Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തോമസ് ഓലിയാൻകുന്നേൽ ഫോമ സൗത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ്സ്ഥാനാർത്ഥി

തോമസ് ഓലിയാൻകുന്നേൽ ഫോമ സൗത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ്സ്ഥാനാർത്ഥി

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റനിൽ കൂടിയ ഫോമയുടെ പ്രവർത്തന ബോധവത്കരണ യോഗത്തിൽ തോമസ് ഓലിയാൻകുന്നേൽ ഫോമയുടെ സൗത്ത് വെസ്റ്റ് റീജിയൻ, വൈസ് പ്രസിഡന്റായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേയിറ്റർ ഹ്യൂസ്റ്റൻ, തോമസിന്റെ നോമിനേഷനെ ഔദ്യോഗികമായി അംഗീകരിക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയുമുണ്ടായി. മലയാളികൾ ഏറെ അധിവസിക്കുന്ന ഗ്രെയിറ്റർ ഹ്യൂസ്റ്റനും, ഗ്രെയിറ്റർ ഡാളസ്ഫോർട്ടുവർത്തും ഫോമാ സൗത്ത് വെസ്റ്റ് റീജിയന്റെ ഭാഗമാണ്.

വലിയ ഇലക്ഷൻ പ്രചാരണം ഒഴിവാക്കി സംഘടനാ പ്രവർത്തനം ജനസമൂഹത്തിന്റെ സാമൂഹ്യസാംസ്‌കാരിക ഉന്നമനത്തിനു വേണ്ടിയായിരിക്കണമെന്ന് തോമസ് അഭിപ്രായപ്പെട്ടു. വിവിധ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം 2007ൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേയിറ്റർ ഹ്യൂസ്റ്റന്റെ പ്രസിഡന്റായിരുന്നു. അക്കൊല്ലമാണ് അസോസിയേഷന് സ്വന്തമായി സ്ഥലവും കെട്ടിടവും ഓഫീസും വാങ്ങിയത്. 2010ൽ ഫോമ കേരളത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ കൺവീനറായി തോമസ് പ്രവർത്തിച്ചു. 2011ലെ കേരളത്തിലെ മുല്ലപ്പെരിയാർ സത്യാഗ്രത്തിലും റാലിയിലും തോമസ് മറ്റ് പ്രവാസികളെ സംഘടിപ്പിച്ച്് കേരളത്തിലെ വണ്ടിപ്പെരിയാറിൽ എത്തിയിരുന്നു.

ഫോമയുടെ ആരംഭകാലം മുതൽ, ഏൽപ്പിച്ച ചെറുതും വലുതുമായ എല്ലാ ഉത്തരവാദിത്തങ്ങളും കാര്യക്ഷമമായി നിർവഹിച്ചിട്ടുള്ള തന്നെ ഫോമാ വോട്ടേഴ്സ് കൈവിടുകയില്ലെന്ന ആത്മവിശ്വാസം തോമസിനുണ്ട്. പ്രത്യേകിച്ച് ഒരു പാനലിന്റെയും വക്താവായിട്ടല്ല തോമസ് മൽസരിക്കുന്നത്. ജനങ്ങളുടെയും ഫോമയുടെയും വക്താവും എളിയ സേവകനും എന്ന രീതിയിൽ മാത്രമാണ് താൻ മൽസരരംഗത്തുള്ളത്. ജയിച്ചുവരുന്ന ആരുമായും സഹകരിച്ച് പ്രവർത്തിക്കാൻ താൻ സദാ സന്നദ്ധനായിരിക്കുമെന്നും അതിനാൽ തന്റെ വിജയം സുനിശ്ചിതമായിരിക്കുമെന്നും തോമസ് ഓലിയാൻ കുന്നേൽ പറഞ്ഞു.

അമേരിക്കയിൽ കുടിയേറുന്നതിനുമുമ്പ് തോമസ് കേരളത്തിലെ നോർത്തേൺ ഫാർമസിസ്റ്റ് യൂണിയന്റെ സെക്രട്ടറിയായിരുന്നു. യുഎസിലെ ഹ്യൂസ്റ്റനിൽ എത്തിയശേഷം ടെക്സാസ് സതേൺ യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ അദ്ധ്യാപകനായും നാലു വർഷക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫോമയുടെ എല്ലാ നല്ല പദ്ധതികൾക്കും എപ്പോഴും തന്റെ സജീവ പ്രവർത്തനവും പിന്തുണയുമുണ്ടായിരിക്കുമെന്നും അടുത്ത രണ്ടുവർഷത്തേക്കുള്ള സൗത്ത് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ്്ായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫോമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമായി പല നൂതനമായ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ താൻ അക്ഷീണമായി പവർത്തിക്കുമെന്നും വാഗ്ദാനം ചെയ്തു.

കേരളത്തിലെ മൂവാറ്റുപുഴ സ്വദേശിയായ തോമസ് ഹ്യൂസ്റ്റനിൽ താമസിക്കുന്നു. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ദിവ്യ, ദയാന, ദീപ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP