Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫൊക്കാന മിഡ്വെസ്റ്റ് റീജിയൻ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി

ഫൊക്കാന മിഡ്വെസ്റ്റ് റീജിയൻ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയ ഓഡിറ്റോറിയത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്വല സ്വീകരണം നൽകി. കേരളത്തിന്റെ വികസനത്തിന് പ്രവാസി മലയാളികളുടെ സഹകരണം ഉണ്ടാവണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫൊക്കാന മിഡ്വെസ്റ്റ് റീജിയൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഗവൺമെന്റ് വന്നതിനുശേഷമുള്ള കാലയളവിൽ എല്ലാ മേഖലകളിലും പുരോഗതി കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇനിയും നമ്മുടെ നാട് കൂടുതൽ വികസിക്കേ ണ്ടിയിരിക്കുന്നു. അതിനു പ്രവാസി മലയാളികൾ കൂടി സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മതങ്ങളും ഒന്നാണെന്നു ലോക ജനതയെ പഠിപ്പിച്ച സ്വാമി വിവേകാനന്ദൻ കാലുകുത്തിയ സ്ഥലത്ത് വരുവാനും അവിടെ മലയാളികൾ വളരെ സൗഹൃദത്തോടെ കഴിയുന്നത് കാണുന്നതിലും വളരെയേറെ സന്തോഷമുണ്ട്. നമ്മുടെ സംസ്ഥാനത്തും മതേതരത്വം നിലനിർത്തുവാൻ കർശന നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി മെയ്ദിനത്തിൽ ജീവത്യാഗം ചെയ്തവരെ അടക്കം ചെയ്ത സ്ഥലം സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിച്ചതിനുശേഷമാണ് മുഖ്യമന്ത്രി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. സ്വാമി വിവേകാനന്ദൻ സന്ദർശിച്ച സ്ഥലവും സന്ദർശിക്കുകയുണ്ടായി.

ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി സെന്റ് മേരീസ് ക്നാനായ ഹാളിൽ തിങ്ങി നിറഞ്ഞ മലയാളികൾ അത്യുജ്വല സ്വീകരണമാണ് നൽകിയത്. സമ്മേളനത്തിൽ ഫൊക്കാന മിഡ്വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് ഫ്രാൻസീസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു.

ഫൊക്കാന മിഡ്വെസ്റ്റ് റീജിയന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കേരള മുഖ്യമന്ത്രി ഫൊക്കാനയുടെ സ്വീകരണം ഏറ്റുവാങ്ങുന്നതും പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നതും. എന്നും രാഷ്ട്രീയത്തിൽ ഉറച്ച നിലപാടുകളും, വ്യക്തമായ കാഴ്ചപ്പാടുകളും പുലർത്തുന്ന അനിഷേധ്യനായ നേതാവാണ് പിണറായി വിജയെന്നും ഫ്രാൻസീസ് കിഴക്കേക്കുറ്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഡോ. അനിരുദ്ധൻ ആമുഖ പ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. വി.പി. സജീന്ദ്രൻ എംഎ‍ൽഎ തുടർന്നു പ്രസംഗിച്ചു.

റവ. ഫാ. ബിൻസ് ചേത്തലിൽ പ്രസംഗിക്കുകയും തുടർന്ന് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ നാനൂറാമത് ബുള്ളറ്റിന്റെ കോപ്പി മുഖ്യമന്ത്രിക്ക് നൽകി പ്രകാശനം നിർവഹിച്ചു. തുടർന്ന് സിറിയക് കൂവക്കാട്ടിൽ, ജോൺ പാട്ടപതി, പീറ്റർ കുളങ്ങര, പ്രവീൺ തോമസ്, രഞ്ജൻ ഏബ്രഹാം, ബിജി എടാട്ട്, ശിവൻ മുഹമ്മ, അഗസ്റ്റിൻ കരിങ്കുറ്റിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ജസ്സി റിൻസി സ്വാഗതവും, ടോമി അമ്പേനാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. സന്തോഷ് നായർ എം.സിയായി സമ്മേളന പരിപാടികൾ നിയന്ത്രിച്ചു. പ്രവീൺ തോമസ്, ഷിബു മുളയാനികുന്നേൽ, റിൻസി കുര്യൻ, സതീശൻ നായർ ജയ്ബു കുളങ്ങര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാജു കണ്ണമ്പള്ളി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP