണ്. ജോർജ് ഡോസൺ, സാം ചെറിയാൻ, സാമുവേൽ ബി തോമസ് മൈക്കടട്ടിൽ തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരുമായ സുവിശേഷകരാണ്കോൺഫറൻസിന്റെ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കുന്നത്.

മത്തായിയുടെ സുവിശേഷം 2437 നെ ആസ്പദമാക്കി നാം വസിക്കുന്ന കാലഘട്ടംനോഹയുടെ കാലം പോലെയാണെന്നും ലോകാവസാനവും ക്രിസ്തുവിന്റെ രണ്ടാം വരവുംസമാഗതമായെന്നും ആനുകാലിക സംഭവങ്ങൾ അടിസ്ഥാനമാക്കി സമ്മേളനത്തിൽവിശദീകരിക്കുവാൻ കഴിവുള്ള പ്രാസംഗികരെയാണ് സമ്മേളനത്തിനുലഭിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്ലാസുകൾക്രമീകരി ച്ചിട്ടുണ്ടെന്നും ഏവരേയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായുംസംഘാടകർ അറിയിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുംകാനഡയിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്നതിനാൽ പരസ്പരം പരിചയംപുതുക്കുന്നതിനും സ്നേഹ ബന്ധങ്ങൾ ഊഷ്മളമാകുന്നതിനും ഉള്ള അവസരംപ്രയോജന പ്പെടുത്തണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : റോജി വർഗീസ്, ജോർജ് കുര്യൻ എന്നിവരെwww.fibana.com മിലൂടെ ബന്ധപ്പെടാവുന്നതാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP