Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഉജ്ജ്വലമായി

ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഉജ്ജ്വലമായി

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പുതിയ കമ്മറ്റി യുടെയും പ്രവർത്തനവർഷത്തിന്റെയും ഉദ്ഘാടന പരിപാടികൾ ആകർഷകവും ഉജ്ജ്വലവുമായി. 19ന് ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ എച്. കെ. സി. എസ് പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്. കെ. സി എസ്. സ്പിരിച്വൽ ഡയറക്ടർ ഫാദർ സജി പിണർകയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തി.

വൈസ് പ്രസിഡന്റ് ഷാജു ചക്കുങ്കൽ, സെക്രട്ടറി തോമസ് കൊരട്ടി യിൽ, ജോയിന്റ് സെക്രട്ടറി ടിജിപള്ളികി ഴക്കേ തിൽ, ട്രഷറർ സൈമൺ തോട്ടപ്‌ളാ ക്കിൽ തുടങ്ങി യവർ പരിപാടികൾക്ക് നേതൃത്വം നൽകി. മിച്ചൽ പള്ളികിഴക്കേ തിൽ, നവ്യാ മഠത്തിൽ താഴെ എന്നിവർ അവതാരകരായി പ്രവർത്തിച്ചു.

കിരൺ കുമാറും ടിനാ ബോസും സംയുക്ത മായി സംവിധാനം ചെയ്ത കിഡ്‌സ് ക്ലബ്ബിന്റെവർണ്ണ ശബള മായ വിവിധ കലാപ്ര കട നങ്ങ ളോടെ ആകർഷക മായ പരിപാ ടികൾക്ക് തുടക്കം കുറിച്ചു. എച്. കെ. സി. എസ്. പോഷക സംഘട നക ളായ കെ. സി. വൈ. എൽ, ബി. വൈ. ഒ. എൽ,ക്‌നാനായ വിമൻസ് ഫോറം, യൂത്ത് ലീഗ് തുടങ്ങിയവയിൽ പെട്ട കലാകാ രന്മാരും കലാകാരികളും അവതരിപ്പിച്ച കലാപ്ര കടനങ്ങൾ അത്യന്തം മികവു പുലർത്തി.

ബെന്നി കൈപാറേട്ട് സംവിധാനം ചെയ്ത യുവജന വേദിയുടെ അന്നൊരു പ്രണയ ദിനത്തിൽ എന്ന വാലന്റൈൻസ്‌ഡേ കലാ ശില്പം അത്യന്തം ശ്രദ്ധേയ മായി.പൊതു സമ്മേള നത്തിൽ സെക്രട്ടറി തോമസ് കൊരട്ടിയിൽ സ്വാഗതം ആശംസി ച്ചു. കെ. സി.സി. എൻ. എ. യുടെ ഭാവി പ്രവർത്തന ങ്ങളെപ്പറ്റി ബേബി മണക്കു ന്നേൽ രൂപരേഖ നൽകി. ക്‌നാനായവുമൺസ് ഫോറത്തിന്റെ നാഷണൽ പ്രസിഡന്റ് ഡോ. ദിവ്യാ വള്ളിപ ടവിൽ വുമൺസ് ഫോറത്തിന്റെ കർമ്മ പരിപാ ടികളെ പറ്റി വിശദീ കരിച്ച് സംസാരി ച്ചു. ജോയിന്റ് സെക്രട്ടറിടിജി പള്ളികി ഴക്കേ തിൽ നന്ദി പ്രസംഗം നടത്തി. ഷാജു ചക്കുങ്കൽ പ്രോഗ്രാം കോർഡിനേറ്ററായി രുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP