Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോമയുടെ പാരമ്പര്യം നിലനിർത്തുവാൻ - 2020 ന്യൂയോർക് ടീമിനെ വിജയിപ്പിക്കുക ; സണ്ണി പൗലോസ്

ഫോമയുടെ പാരമ്പര്യം നിലനിർത്തുവാൻ - 2020 ന്യൂയോർക് ടീമിനെ വിജയിപ്പിക്കുക ; സണ്ണി പൗലോസ്

 ന്യൂയോർക്ക് : 2018 ജൂലൈ മുതൽ ആരംഭിക്കുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് ഫോമയുടെ സംഘടനാബലം വർധിപ്പിക്കേണ്ടിയിരിക്കുന്നു, അംഗ സംഘടനകളില്ലാത്ത സ്ഥലങ്ങളിൽ പുതിയ സംഘടനകൾ രൂപീകരിച്ചു ഫോമയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലാകെ വ്യാപിപ്പിക്കാൻ കഴിയണം.

നേതൃഗുണവും സംഘടനാശേഷിയും അനുഭവജ്ഞാനവും ഉള്ള പ്രവർത്തകനാണ് ജോൺ സി വർഗീസ് (സലിം), ഫോമയുടെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം, സംഘടനയുടെ വിഷമഘട്ടങ്ങളിൽ ഒട്ടും തളരാതെ മറ്റുള്ളവർക്ക് ആവേശം പകർന്നുകൊടുത്ത സംഘടനാ സ്‌നേഹിയാണ് അദ്ദേഹം.അതിനുവേണ്ടി സമയവും സമ്പത്തും സ്വമനസ്സാലെ ചെലവഴിച്ചിട്ടുണ്ട് അദ്ദേഹം. ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ചു, 36 സംഘടനകളെ ഫോമയുടെ അംഗങ്ങളാക്കി ചേർത്ത്, ലാസ് വെഗസ്സ് കൺവെൻഷൻ വിജയിപ്പിക്കാൻ ജോൺ ടൈറ്റസിനോടൊപ്പം പ്രയത്‌നിച്ച ആദ്യകാല സെക്രട്ടറി ആണ് സലിം.

സ്വാർത്ഥലാഭത്തിനു വേണ്ടി സത്യത്തിനു നേരെ കണ്ണടക്കാറില്ല, മനസാക്ഷിയെ മറച്ചുവച്ച് കേൾവിക്കാരെ സുഖിപ്പിക്കാനുള്ള രാഷ്ട്രീയ അടവ് അദ്ദേഹത്തിന് അറിയില്ല, അനാവശ്യ വിമർശനങ്ങൾക്ക് മുമ്പിൽ ഒട്ടും പതറാതെ, തലയുയർത്തി നിൽക്കുന്ന ധീരത അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി ആണ്, ഫോമാ 2018 - 2020 ലെ പ്രവർത്തനങ്ങളും കൺവൻഷനും വിജയിപ്പിക്കാൻ ഏറ്റവും യോഗ്യനായ പ്രസിഡന്റായിരിക്കും ജോൺ സി വർഗീസ് (സലിം).

കൺവെൻഷൻ നടത്താൻ ന്യൂയോർക്ക് യോഗ്യമല്ലെന്നു പറയുന്നവർക്ക് ന്യൂയോർക്കിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധ്യമില്ല. അങ്ങനെ പറയുന്ന എല്ലായിടത്തെയും പോലെ എട്ടുകാലി മമ്മൂഞ്ഞുകൾ വളരെ കുറച്ചു പേർ ന്യൂയോർക്കിലുമുണ്ട്. അവർ മനസാക്ഷിയെ പണയംവച്ചവരോ സ്വന്തം സംഘടനയെയോ അംഗങ്ങളെയോ ഒറ്റിക്കൊടുത്തവരോ ആണെന്ന് മനസിലാക്കുക, അവർക്കു സ്വാർത്ഥത നിറഞ്ഞ രഹസ്യ അജണ്ടകളുണ്ട്. അവരുടെ ലക്ഷ്യം ഫോമായിലൂടെ സ്വന്തം നേട്ടങ്ങളാണ്, അവരുടെ കാപട്യം പൊതുപ്രവർത്തകർ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.

ഫോമാ ഒരു സ്വകാര്യ സംഘടന അല്ല, ഫോമയ്ക് ഇന്ന് സ്വകാര്യ വ്യക്തികളുടെ പണമാവശ്യമില്ല, എങ്ങും അഭിമാനം പണയം വെച്ചിട്ടല്ല മറിച്ച് തലയുയർത്തിപ്പിടിച്ചു തന്നെയാണ് ഫോമയും അംഗ സംഘടനകളും ഓരോ അംഗങ്ങളും നിലകൊള്ളുന്നത്, ചില ഒറ്റപ്പെട്ട തുരുത്തുകളിലിരുന്ന് ഫോമയെ കുതന്ത്രങ്ങളിലൂടെ പിടിച്ചെടുക്കാമെന്ന് കരുതുന്നവർക്ക് ഒരു മറുപടിയാകണം ഈ തിരഞ്ഞെടുപ്പ്, ഫോമായിൽ ഭിന്നിപ്പുണ്ടാക്കാൻ കുതന്ത്രങ്ങൾ പ്രയോഗിക്കുന്നവരിൽ നിന്നും സംഘടനയെ രക്ഷിക്കേണ്ടിയിരിക്കുന്നു, ഫോമയുടെ നന്മയ്ക്കു വേണ്ടി, ടീം ക്യാപ്റ്റൻ ജോൺ വർഗീസിന്റെ നേതൃത്വത്തിലുള്ള 2020 ന്യൂയോർക്ക് ടീമിനെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സണ്ണി പൗലോസ് (ന്യൂയോർക്ക് )
ഫൊക്കാന 1998 റോച്ചെസ്റ്റർ കൺവെൻഷന്റെയും
ഫോമാ ക്രൂസ് കൺവെൻഷന്റെയും കൺവെൻഷൻ ചെയർമാനായിരുന്നുസണ്ണി പൗലോസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP