Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡോ എം വി പിള്ളക്ക് ഇന്ത്യ പ്രസ് ക്ലബിൽ വിശിഷ്ടാംഗത്വം

ഡോ എം വി പിള്ളക്ക് ഇന്ത്യ പ്രസ് ക്ലബിൽ വിശിഷ്ടാംഗത്വം

പി പി ചെറിയാൻ

ഡാളസ്: അമേരിക്കയിലും ഇന്ത്യയിലും അറിയപ്പെടുന്ന പ്രമുഖ ഭിഷഗ്വരനും, അർബുദ രോഗ ചികിത്സാ വിദഗ്ദനും, സാഹിത്യ നിരൂപകനും, മാധ്യമ പ്രവർത്തകനും, വാഗ്മിയും, സാഹിത്യ വിമർശകനുമായ ഡോ എം വി പിള്ളയെ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കാ (ഡാളസ് ചാപ്റ്റർ) വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.

നവംബർ 6 ഞായർ വൈകിട്ട് ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്ത്ഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ബിജെപി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസ് ക്ലബ് ആദ്യകാല സംഘാടകരിൽ ഒരാളായ എബ്രഹാം തെക്കേമുറിയാണ് ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകിയത്.

ഐ പി സി എൻ എ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര (ന്യൂജേഴ്സി) യോഗത്തിൽ മുഖ്യാതിഥിയായിരുന്ന പത്രപ്രവർത്തന രംഗത്ത് ഡാളസ്സിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ നൽകുന്ന സംഭാവനകളെ മധു പ്രത്യേകം അഭിനന്ദിക്കുകയും, ചാപ്റ്ററിന് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഡോ എം വി പിള്ളയെ പോലെയുള്ള പ്രശസ്തനും പ്രഗൽഭരുമായ അംഗങ്ങളെ ഇന്ത്യ പ്രസ് ക്ലബിന് ആദരിക്കാൻ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പ്രസിഡന്റ് ബിജിലി ജോർജ് പറഞ്ഞു.

പ്രസ് ക്ലബിന്റെ ഭാവി പരിപാടികളെ കുറിച്ച് നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയും, സെക്രട്ടറി പി പി ചെറിയാനും യോഗത്തിൽ വിശദീകരിച്ചു. ഡാളസ് ചാപ്റ്റർ ഐ പി സി എൻ എ മുൻ പ്രസിഡന്റ് സണ്ണി മാളിയേക്കൽ, സിജു ജോർജ് എന്നിവർ പ്രസംഗിച്ചു. ബെന്നി ജോൺ സ്വാഗതവും ചാപ്റ്റർ ജനറൽ സെക്രട്ടറി ജോസഫ് മാർട്ടിൻ വിലങ്ങോലിൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP