Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂയോർക്കിൽ ഫോമാ കൺവൻഷൻ ഇതുവരെ നടത്തിയിട്ടില്ല; പ്രദീപ് നായർ

ന്യൂയോർക്കിൽ ഫോമാ കൺവൻഷൻ ഇതുവരെ നടത്തിയിട്ടില്ല; പ്രദീപ് നായർ

ന്യൂയോർക്ക്:ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്നതും കൂടുതൽ മലയാളി അസോസിയേഷനുകൾ ഉള്ളതുമായ ന്യൂയോർക്ക് മേഖലയിൽ ഫോമായുടെ കൺവൻഷൻ ഇതുവരെ നടത്തിയിട്ടില്ലെന്ന് ന്യൂയോർക്ക് എംപയർ റീജനൽ വൈസ് പ്രസിഡന്റ് പ്രദീപ് നായർ വെളിപ്പെടുത്തി. അതുകൊണ്ട് അടുത്ത കൺവൻഷൻ ഏറ്റം യോജിച്ചത് ന്യൂയോർക്കാണ്.

ബേബി ഊരാളിൽ നടത്തിയത് ക്രൂസ് കൺവെൻഷനാണ്. സാധാരണയായി നടത്താറുള്ള ലാൻഡ് കൺവെൻഷനായിരുന്നില്ല. ആയതിനാൽ ഏറെ മലയാളികളുടെ സാന്നിദ്ധ്യമുള്ള ന്യൂയോർക്കിൽ ഫോമാ കൺവൻഷൻ അനിവാര്യമാണ്.

ഇപ്പോൾ തന്നെ ന്യൂയോർക്ക് കൺവൻഷൻ നിരവധി സ്‌പോൺസേഴ്‌സ് മുമ്പോട്ടു വന്നിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന ഒരു കൺവൻഷനിൽ അവരുടെ ബിസിനസ്സിന് വലിയ പരസ്യമാണ് ലഭിക്കുന്നത്.

ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ലഭിക്കുന്ന അംഗീകാരവും പരസ്യവും ചെറുതായ കാര്യമല്ലല്ലോ ? സ്‌പോൺസേഴ്‌സിന്റെ സംഭാവനകൾ കൊണ്ട് ന്യൂയോർക്ക് സിറ്റിയിലെ ഹോട്ടലുകളിലെ മുറി വാടക ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കാൻ നമുക്ക് സാധിക്കും.

ലോകത്തിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമായ ന്യൂയോർക്ക് സിറ്റിയിൽ ഏതാനും ദിവസം ചെലവഴിക്കാൻ കിട്ടുന്ന അവസരം വേണ്ടെന്നു വയ്ക്കുവാൻ ആർക്കാണ് കഴിയുക ? തികച്ചും ജനകീയവും ചെലവ് കുറഞ്ഞതുമായ കുടുംബ കൺവെൻഷനാണു വിഭാവനം ചെയ്യുന്നത്.

2010 ൽ ജോൺ ടൈറ്റസിന്റെ നേതൃത്വത്തിൽ ലാസ് വേഗസ്സിൽ നടന്ന വിജയകരമായ ഫോമാ കൺവൻഷൻ വിസ്മരിക്കുവാൻ നമുക്ക് കഴിയുകയില്ല. ലാസ് വേഗസ്സ് പോലെയുള്ള വലിയ സിറ്റിയിൽ ഒരു കൺവൻഷൻ നടത്തി വിജയിപ്പിച്ച ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ജോൺ സി. വർഗീസ് (സലിം) ഇപ്പോൾ പ്രസിഡന്റായി മത്സരിക്കുന്നത് പരിചയ സമ്പന്നതയും പ്രവർത്തനമികവും ഒരു കൺവെൻഷന്റെ അടിസ്ഥാന ഘടകങ്ങളാണ്. ന്യൂയോർക്കിൽ നിന്നുള്ള ഷിനു ജോസഫ് ട്രഷറാറായും മത്സരിക്കുന്നു. ഫോമായുടെ വളർച്ചയ്ക്കു ഷിക്കാഗോ കഴിഞ്ഞാൽ അതിനേക്കാൾ വലിയ ഒരു സിറ്റിയിലേക്കാണ് പോകേണ്ടത് എന്ന് എല്ലാവരും ഒന്നടങ്കം ആഗ്രഹിക്കുന്ന കാര്യമാണ്.

ഫോമായുടെ ഒന്നാമത് കൺവൻഷൻ 2008 ൽ ടെക്‌സസിലും രണ്ടാമത് കൺവൻഷൻ 2010 ൽ ലാസ് വേഗസ്സിലും മൂന്നാമത് കൺവൻഷൻ 2012 ൽ ക്രൂസിലുമാണ് നടന്നത്. 4-ാം കൺവൻഷൻ 2014 ൽ ഫിലഡൽഫിയായിലും അഞ്ചാമത് കൺവൻഷൻ ഫ്‌ളോറിഡാ മയാമിയിലും നടന്നു. ആറാമത് കൺവൻഷൻ ഇപ്പോൾ ഷിക്കാഗോയിൽ നടക്കാൻ പോകുന്നു. ഇതുവരെ ന്യൂയോർക്കിന്റെ മണ്ണിൽ ഫോമാ കൺവൻഷൻ നടന്നിട്ടില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആർക്കും ഭൂഷണമല്ല. 18- ഓളം അസോസിയേഷൻ ഉള്ള ന്യൂയോർക്കിൽ ഒരു കൺവെൻഷൻ നടക്കേണ്ടത് ചരിത്രപരമായ ആവശ്യമാണ്. അതിനായി ഫോമയുടെ എല്ലാ അഭ്യുദയകാംക്ഷികളും സഹകരിക്കണമെന്ന് പ്രദീപ് നായർ അഭ്യർത്ഥിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP