Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോമ പ്രസിഡന്റായി ജോൺ സി. വർഗീസ് (സലിം) പത്രിക സമർപ്പിച്ചു

ഫോമ പ്രസിഡന്റായി ജോൺ സി. വർഗീസ് (സലിം) പത്രിക സമർപ്പിച്ചു

പി.പി. ചെറിയാൻ

ന്യുയോർക്ക്: ഫോമാ പ്രസിഡന്റായി മൽസരിക്കുന്ന ജോൺ സി വർഗീസ്(സലിം) മുഖ്യ ഇലക്ഷൻ കമ്മീഷണർ അനിയൻ ജോർജിന്റെ പക്കൽ പത്രിസമർപ്പിച്ചു.ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി മാത്യു വർഗീസ്(ബിജുവാഷിങ്ടൺ) ന്യു യോർക്ക് എമ്പയർ റീജിയൻ ആർ.വി.പി.സ്ഥാനാർത്ഥി ഗോപിനാഥ കുറുപ്പ്, വാഷിങ്ടൺ റീജിയൻ ആർ.വി.പി.സ്ഥാനാർത്ഥി തോമസ് കൂടാലിൽ എന്നിവരും ഇതോടൊപ്പം പത്രിക നല്കി.

വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി അന്നമ്മ മാപ്പിളശേരി നേരത്തെ പത്രിക നൽകുകയുണ്ടായി. നേരത്തെ പത്രിക സമർപ്പിച്ച ട്രഷറർ സ്ഥാനാർത്ഥി ഷിനുജോസഫ്, എമ്പയർ റീജിയൻ ആർ.വി.പി. പ്രദീപ് നായർ, അനിയൻയോങ്കേഴ്സ്, ഫോമാ ഒഡിറ്റർ ഏബ്രഹാം ഫിലിപ്പ്, സഖറിയ കാരുവേലി, ഡോ.ജേക്കബ് തോമസ്, എം.എ. മാത്യു, ബൈജു (കാഞ്ച്), മാത്യു ഫിലിപ്പ്, സുരേഷ്
നായർ, ജോർജ് കുട്ടി തുടങ്ങിയവരും സ്ഥാനാർത്ഥികൾക്കൊപ്പം ചടങ്ങിൽ
സന്നിഹിതരായിരുന്നു.

ന്യു യോർക്കിൽ കൺ വൻഷൻ വരണമെന്നതും മികച്ച പ്രവർത്തനത്തിന്റെട്രാക്ക് റിക്കോർഡുള്ള വ്യക്തി പ്രസിഡന്റ് സ്ഥാനത്തു വരണമെന്നതുമാണുജോൺ സി. വർഗീസിനു പിന്നിൽ അണി നിരക്കാൻ തങ്ങളെപ്രേരിപ്പിച്ചതെന്നു പലരും ചൂണ്ടിക്കാട്ടി. സംഘടനയുടെ നന്മക്കും അതാണുനല്ലതെന്നു കരുതുന്നു.യുവ തലമുറയുടെ പ്രതിനിധിയാണ് ജനറൽ സെക്രട്ടറിസ്ഥാനാർത്ഥി മാത്യു വർഗീസ്. ചെറുപ്പം മുതലെ ഇവിടെ പഠിച്ച് വളർന്ന
മാത്യു വർഗീസിനു യുവ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ട്.

കായിക രംഗത്തും കലാരംഗത്തും സജീവമാണ്. ഫോമായുടെ ക്രിക്കറ്റ് മൽസരം
സംഘടിപ്പിച്ചത് മാത്യു വർഗീസായിരുന്നു. സംഘടനയിൽ യുവജന പ്രാതിനിധ്യം വർദ്ധിപ്പിക്കുകയും യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുംകരിയർരംഗത്തു മുന്നേറാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും ലക്ഷ്യമിടുന്നുവെന്നുമാത്യു വർഗീസ് പറഞ്ഞു.

അതു പോലെ പുതിയ തലമുറ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം
കണ്ടെത്താനും  സംഘടനയെ ശക്തമാക്കും .സുതാര്യമായ പ്രവർത്തനവും എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടു പോകുന്ന ശൈലിയുമായിരിക്കും ജയിച്ചാൽ താൻപിന്തുടരുകയെന്നു ജോൺ സി വർഗീസ് പറഞ്ഞു. എഴുപത്തഞ്ചോളമുള്ളസംഘടനകളിൽ ഭൂരിപക്ഷം പേരുടെയും പിന്തുണയോടെയാണു താന്മൽസരിക്കുന്നത്. ന്യു യോർക്കിൽ കൺ വൻഷൻ വന്നാൽ 35ൽ പരംഅസോസിയേഷനുകളിലുള്ളവർക്ക് ഡ്രൈവ് ചെയ്ത് വരാവുന്നതേയുള്ളൂ.ന്യുയോർക്ക് നഗരവും കാഴ്ചകളും എന്നും പുതുമകൾ നിറഞ്ഞതാണ്.

അവിടെ കൺ വൻഷൻ എന്തുകൊണ്ടും അപൂർവാനുഭവമായിരിക്കും.ഇതിനു പുറമെഒട്ടേറെ കാര്യങ്ങൾ ലക്ഷ്യമിടുന്നുണ്ട്. നിലവിലുള്ള പരിപാടികൾതുടരുകയും പുതിയവ ആവിഷ്‌കരിക്കുകയും ചെയ്യും. രണ്ടാം തലമുറയുടെ ഉന്നമനംആണു ഒരു പ്രധാന ലക്ഷ്യം. വിദ്യാലയങ്ങളിലും മറ്റും നേരിടുന്നപ്രശ്നങ്ങൾ, പീയർ പ്രഷർ തുടങ്ങി ഒട്ടേറെ സമ്മർദ്ദങ്ങൾ
യുവതലമുറ അഭിമുഖീകരിക്കുന്നതറിയാം. അവയിലൊക്കെ കൈത്താങ്ങാകാൻ സംഘടനക്കു കഴിയണമെന്നതാണ് തന്റെ കാഴ്ചപ്പാട്. ഇതിനായി പദ്ധതികളും സമിതികളുംരൂപീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP