Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോമ ഷിക്കാഗോ റീജണൽ സംഗമം ഏപ്രിൽ 16ന്

ഫോമ ഷിക്കാഗോ റീജണൽ സംഗമം ഏപ്രിൽ 16ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന റീജണൽ കൺവൻഷനും രജിസ്‌ട്രേഷൻ കിക്ക്ഓഫും ഏപ്രിൽ 16നു (ശനി) വൈകുന്നേരം 6.30-ന് മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ ഷിക്കാഗോ സീറോ മലബാർ സഭയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. മോർട്ടൻഗ്രോവ് മേയർ ഡാൻഡി മരിയ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിൽ മയാമിയിൽ നടക്കുന്ന ഫോമ ഇന്റർനാഷണൽ കൺവൻഷനിലേക്കുള്ള രജിസ്‌ട്രേഷൻ കിക്ക്ഓഫ് നടത്തുന്നതാണ്. ഫോമയുടെ ദേശീയ നേതാക്കൾ പങ്കെടുക്കും. തുടർന്നു നടക്കുന്ന കലാസന്ധ്യയിൽ ഷിക്കോഗിയിലെ പ്രഗത്ഭരായ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഗാനമേളയും ഡിന്നറും ഉണ്ടായിരിക്കും.

ഫോമ ഷിക്കാഗോ റീജണിന്റെ യോഗം സ്‌കോക്കി ഹോളിഡേ ഇന്നിൽ റീജണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ബെന്നി വാച്ചാച്ചിറ, ജോസി കുരിശിങ്കൽ, ജോൺസൺ കണ്ണൂക്കാടൻ എന്നിവരെ കോ-ഓർഡിനേറ്റർമാരായി വിവിധ കമ്മിറ്റികൾക്കു രൂപം നൽകി.

ഷിക്കാഗോയിലെ അഞ്ച് മലയാളി സംഘടനകളുടേയും കൂട്ടായ പ്രവർത്തനമാണ് ഈ റീജണിന്റെ വിജയം. ഷിക്കാഗോ മലയാളി അസോസിയേഷൻ, ഇല്ലിനോയി മലയാളി അസോസിയേഷൻ, കേരള അസോസിയേഷൻ, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ, കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ എന്നീ സംഘടനകളുടേയും മറ്റു സോഷ്യൽ ക്ലബുകളുടേയും സഹകരണവും പിന്തുണയും ഈ സംഗമത്തിന് കൂടുതൽ കെട്ടുറപ്പു നൽകുന്നു. നാഷണൽ കമ്മിറ്റി അംഗം ബിജി ഫിലിപ്പ് ഇടാട്ട്, മറ്റു ഫോമാ ഭാരവാഹികളായ സ്റ്റാൻലി കളരിക്കമുറി, സാം ജോർജ്, രഞ്ചൻ ഏബ്രഹാം, പീറ്റർ കുളങ്ങര, സാബു നടുവീട്ടിൽ, ബിജി സി. മാണി, ജീൻ പുത്തൻപുരയ്ക്കൽ, ഗ്ലാഡ്‌സൺ വർഗീസ്, സുഭാഷ് ജോർജ്, ഫിലിപ്പ് പുത്തൻപുരയിൽ, അച്ചൻകുഞ്ഞ് മാത്യു, ജോർജ് മാത്യു (ബാബു), വർക്കി സാമുവേൽ, ഷിബു അഗസ്റ്റിൻ എന്നിവർ അടങ്ങിയ വിപുലമായ കമ്മിറ്റി വിജയത്തിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: സണ്ണി വള്ളിക്കളം 847 722 7598 , ബെന്നി വാച്ചാച്ചിറ 847 322 1973 , ജോസി കുരിശിങ്കൽ 773 478 4357, ബിജി ഫിലിപ്പ് 224 565 8268 , ജോൺസൺ കണ്ണൂക്കാടൻ 847 477 0564 , രഞ്ചൻ ഏബ്രഹാം 847 287 0661 .



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP