Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൂസ്റ്റൺ റന്നി സോസിയേഷൻ പുതുവത്സര കുടുംബസംഗമം 13ന്

ഹൂസ്റ്റൺ റന്നി സോസിയേഷൻ പുതുവത്സര കുടുംബസംഗമം 13ന്

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തിൽ പുതുവത്സര കുടുംബ സംഗമം സംഘടിപ്പിക്കുന്നു.ജനുവരി ജനുവരി 13 നു ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശിറെസ്റ്റോറന്റിൽ വച്ചാണ് (209, FM 1092 Rd, Stafford, TX,77477) കുടുംബ സംഗമം.

ഹൂസ്റ്റനിൽ ഉള്ള എല്ലാ റാന്നി നിവാസികളെയും കുടുംബ സംഗമത്തിലേക്കു സ്വാഗതംചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ അംഗങ്ങളെ പരിചയപെടുന്നതിനും റാന്നി നിവാസികൾക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങൾപങ്കിടുന്നതിനും അവസരം ഒരുക്കിയിരിക്കുന്ന ഈ കുടുംബ സംഗമംവിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു.

അസ്സോസിയേഷൻ പ്രസിഡന്റ് ജോയ് മണ്ണിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റാന്നിസ്വദേശിയും ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്‌നാനായ ചർച്ച് വികാരിയുമായ റവ. ഫാ.എബ്രഹാം സക്കറിയ ചരിവുപറമ്പിൽ (ജെക്കു അച്ചൻ) പുതുവത്സര സന്ദേശം നൽകും.റാന്നിബ്ലോക്ക് പഞ്ചായത്ത് അംഗവും റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായമേഴ്സി പാണ്ടിയത്ത്, അസോസിയേഷൻ സ്ഥാപക നേതാക്കളും ഹൃസ്വസന്ദർശനത്തിന്ഹൂസ്റ്റണിൽ എത്തിച്ചേരുന്നതുമായ കെ.എസ്. ഫീലിപ്പോസ് പുല്ലമ്പള്ളിൽ,
ലീലാമ്മ ഫിലിപ്പോസ് എന്നിവരും പങ്കെടുത്തു സമ്മേളനത്തെ ധന്യമാക്കും.

വിവിധ കലാപരിപാടികളും കുടുംബ സംഗമ സന്ധ്യയെ മികവുറ്റതാക്കി മാറ്റും.
2018 ലേക്കുള്ള അസോസിയേഷൻ ഭാരവാഹികളെയും തദവസരത്തിൽ തിരഞ്ഞെടുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്;

ജോയ് മണ്ണിൽ - 281 745 1459 281 20745-1459>

റോയ് തീയാടിക്കൽ - 832 768 2860 832)20768-2860>

ഷിജു തച്ചനാലിൽ - 281 736 5413 (281)20736-5413>

ജീമോൻ റാന്നി - 407 718 4805 (407)20718-4805>

ജിൻസ് മാത്യു കിഴക്കേതിൽ - 832 278 9858 (832)20278-9858>

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP