Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകൾക്ക് കരുത്തുറ്റ നേത്യുത്വം;ഫോക്കാനയെ . മാധവൻ നായരുംഫോമയെ ഫിലിപ്പ് ചാമത്തിലും വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റിജിയനെജെയിംസ് കൂടലും നയിക്കും

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകൾക്ക് കരുത്തുറ്റ നേത്യുത്വം;ഫോക്കാനയെ . മാധവൻ നായരുംഫോമയെ ഫിലിപ്പ് ചാമത്തിലും വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റിജിയനെജെയിംസ് കൂടലും നയിക്കും

ന്യുയോർക്ക് :അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകൾക്ക് കരുത്തുറ്റനേത്യുത്വം.മാധവൻ നായരും ഫിലിപ്പ് ചാമത്തിലും ജെയിംസ് കൂടലും സാരഥികൾ.അമേരിക്കയിലെ പ്രമുഖ മലയാളിസംഘടനകളുടെ ദ്വൈവാർഷീക സമ്മേളനങ്ങൾ സമാപിച്ചതോടുകൂടി അടുത്ത രണ്ട്വർഷത്തേക്കുള്ള നേത്രുത്വം നിലവിൽ വന്നു.അമേരിക്കൻ മലയാളികളൂടെ മാത്യു സംഘടനയായ ഫോക്കാനയെ . മാധവൻ നായരുംഫോമയെ ഫിലിപ്പ് ചാമത്തിലും വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റിജിയനെജെയിംസ് കൂടലും നയിക്കും.

മുന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്ത് സജീവ സാനിഗ്ധ്യമായ ശമാധവൻ നായർ ന്യുജേഴ്‌സിയിലെ നാമം എന്ന ഓർഗനൈസേഷന്റെ പ്രതിനിധിയായാണ്മൽസരിച്ചത്. വ്യവസായരംഗത്തു പ്രവർത്തിക്കുന്ന മാധവൻ നായർക്ക് ഓരോ വിഷയത്തിലുംഒരു നിലപാടുണ്ട് .അതു ഫൊക്കാനയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ്പ്രധാനം. മാധവൻ നായരുടെ ജയം ഫൊക്കാനയ്ക്കും വളർച്ചയുടെ പുത്തൻനിലപാട് ഉണ്ടാക്കും എന്നതിന് സംശയം വേണ്ട .

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 2005 ൽ ന്യൂ ജേഴ്സി ആസ്ഥാനമായിഫിനാൻഷ്യൽ കൺസൽട്ടന്റ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യൻ അമേരിക്കന്മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റും, നാമം സ്ഥാപകനും, എം ബിഎൻ ഇൻഷുറൻസ് ആൻഡ് ഫിനാഷ്യൽ കൺസൾട്ടൻസി ഉടമയുമാണ്.ഭാര്യ ഗീതാ നായർ, മക്കൾ ഭാസ്‌കർ നായർ, ജാനു നായർ.

സാമൂഹ്യ സാംസ്കാരികരംഗത്തെ സജീവസാന്നിദ്ധ്യവും വ്യവസായിയുമായ ഫിലിപ്പ്ചാമത്തിൽ ഫോമയുടെ സതേൺ റീജിയൻ പ്രതിനിധിയാണ് മത്സരിച്ചത്. ഡാളസ്‌കേന്ദ്രമായി പ്രമുഖ ബിസിനസ് ഗ്രുപ്പിന്റെ ഉടമ കൂടിയായ ചാമത്തിലിന്റെചാരിറ്റി പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ചാരിറ്റിക്കു മുൻഗണനനൽകുമെന്നും സംഘടനയെ അടുത്ത തലത്തിലേക്കുയർത്തുന്നതിനുപരിശ്രമിക്കുമെന്നും പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ഫിലിപ്പ് ചാമത്തിൽ മൂന്നുപതിറ്റാണ്ടോളം അമേരിക്കൻ എയർലൈൻസിൽ മെക്കാനിക്കൽഡിപ്പാർട്ടുമെന്റിൽ ഉദോഗസ്ഥനായിരുന്നു. 15 വർഷമായി ഹെൽത്ത് കെയർസ്ഥാപനം നടത്തുന്നു. ഭാര്യ ഷൈനിയാണ് അതിനു ചുക്കാൻ പിടിക്കുന്നത്.
മൂന്നു പുത്രന്മാർ.

പ്രമുഖ സമുഹ്യ പ്രവർത്തകനായ ജെയിംസ് കൂടൽവേൾഡ് മലയാളി കൗൺസിൽ ഹ്യുസ്റ്റൺ പ്രോവിൻസിൽ നിന്നുമാണ് അമേരിക്കൻ റീജിയൻപ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ഇരുപത്തിരണ്ടു വർഷം ഗൾഫ് മേഖലയിൽപൊതുപ്രവർത്തന രംഗത്ത് സജീവ സാനിഗ്ധ്യമായിരുന്ന ജെയിംസ് കുടൽ ഓവർസീസ്‌കൾച്ചറൽ കോൺഗ്രസ് ഗ്ലോബ്ബൽ ട്രഷറായും നോർക്ക ഉപദേശകസമിതി അംഗമായുംപ്രവർത്തിച്ചീട്ടുണ്ട്.നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും പ്രാവസിപ്രശനങ്ങളിലും സജീവ സാനിഗ്ധ്യമായ ശ്രി. കൂടലിന്റെ നേത്യുത്വം മലയാളികൗൺസിലിന് പുതിയ ദിശാബോധം നൽകാൻ സഹായിക്കും. പ്രാവാസി സംഘടനകളുടെ ഇടയിൽകുടുതൽ ഐക്യം കൊണ്ടു വരുന്നതിനും യുവാക്കളെ കൂടുതൽ മുഖ്യധാരയിൽകൊണ്ടുവരുന്നതിന് നേത്യുത്വം നൽകുകയാണ് മുഖ്യ ലക്ഷ്യമെന്ന് കൂടൽ പറഞ്ഞു.

പത്തനംതിട്ട കൂടൽ സ്വദേശിയായ ജെയിംസ് കൂടൽ ഇരുപത്തിരണ്ട് വർഷംബഹറൈനിലെ പ്രവാസ ജീവിതത്തിനു ശേഷമാണ് അമേരിക്കയിൽ എത്തിയത്.ഹ്യൂസറ്റൺകേന്ദ്രമായി ബിസിനസ് നടത്തുന്ന ശ്രീ. കൂടലിന് കേരളത്തിലെജനപ്രതിനിധികളുമായുള്ള ബന്ധംപ്രവാസി പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് സഹായകരമാകും.ഭാര്യ പ്രിൻസി ജെയിംസ് , മക്കൾ ആകാശ് ജെയിംസ് ,ആര്യാ മേരി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP