Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ്-പുതുവൽസരാഘോഷം വർണ്ണശബളമായി

ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ്-പുതുവൽസരാഘോഷം വർണ്ണശബളമായി

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) രജതജൂബിലി സമാപനവും, ക്രിസ്മസ്-പുതുവത്സരാഘോഷവും സംയുക്തമായി വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ക്‌നാനായ കമ്യൂണിറ്റി സെന്ററിൽ ഒരുക്കിയ നിറപ്പകിട്ടാർന്ന ചടങ്ങ് കോറസ് പീറ്ററും ടീമും അവതരിപ്പിച്ച ഗാനമേളയോടെയാണ് ആരംഭിച്ചത്. തുടർന്ന് കിഡ്‌സ് ക്ലബ്, യുവജനവേദി, കെ.സി.വൈ.എൽ അംഗങ്ങൾ ഒരുക്കിയ ഘോഷയാത്രയിൽ അണിചേർന്ന് സാന്താക്ലോസ് എത്തിയത് ആകർഷകമായ അനുഭവമായി.

അസ്സോസിയേഷൻ പ്രസിഡന്റ് എബ്രഹാം പറയംകാലായിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംഘടനയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി സോണി ആലപ്പാട്ട് സ്വാഗതവും ട്രഷറർ രാജു ചേരിയിൽ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ലൂസി കറുകപ്പറമ്പിൽ എം.സി ആയിരുന്നു. ജോയിന്റ് സെക്രട്ടറി ഷാജി ആറ്റുപുറം സന്നിഹിതനായിരുന്നു.

രജതജൂബിലിയുടെ സ്മരണ നിലനിർത്തുന്നതിന് തയ്യാറാക്കിയ ജൂബിലി സുവനീറിന്റെ പ്രകാശനം ആദ്യകാല മിഷൻ ഡയറക്ടറായിരുന്ന ഫാ. ജോസഫ് മണപ്പുറത്തിന് പ്രഥമ കോപ്പി നൽകി ഫാ. സജി പിണർക്കയിൽ നിർവ്വഹിച്ചു. 2016ൽ വിവാഹത്തിന്റെ രജത - സുവർണ ജൂബിലി ആഘോഷിച്ചവരെയും, അക്കാദമിക് രംഗത്ത് മികവ് പുലർത്തിയവരെയും ചടങ്ങിൽ ആദരിച്ചു. ഫൊറോനാ അടിസ്ഥാനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ഓവറോൾ ട്രോഫി നേടിയ ഉഴവൂർ ഫൊറോനയ്ക്കുള്ള ട്രോഫി ചടങ്ങിൽ സമ്മാനിച്ചു. മാർഗ്ഗംകളി, ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിനു മോടി പകർന്നു.

2017ലേക്ക് ഫ്രാൻസിസ് ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിൽ വച്ച് നടത്തി. പുതുവർഷത്തിലെ എച്ച.കെ.സി.എസ് കലണ്ടർ ഫാ. സജി പിണർക്കയിൽ പ്രകാശനം ചെയ്തു. ടോമി കിടാരം തയ്യാറാക്കിയ
'സ്വർഗസ്ഥൻ' എന്ന സിഡിയുടെ പ്രകാശനം ഫാ. സണ്ണി പ്ലാമൂട്ടിലിന് ആദ്യ കോപ്പി നൽകിക്കൊണ്ട് ഫാ. ചാക്കൊ പുതുമയിൽ നിർവ്വഹിച്ചു. സ്‌നേഹവിരുന്നോടെ ചടങ്ങുകൾക്ക് സമാപനമായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP