Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ക്രിസ്തുമസ് പുതു വത്സര സംഗമം 20നു

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ക്രിസ്തുമസ് പുതു വത്സര സംഗമം 20നു

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ്തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര കുടുംബ സംഗമത്തിനുള്ളഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനുവരി 20നു ശനിയാഴ്ചവൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചാണ് (209, FM1092 Rd, Stafford, TX,77477) പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്

ഹൂസ്റ്റനിൽ ഉള്ള എല്ലാ തിരുവല്ല നിവാസികളെയും ഈ സംഗമത്തിലേക്കു സ്വാഗതംചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ അംഗങ്ങളെ പരിചയപെടുന്നതിനുംതിരുവല്ല നിവാസികൾക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങൾപങ്കിടുന്നതിനും അവസരം ഒരുക്കിയിരിക്കുന്ന ഈ കുടുംബ സംഗമം bിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു.

അസ്സോസിയേഷൻ പ്രസിഡന്റ് റോബിൻ ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽമാർത്തോമാ സഭയിലെ സീനിയർ വൈദികൻ റവ. എസ്. അലക്‌സാണ്ടർ ക്രിസ്തുമസ് പുതുവത്സരസന്ദേശം നൽകും.

2018 ലേക്കുള്ള അസോസിയേഷൻ ഭാരവാഹികളെയും തദവസരത്തിൽ തിരഞ്ഞെടു ക്കുന്നതാണ്.വിവിധ കലാപരിപാടികളും ഡിന്നറും തിരുവല്ല സംഗമ സന്ധ്യയെ മികവുറ്റതാക്കി മാറ്റും

കൂടുതൽ വിവരങ്ങൾക്ക്;

ഉമ്മൻ തോമസ് - 281- 467- 5642 <(281)%20467-5642>
റോബിൻ ഫിലിപ്പ് - 713-408-4326 <(713)%20408-4326>
ടെറിഷ് തോമസ് - 713-449-6184 <(713)%20449-6184>
തോമസ് ഐപ്പ് - 713-779-3300 <(713)%20779-3300>
ജോർജ് എബ്രഹാം - 281-235-8600 <(281)%20235-8600>
ജോർജ് തോമസ്- 832-279-3061 <(832)%20279-3061>

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP