Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകടത്തിൽ മരിച്ച ഇന്ത്യൻ അമേരിക്കൻ യുവതിയുടെ സ്‌കോളർഷിപ്പ് ഫണ്ടിൽ തിരിമറി; മുൻ മേയർ അറസ്റ്റിൽ

അപകടത്തിൽ മരിച്ച ഇന്ത്യൻ അമേരിക്കൻ യുവതിയുടെ സ്‌കോളർഷിപ്പ് ഫണ്ടിൽ തിരിമറി; മുൻ മേയർ അറസ്റ്റിൽ

പി.പി. ചെറിയാൻ

ന്യൂജേഴ്‌സി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ അമേരിക്കൻഎമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഹൈനൽ പട്ടേലിന്റെ പേരിൽസ്ഥാപിച്ച സ്‌ക്കോളർഷിപ്പ് ഫണ്ടിൽ നിന്നും തുക തിരിമറി നടത്തിയകുറ്റത്തിന് ന്യൂജേഴ്‌സി സ്‌പോട്ട്‌സ് വുഡ് മുൻ മേയർ നിക്കൊളസിന്റെപേരിൽ കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.

സ്‌പോട്ട്‌സ് വുഡ് എമർജൻസിമെഡിക്കൽ സർവ്വീസിൽ പരിശീലനം അവസാനിപ്പിക്കുന്ന ദിവസം (2015 ജൂലായ്25) പട്ടേൽ സഞ്ചരിച്ചിരുന്ന ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ഇവർ കൊല്ലപ്പെട്ടത്.മെഡിക്കൽ സ്‌കൂളിൽപ്രവേശനത്തിനായി തയ്യാറെടുക്കുന്നതിനിടെ മരണം പട്ടേലിനെ അപ്രതീക്ഷിതമായിതട്ടിയെടുക്കുക യായിരുന്നു.

പട്ടേലിന്റെ പേരിൽ സ്‌പോട്ട്‌സ് വുഡ്‌ഹൈസ്‌കൂളിൽ നിന്നും ഉയർന്ന മാർക്കോടെ വിജയിക്കുന്നവർക്ക്‌നൽകുന്നതിനാണ് സ്‌ക്കോളർഷിപ്പ്ഏർപ്പെടുത്തിയി രുന്നത്. അറ്റ്‌ലാന്റിക്ക് സിറ്റിയിൽ നടക്കുന്നഗാംബ്ലിങ്ങിൽ പങ്കെടുക്കുന്നതിനാണ് 2016 ജൂണിൽ മേയർ പണം അടിച്ച്മാറ്റിയത്. നവംബർ 2012 മുതൽ ഡിസംബർ 2016 വരെ മേയറായിരുന്നുനിക്കോളസും. മേയറുടെ പേരിൽ കൂടുതൽ അന്വേഷണത്തിന്ഉത്തരവിട്ടിട്ടുണ്ട്. നവംബർ 9 നാണ് അടുത്ത കോർട്ട് ഹിയറിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP