Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോബി തോമസും ചെറിയാൻ കോശിയും യുവനേതൃത്വം ഫോമയിലേയ്ക്ക്

ബോബി തോമസും ചെറിയാൻ കോശിയും യുവനേതൃത്വം ഫോമയിലേയ്ക്ക്

ജോസഫ് ഇടിക്കുള

 ന്യൂയോർക്ക് : കേരള സമാജം ഓഫ് ന്യൂ ജേഴ്സി മുൻ പ്രസിഡന്റും ഫോമാ മിഡ് അറ്റലാന്റിക് റീജിയന്റെ ഇപ്പോഴത്തെ ട്രഷററുമായ ബോബി തോമസിനെ മിഡ് അറ്റലാന്റിക് റീജിയന്റെ 2018-20 വർഷത്തെ റീജിണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡെൽഫിയയുടെ മുൻ ജനറൽ സെക്രട്ടറിയും നിലവിൽ വൈസ് പ്രസിഡന്റുമായ ചെറിയാൻ കോശിയെ നാഷണൽ കമ്മറ്റി മെംബറായും അതാത് കമ്മറ്റികൾ നാമനിർദ്ദേശം ചെയ്തു.

കേരളസമാജത്തിന്റെ പ്രസിഡന്റ് ഹരികുമാർ രാജന്റെ അധ്യക്ഷതയിൽ കൂടിയ ഭാരവാഹികളുടെ യോഗത്തിലാണ് ബോബിയുടെ പേര് നിര്‌ദേശിക്കപ്പെട്ടത്, എല്ലാവരുടെയും പിന്തുണയോടു കൂടി യോഗം അത് അംഗീകരിക്കുകയും ചെയ്തു, ബോബി തോമസ് കേരളം സമാജം ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡന്റായി തുടർച്ചയായി രണ്ടുപ്രാവശ്യം സേവനം ചെയ്തിട്ടുണ്ട്. റീജിണൽ ട്രഷറർ ആയി ഇദ്ദേഹം കഴിഞ്ഞ കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു. ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാ ദിത്വങ്ങളും പരിപൂർണ ആത്മാർത്ഥതയോടെ പൂർത്തീകരിക്കാൻ ബോബി ഇതുവരെ നടത്തിയി ട്ടുള്ള പ്രവർത്തനങ്ങളെ സാമാജം പ്രസിഡന്റ് ഹരികുമാർ രാജൻ അനുസ്മരിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡെൽഫിയയുടെ ( മാപ്പ് )എക്‌സിക്യൂട്ടീവ് കമ്മറ്റിയടക്കം പല സംഘടനകളുടെയും നേതൃ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ചുള്ള പരിചയവുമായാണ് ചെറിയാൻ കോശി ഫോമാ 2018 നാഷണൽ കമ്മറ്റിയിലേക്കു മത്സരിക്കുവാനൊരുങ്ങുന്നത്, സത്യം ഇൻഫോ സർവീസസ് സ്റ്റേറ്റ് ഹെഡ് പദവിയിലിരിക്കുമ്പോൾ അമേരിക്കയിലേക്ക് കുടുംബമായി കുടിയേറിയ ചെറിയാൻ കോശി മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡെൽഫിയയുടെ ( മാപ്പ് ) സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ അലങ്കരിച്ചിട്ടുണ്ട്, കൂടാതെ പത്തനംതിട്ട ഡിസ്ട്രിക്ട് അസ്സോസിയേഷൻ പ്രസിഡന്റ്, ഇന്റർനാഷണൽ ഓവർ സീസ് കോൺഗ്രസ് ഫിലാഡെൽഫിയ ചാപ്റ്റർ സെക്രട്ടറി, എക്യൂമെനിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലാഡെൽഫിയയുടെ സെക്രട്ടറി തുടങ്ങിയ പദവികളിലും ചെറിയാൻ കോശി സേവനമനുഷ്ടിച്ചിട്ടുണ്ട്, റൈറ്റ് എയ്ഡ് കോർപറേഷനിൽ മാനേജരായി ജോലി ചെയ്യുന്ന അദ്ദേഹം ഒരു മികച്ച സംഘാടകനാണെന്ന് മാപ്പ് പ്രസിഡന്റ് അനു സ്‌കറിയ, സെക്രട്ടറി തോമസ് ചാണ്ടി മിഡ്-അറ്റലാന്റിക് റീജിയൺ വൈസ് പ്രസിഡന്റ് ആയ സാബു സ്‌കറിയ എന്നിവർ അറിയിച്ചു, മാപ്പ് ഭാരവാഹികളുടെ യോഗത്തിൽ ചെറിയാൻ കോശിയുടെ പേര് നാഷണൽ കമ്മറ്റിയിലേക്ക് നിര്‌ദേശിക്കപ്പെടുകയും യോഗം അത് പാസ്സാക്കുകയും ചെയ്തു.

കലയുടെ പ്രസിഡന്റ് ഡോക്ടർ ജെയിംസ് കുറിച്ചി, മാപ്പ് പ്രസിഡന്റ് അനു സ്‌കറിയ, ഡെൽമ പ്രസിഡന്റ് അബിത ജോസ്, കാൻജ് പ്രസിഡന്റ് ജെയിംസ് ജോർജ്, കെ എസ് എൻ ജെ പ്രസിഡന്റ് ഹരികുമാർ രാജൻ, സൗത്ത് ജേഴ്സി മലയാളി അസോസിയേഷൻ പ്രസിഡന്റ് രാജു വർഗീസ് തുടങ്ങി മിഡ്-അറ്റലാന്റിക് റീജിയനിൽ ഉൾപ്പെട്ട എല്ലാ അസ്സോസിയേഷനുകളുടെയും പ്രസിഡന്റുമാരുടെയും എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെയും സമ്പൂർണ പിന്തുണ ബോബി തോമസിനും ചെറിയാൻ കോശിക്കുമുണ്ടെന്ന് നിലവിലെ റീജിണൽ വൈസ് പ്രസിഡന്റ് സാബു സ്‌കറിയയും സെക്രട്ടറി ജോജോ കോട്ടൂരും അറിയിച്ചു.

ഫോമയുടെ വളർച്ചക്ക് യുവാക്കൾ മുന്നിട്ടിറങ്ങേണ്ടത് വളരെ അത്യാവശ്യമാണെന്നും പല സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച പരിചയ സമ്പന്നരാണ് ബോബി തോമസും ചെറിയാൻ കോശിയും എന്ന് ഫോമാ മുൻ ജനറൽ സെക്രട്ടറി അനിയൻ ജോർജ്, മുൻ പ്രസിഡന്റ് ജോർജ് മാത്യു,കലയുടെ മുൻ പ്രസിഡന്റ് സണ്ണി എബ്രഹാം, ഫോമാ ജുഡീഷ്യറി കൗൺസിൽ ചെയർമാൻ പോൾ സി മത്തായി, ജുഡീഷ്യറി കൗൺസിൽ മെംബർ യോഹന്നാൻ ശങ്കരത്തിൽ, ജുഡീഷ്യറി കൗൺസിൽ മെമ്പർ അലക്‌സ് ജോൺ, നാഷണൽ കമ്മറ്റി മെമ്പർമാരായ സഖറിയാസ് പെരിയപ്പുറം, സിറിയക് കുര്യൻ, രേഖ ഫിലിപ്പ് യൂത്ത് റെപ്രസെന്റേറ്റീവ് ബേസിൽ എലിയാസ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP